ആരാണോ എന്തോ..! മെ​ഡി​ക്ക​ൽ കോ​ള​ജ് ക്യാമ്പസില്‍ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​വ​ലി​ച്ച നി​ല​യി​ൽ; പോലീസ് അന്വേഷണം ആരംഭിച്ചു

asthgikudamമു​ള​ങ്കു​ന്ന​ത്ത്ക്കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ക്യാമ്പസില്‍ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി.വെ​ള​പ്പാ​യ റോ​ഡി​ൽ നി​ന്നും കോ​ള​ജി​ന്‍റെ അ​ലു​മി​നി ഹാ​ൾ ആ​ശു​പ​ത്രി എ​ന്നി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യ​രി​കി​ലാ​ണ് അ​സ്ഥി​കൂ​ടം തെ​രു​വ​നാ​യ്ക്ക​ൾ ഭ​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്ത്രി​യോ​ണാ പു​രു​ഷാ​നോ​ണാ​യെ​ന്ന് പോ​സ​റ്റു​മോ​ട്ട​ത്തി​നു ശേ​ഷം​മാ​ത്ര​മേ തീ​ർ​ച്ച​പെ​ടു​ത്തു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ സേ​തു​മാ​ധ​വ​ൻ പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ് അ​സ​ഥി​കൂ​ടം. പു​ഴു​വ​രി​ച്ച നി​ല​യി​ൽ ദൂ​ർ​ഗ​ന്ധം വ​മി​ച്ച് അ​വ​യ​വ​ങ്ങ​ൾ ചി​ത​റി​യ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. മ​റ്റെ​വി​ടെ നി​ന്നോ കൊ​ണ്ടു വ​ന്നി​ട്ട​താ​ണ​ന്ന് സം​ശ​യി​ക്കു​ന്നു. അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠ​ന​ത്തി​നു ശേ​ഷം ഉ​പോ​ക്ഷി​ച്ച​താ​ണോ​യെ​ന്നു​മു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോ​ലി​സ് ആ ​വ​ഴി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം കോ​ള​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​ൻ ഇ​ട​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. അ​സ്ഥി​കൂ​ടം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്ഐ വ്യ​ക്ത​മാ​ക്കി. ര​ണ്ടു വ​ർ​ഷം മു​മ്പ് കാ​ന്പ​സി​ലെ തോ​ട്ടി​ൽ നി​ന്നും ഇ​തു പോ​ലെ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം കാ​ന വൃ​ത്തി​യാ​ക്കു​മ്പോ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts