വേ​ന​ൽ​ച്ചൂ​ടി​ൽ പാ​ലു​ത്പാ​ദ​നം കു​റ​ഞ്ഞു, പ​ശു​ക്ക​ൾ​ക്ക് അ​സു​ഖ​ങ്ങ​ൾ കൂ​ടി; കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​ക്ക​യ​റ്റ​വും താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ

മ​ട​മ്പം: വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ന​ത്ത ചൂ​ട അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് ക്ഷീ​ര​ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ക​ന്നു​കാ​ലി​ക​ളി​ൽ പാ​ലു​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നൊ​പ്പം അ​കി​ടു​വീ​ക്ക​മു​ൾ​പ്പ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളും കൂ​ടി. ഇ​തോ​ടൊ​പ്പം കാ​ലി​ത്തീ​റ്റ​യു​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ വി​ല​ക്ക​യ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണം ഫെ​ബ്രു​വ​രി മു​ത​ലേ ചൂ​ട് കൂ​ടി വ​രി​ക​യാ​ണ്. പ​ശു​ക്ക​ളു​ടെ ശ​രീ​ര ഊ​ഷ്‌​മാ​വ് കൂ​ടു​ക​യും ദ​ഹ​ന​പ്ര​ക്രി​യ​യെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പാ​ലു​ത്പാ​ദ​നം കു​റ​യാ​ൻ കാ​ര​ണം. ഒ​രു പ​ശു​വി​ൽ നി​ന്ന് ഒ​ന്നു​മു​ത​ൽ നാ​ലു ലി​റ്റ​ർ വ​രെ പാ​ലു​ത്പാ​ദ​നം കു​റ​യു​ന്നു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പ്ര​തി​ദി​നം 80 മു​ത​ൽ 100 ലി​റ്റ​ർ വ​രെ വെ​ള്ളം പ​ശു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്.

പ​ക​ലി​ന്‍റെ ദൈ​ർ​ഘ്യം, ത​ണു​പ്പ്, കാ​റ്റി​ന്‍റെ വേ​ഗം തു​ട​ങ്ങി​യ​വ​യും പാ​ലു​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ലെ ഊ​ഷ്‌​മാ​വ് കു​റ​യ്ക്കാ​ൻ പ​ശു​ക്ക​ളെ ദി​വ​സ​വും ര​ണ്ടു നേ​ര​മെ​ങ്കി​ലും കു​ളി​പ്പി​ക്കാ​നാ​ണ് മൃ​ഗ​ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ കു​ടി​വെ​ള്ള ക്ഷാ​മ​മു​ള്ള മേ​ഖ​ല​യി​ൽ പ​ശു​ക്ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ന​ൽ​കാ​ൻ ത​ന്നെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ത​ണ​ൽ ഇ​ല്ലാ​ത്ത സ്‌​ഥ​ല​ങ്ങ​ളി​ൽ പ​ശു​ക്ക​ളെ കെ​ട്ടി​യി​ടു​ന്ന​തും ഉ​ച്ച​സ​മ​യ​ത്ത് ആ​ഹാ​രം ന​ൽ​കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മൃ​ഗ​പ​രി​പാ​ല​ന രം​ഗ​ത്തെ വി​ദ​ഗ്‌​ധ​ർ പ​റ​യു​ന്നു. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​ക്ക​യ​റ്റ​വും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​കു​ന്നു​ണ്ട്.

ഒ​രു മാ​സ​ത്തി​നി​ടെ സ്വ​കാ​ര്യ​ക​മ്പ നി​ക​ളു​ടെ കാ​ലി​ത്തീ​റ്റ​യ്ക്ക് 50 കി​ലോ​യു​ടെ ചാ​ക്കി​ന് 25 രൂ​പ വ​ർ​ധി​ച്ചു. നി​ല​വി​ൽ സ​ബ്സി​ഡി ക​ഴി​ച്ച് 1700 രൂ​പ​യോ​ള​മാ​ണ് ഒ​രു ചാ​ക്കി​ന് ക​ർ​ഷ​ക​ർ ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്. അ​ധി​കൃ​ത​ർ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പാ​ലി​നും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ലാ​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും.

Related posts

Leave a Comment