മ​ദ്യല​ഹ​രി​യി​ല്‍  വീ​ട്ട​മ്മ​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍; ലോ​ക്ക​പ്പി​ല്‍ ത​ല​യി​ടി​ച്ച്  പൊട്ടിച്ച് പ്രതിയുടെ പരാക്രമം

നാ​ദാ​പു​രം:​ മ​ദ്യല​ഹ​രി​യി​ല്‍ വീ​ട്ടി​ല്‍ ക​യ​റി അ​സം​ഭ്യം പ​റ​യു​ക​യും വീ​ട്ട​മ്മ​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ക​ല്ലാ​ച്ചി പെ​രു​വ​ങ്ക​ര സ്വ​ദേ​ശി ച​ങ്ങ​രം ക​ണ്ടി​യി​ല്‍ കു​മാ​ര​ന്‍ (62)നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി ലോ​ക്ക​പ്പി​ല്‍ ത​ല​യി​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട് വീ​ടി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ ക​യ​റി അ​റു​പ​ത് കാ​രി​യെ അ​സം​ഭ്യം പ​റ​യു​ക​യും മാ​ന​ഹാ​നി വ​രു​ത്തി​യ​താ​യും പ​രാ​തി ല​ഭി​ച്ച​ത്.​

തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം അ​റ​സ്റ്റ് ചെ​യ്ത് ലോ​ക്ക​പ്പി​ലി​ട്ട പ്ര​തി രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ലോ​ക്ക​പ്പി​ന്‍റെ ഗ്രി​ല്ലി​ല്‍ ത​ല​യി​ടി​ച്ച് സ്വ​യം പ​രി​ക്കേ​ല്‍​പ്പി​ച്ചു .ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കു​മാ​ര​നെ നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി.​നാ​ദാ​പു​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Related posts