ആസ്ത്മ: ജീവിതശൈലി മാറ്റം പ്രധാനം

ആ​സ്ത്മ​യും കു​ട്ടി​ക​ളും
കു​ട്ടി​ക​ളി​ൽ ആ​സ്ത്മ ഒ​രു സാ​ധാ​ര​ണ രോ​ഗ​മാ​ണ്. ഇ​ത് അ​വ​രു​ടെ പ​ഠ​ന​ത്തെ​യും കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം. എ​ന്നാ​ൽ, ശ​രി​യാ​യ ചി​കി​ത്സ​യോ​ടെ കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​നാ​കും. മാ​താ​പി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഈ ​വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.
ആ​സ്ത്്മ​യും കോ​വി​ഡി​നു ശേ​ഷ​മു​ള്ള മാ​റ്റ​ങ്ങ​ളും
കോ​വി​ഡ് 19 മ​ഹാ​മാ​രി​ക്കു​ശേ​ഷം ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ച്ചു. ആ​സ്ത്്മാ​രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ​ക​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കി വ​രു​ന്നു.
ലോ​ക ആ​സ്ത്്മ ദി​ന സ​ന്ദേ​ശം
2026 ലെ ​ലോ​ക ആ​സ്ത്്മ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം ‘രോ​ഗ​നി​യ​ന്ത്ര​ണം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക’ എ​ന്ന​താ​ണ്. “Asthma Care for All” എ​ന്ന ആ​ശ​യം കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ടു വ​യ്ക്ക​പ്പെ​ടു​ന്നു. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഡോ​ക്ട​ർ​മാ​രും സ​മൂ​ഹ​വും ചേ​ർ​ന്ന് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ആ​സ്ത്്മ നി​യ​ന്ത്രി​ക്കാ​നാ​കൂ.
സ​മൂ​ഹ​ത്തി​നു ചെ​യ്യാ​നു​ള്ള​ത്…

  • സ്കൂ​ളു​ക​ളി​ൽ ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​ത്ത​പ്പ​റ്റി അ​വ​ബോ​ധ ക്ലാ​സു​ക​ൾ
    സം​ഘ​ടി​പ്പി​ക്കു​ക.
  • പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക.
  • വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.
  • ആ​രോ​ഗ്യ​ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.
    ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ൾ
  • പു​ക​വ​ലി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക
  • വീ​ട്ടി​ൽ പൊ​ടി ഇ​ല്ലാ​ത്ത രീ​തി​യി​ൽ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക
  • മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക (പ്ര​ത്യേ​കി​ച്ച് മ​ലി​നീ​ക​ര​ണം കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ)
  • വ്യാ​യാ​മം നി​യ​ന്ത്രി​ത​മാ​യി ചെ​യ്യു​ക
  • ശ്വാ​സ​കോ​ശ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ സ്ക്രീ​നിം​ഗാ​യി ന​ട​ത്തു​ക

ഓ​രോ വ്യ​ക്തി​യും ആ​സ്ത്്മ​യെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​റി​വ് നേ​ടു​ക​യും രോ​ഗി​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ രോ​ഗ​നി​യ​ന്ത്ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നാ​വും. ശ്വാ​സം എ​ടു​ക്കു​ന്ന​ത് മ​നു​ഷ്യ​ന്‍റെ അ​ടി​സ്ഥാ​നാ​വ​കാ​ശ​മാ​ണ്. ആ​സ്ത്്മ​യു​ള്ള​വ​ർ​ക്കും അ​ത് ത​ട​സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ
ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

Related posts

Leave a Comment