റോ​ബി​ൻ​ഹു​ഡ് മോ​ഡ​ൽ  ഓ​പ​റേ​ഷ​ൻ; അയർക്കുന്നത്തെ എടിഎം കൗണ്ടറിൽ  മോഷണ ശ്രമം; പ​ക്ഷേ, പ​ണി പാ​ളി


അ​യ​ർ​ക്കു​ന്നം: റോ​ബി​ൽ​ഹു​ഡ് രീ​തി​യി​ൽ ഓ​പ​റേ​ഷ​ൻ ന​ട​ത്തി. പ​ക്ഷേ, ശ്ര​മം പാ​ളി. അ​യ​ർ​കു​ന്ന​ത്ത് എ​ടി​എം മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള ഹൈ​ടെ​ക് ക​ള്ള​നെ​ന്നു സം​ശ​യം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ അ​യ​ർ​ക്കു​ന്നം ശാ​ഖ​യോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ച​ശ്ര​മം ന​ട​ന്ന​ത്. എ​ടി​എ​മ്മി​ൽ കാ​മ​റ​യു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ ക​ള്ള​ൻ മു​ഖം മ​റ​ച്ചാ​ണ് എ​ടി​എം കൗ​ണ്ട​റി​ൽ എ​ത്തി​യ​ത്.

തു​ട​ർ​ന്ന് കാ​മ​റ​യി​ൽ സ്്ര​പേ പെ​യി​ന്‍റ് അ​ടി​ച്ച് കാ​ഴ്ച മ​റ​ച്ചു. തു​ട​ർ​ന്ന് മോ​ഷ​ണ ശ്ര​മം പു​റ​ത്തു നി​ന്നാ​രും കാ​ണാ​തി​രി​ക്കു​ന്ന​തി​നു എ​ടി​എം കൗ​ണ്ട​റി​ന്‍റെ വാ​തി​ലി​ന്‍റെ ചി​ല്ലും സ്പ്രേ ​പെ​യി​ന്‍റ് അ​ടി​ച്ചു മ​റ​ച്ചു.

കാ​മ​റ​ക്കാ​ഴ്ച​ക​ൾ മ​റ​ച്ച​തി​നു ശേ​ഷം സി​സി​ടി​വി കാ​മ​റ​യു​ടെ ബ​ന്ധ​വും വിഛേ​ദി​ച്ചു.തു​ട​ർ​ന്നാ​യി​രു​ന്നു മോ​ഷ​ണ ശ്ര​മം.ഏ​റെ നേ​രം പ​ണി​പ്പെ​ട്ടെ​ങ്കി​ലും പ​ണം അ​പ​ഹ​രി​ക്കാ​ൻ മോ​ഷ്ടാ​വി​നു സാ​ധി​ച്ചി​ല്ല. നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

രാ​വി​ലെ എ​ടി​എം കൗ​ണ്ട​ർ വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണ് മോ​ഷ​ണ​ശ്ര​മം ആ​ദ്യം അ​റി​ഞ്ഞ​ത്.തു​ട​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് എ​ത്തി അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.

സ​മീ​പ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment