ഏ​റ്റു​മാ​നൂ​രി​ൽ വാ​ഴ​യ്ക്ക​നു സീ​റ്റി​ല്ല; നാ​ട്ട​കം സു​രേ​ഷ് സ്ഥാ​നാ​ർ​ഥി​യാ​കും

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വി​ശ്വ​സ്ത​നാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ന് സീ​റ്റി​ല്ല. വാ​ഴ​യ്ക്ക​നെ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ എ​ട്ടു​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണു പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.ഒ​ടു​വി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റി​ൽ വാ​ഴ​യ്ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. എ​ന്നാ​ൽ, വാ​ഴ​യ്ക്ക​നു പ​ക​രം കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷാ​കും ഏ​റ്റു​മാ​നൂ​രി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ സാ​ധ്യ​ത.

നാ​ട്ട​കം സു​രേ​ഷി​ന്‍റെ പേ​ര് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലേ​ക്കും പ​രി​ഗ​ണി​ച്ചി​രു​ന്നു. നാ​ട്ട​കം സു​രേ​ഷ് ഏ​റ്റു​മാ​നൂ​രി​ലേ​ക്കു മാ​റി​യാ​ല്‍ പ്ര​ഫ. റോ​ണി കെ. ​ബേ​ബി​യാ​കും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​കു​ക.പൂ​ഞ്ഞാ​റി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍, സ​ജി ജോ​സ​ഫ് എ​ന്നി​വ​രാ​ണു പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ര്‍, പൂ​ഞ്ഞാ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ത്.മൂ​ന്നി​ട​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വൈ​കു​ന്ന​തി​ല്‍ ഡി​സി​സി നേ​തൃ​ത്വ​ത്തി​നു അ​ങ്ക​ലാ​പ്പു​ണ്ട്.

ഏ​റ്റു​മാ​നൂ​രി​ല്‍ വി.​എ​ന്‍. വാ​സ​വ​ന്‍, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ഡോ. ​എ​ന്‍. ജ​യ​രാ​ജ്, പൂ​ഞ്ഞാ​റി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​രാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.പൂ​ഞ്ഞാ​റി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി പി.​സി. ജോ​ര്‍​ജും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.അ​തേ​സ​മ​യം കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച ച​ങ്ങ​നാ​ശേ​രി​യി​ലും പ്ര​തി​ഷേ​ധം പു​ക​യു​ക​യാ​ണ്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി​നു ജോ​ബാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വി.​ജെ. ലാ​ലി​യാ​ണു സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment