Set us Home Page

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന​ത് നി​ല​ന്പൂ​ർ സീ​റ്റ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ട​വ്


ക​ണ്ണൂ​ർ: സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ത്ത് സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​പ​മാ​നി​ക്കു​ന്ന​ത് നി​ല​ന്പൂ​ർ സീ​റ്റ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ട​വാ​ണെ​ന്ന് സം​സ്കാ​ര സാ​ഹി​തി ക​ണ്ണൂ​ർ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യും സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ മ​ന​സാ​ക്ഷി ഉ​ണ​ർ​ത്താ​ൻ ക​ലാ​ജാ​ഥ​ക​ളും നാ​ട​ക​ങ്ങ​ളു​മാ​യി സാം​സ്കാ​രി​ക ത​ട്ട​ക​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഷൗ​ക്ക​ത്തി​നെ​തി​രേ ന​ട​ത്തു​ന്ന ദു​ഷ്പ്ര​ചാ​ര​ണം ബോ​ധ​പൂ​ർ​വ​മാ​ണ്.

ഇ​ത്ത​രം ത​രം​താ​ണ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് അ​ൻ​വ​റി​നെ പോ​ലു​ള്ള​വ​രും സി​പി​എ​മ്മും പി​ന്മാ​റ​ണ​മെ​ന്നും ഇ​ത്ത​രം അ​ധ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ സാം​സ്കാ​രി​ക ലോ​കം പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും സം​സ്കാ​ര സാ​ഹി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ സു​രേ​ഷ് കൂ​ത്തു​പ​റ​ന്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​പ്ര​ദീ​പ് കു​മാ​ർ, കാ​ര​യി​ൽ സു​കു​മാ​ര​ൻ, ഡോ. ​വി.​എ. അ​ഗ​സ്റ്റി​ൻ, ഡോ. ‌‌​ടി.​കെ. നാ​രാ​യ​ണ​ൻ കോ​റ​മം​ഗ​ലം, പി.​സി. രാ​മ​കൃ​ഷ്ണ​ൻ, ടി.​കെ. രാ​ജീ​വ​ൻ, ആ​ന​ന്ദ് നാ​റാ​ത്ത്, എം. ​ര​ത്ന​കു​മാ​ർ, സി.​കെ. ദി​ലീ​പ് കു​മാ​ർ, ഷ​മ്മി​യാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS