ലോട്ടറി ഏജന്‍റിന്‍റെ വീടിന്‍റെ ഗൃഹ പ്രവേശനത്തിന്  ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് മാ​തൃ​ക​യി​ൽ വേ​റി​ട്ടൊ​രു ക്ഷ​ണ​ക്ക​ത്ത്

വ​ട​ക​ര: ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നു ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് മാ​തൃ​ക​യി​ൽ വേ​റി​ട്ടൊ​രു ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി ലോ​ട്ട​റി ഏ​ജ​ന്‍റ്. പ​തി​യാ​ര​ക്ക​ര​യി​ലെ സി.​ടി.​കെ.​സ​ജി​ത്താ​ണ് ഏ​വ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ല​യാ​ട്ട്ന​ട​യി​ൽ മ​ണി​യൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം ക​ണാ​ര​ചെ​ട്ട്യാ​ന്‍റ പ​റ​ന്പി​ൽ നി​ർ​മി​ച്ച തേ​ജാ​വ​ർ​ണം എ​ന്ന വീ​ടി​ന്‍റെ പ്ര​വേ​ശ​ന ച​ട​ങ്ങ് ജൂ​ണ്‍ ഒ​ന്പ​തി​നാ​ണെ​ന്ന് അ​റി​യി​ച്ചു​ള്ള ക്ഷ​ണ​ക്ക​ത്ത് പൂ​ർ​ണ​മാ​യും കേ​ര​ള ഭാ​ഗ്യ​ക്കു​റി മാ​തൃ​ക​യി​ലാ​ണ്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ നാ​ലു കോ​ടി രൂ​പ​യു​ടെ സ​മ്മാ​നം നി​ശ്ച​യി​ച്ച ടി​ക്ക​റ്റാ​ണെ​ന്നേ തോ​ന്നൂ. നാ​ല് കോ​ടി എ​ന്നു വ​ലു​താ​യി എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നോ​ടൊ​പ്പം അ​ത്ര​യും സ്നേ​ഹാ​ശം​സ​ക​ളോ​ടെ എ​ന്നു ചേ​ർ​ത്തി​രി​ക്കു​ന്നു. ബാ​ർ കോ​ഡി​നു മീ​തെ ടി​ക്ക​റ്റ് ന​ന്പ​റി​ന്‍റെ സ്ഥാ​ന​ത്ത് സ​ജി​ത്തി​ന്‍റെ ഫോ​ണ്‍ ന​ന്പ​റാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​റ​ക്കാ​തി​രി​ക്കാ​ൻ സേ​വ് ദി ​ഡേ​റ്റ് എ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗൃ​ഹ​പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നി​ൽ താ​ങ്ക​ളെ കു​ടും​ബ സ​മേ​തം ക്ഷ​ണി​ക്കു​ന്നു​വെ​ന്നും ഇ​തി​ലു​ണ്ട്. കേ​ര​ള ലോ​ട്ട​റി ടി​ക്ക​റ്റാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ചേ​രു​വ​ക​ളെ​ല്ലാം ഇ​തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്നു. ചോ​റോ​ട് കൈ​നാ​ട്ടി​യി​ൽ ലോ​ട്ട​റി സ്റ്റാ​ളു​ള്ള സ​ജി​ത്ത് കാ​റി​ൽ സ​ഞ്ച​രി​ച്ചു ഭാ​ഗ്യ​ക്കു​റി വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്നു.

ര​ണ്ടാ​യി​ര​ത്തോ​ളം ക്ഷ​ണ​ക്ക​ത്താ​ണ് വ​ട​ക​ര പു​തി​യ സ്റ്റാ​ന്‍റി​ലെ പ്ര​സി​ൽ നി​ന്ന് പ്രി​ന്‍റ് ചെ​യ്ത​ത്. കാ​ർ യാ​ത്ര​ക്കി​ട​യി​ൽ ക്ഷ​ണ​ക്ക​ത്ത് കൊ​ടു​ക്കു​ന്പോ​ൾ ലോ​ട്ട​റി ടി​ക്കാ​ണെ​ന്നു ക​രു​തി വേ​ണ്ടെ​ന്നു പ​റ​ഞ്ഞ് പോ​കു​ന്ന​വ​രു​ണ്ടെ​ന്ന് സ​ജി​ത് പ​റ​ഞ്ഞു. ക്ഷ​ണ​ക്ക​ത്താ​ണെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​ഞ്ഞാ​ലേ വാ​ങ്ങൂ.

ഏ​താ​യാ​ലും ഈ ​ക്ഷ​ണ​ക്ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ജോ​ലി​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത പ്ര​ക​ടി​പ്പി​ച്ച സ​ജി​ത്തി​നെ ഏ​വ​രും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്. നാ​ൽ​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ സ​ജി​ത്തി​ന് ഭാ​ര്യ​യും ര​ണ്ടു​മ​ക്ക​ളു​മു​ണ്ട്.

Related posts