കോ​വാ​വാ​ക്സ് വാ​ക്സി​ന് ഒ​രു രാ​ജ്യ​വും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല! കുട്ടികളിൽ കോവാവാക്സ് പരീക്ഷണം അനുവദിക്കരുതെന്നു വിദഗ്ധ സമിതി

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ മ​രു​ന്നു ക​ന്പ​നി​യാ​യ നോ​വാ വാ​ക്സി​ന്‍റെ കോ​വാ​വാ​ക്സ് ഇ​ന്ത്യ​യി​ൽ കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് വി​ദ​ഗ്ധ സ​മി​തി പാ​ന​ലാ​ണു ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​ക്ക് ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്.

ര​ണ്ടു മു​ത​ൽ 17 വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി​യാ​ണ്, ഇ​ന്ത്യ​യി​ലെ വി​ത​ര​ണ​ക്കാ​രാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യെ സ​മീ​പി​ച്ച​ത്.

രാ​ജ്യ​ത്തെ 10 ന​ഗ​ര​ങ്ങ​ളി​ലാ​യി ര​ണ്ടു മു​ത​ൽ 11 വ​രെ​യും 12 മു​ത​ൽ 17 വ​രെ​യും പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് 920 കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്താ​നാ​ണ് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ല​ക്ഷ്യ​മി​ട്ട​ത്.

ജൂ​ലൈ​യി​ൽ കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. മു​തി​ർ​ന്ന​വ​രി​ലെ പ​രീ​ക്ഷ​ണം ആ​ദ്യം പൂ​ർ​ത്തി​യാ​ക്കാ​ൻ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ നി​ർ​ദേ​ശം ന​ൽ​കി.

കോ​വാ​വാ​ക്സ് വാ​ക്സി​ന് ഒ​രു രാ​ജ്യ​വും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണ​ത്തി​നുമു​ന്പ്, മു​തി​ർ​ന്ന​വ​രി​ലെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലെ ഫ​ല​ങ്ങ​ൾ, വാ​ക്സി​ന്‍റെ സു​ര​ക്ഷ, പ്ര​തി​രോ​ധ​ശേ​ഷി എ​ന്നി​വ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നും സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്‍ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ വി​ദ​ഗ്ധ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ നോ​വാ​വാ​ക്സ് നി​ർ​മി​ക്കു​ന്ന കോ​വാ​വാ​ക്സ് വാ​ക്സി​ൻ സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യ​യി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സി​റ്റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചി​രു​ന്ന​ത്.

രാ​ജ്യ​ത്ത് കോ​വി​ഷീ​ൽ​ഡി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല കോ​വാ​വാ​ക്സ് വാ​ക്സി​ന് ന​ൽ​കേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി തേ​ടി സൈ​ഡ​സ് കാ​ഡി​ല്ല​യും ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment