എടിഎം ഹാക്കിംഗ് കേസിൽ മധ്യപ്രദേശ് സ്വദേശി പടിയിലായ സംഭവം; പ്രതി ആ​ലു​വ​യി​ലും, കോ​ട്ട​യ​ത്തും തട്ടിപ്പ് നടത്തി

മൂ​വാ​റ്റു​പു​ഴ: എടി​എം ഹാ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി സം​സ്ഥാ​ന​ത്ത് സ​മാ​ന​മാ​യി ന​ട​ന്ന മ​റ്റ് ത​ട്ടി​പ്പു കേ​സു​ക​ളി​ലെ​യും പ്ര​തി​യെ​ന്ന് സൂ​ച​ന. വ​ല​ന്പൂ​ർ മേ​ല​ത്ത് ബേ​സി​ലി​ന്‍റെ 5,15,000 രൂ​പ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ക്കീ​ൽ ദി​വാ​ൻ (28) ത​ട്ടി​യെ​ടു​ത്ത​ത്.

2015ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. സിഐസി​ഐ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​യാ​യ ബേ​സി​ലി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്. നെ​റ്റ് ട്രാ​ൻ​സ്ഫ​റിം​ഗ് വ​ഴി മ​ധ്യ​പ്ര​ദേ​ശി​ലെ ദെ​മോ, ചി​ൻ​ഡ്വാ​ഡാ, ന​ര​സിം​ഗ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ഇ​യാ​ൾ പ​ണം മാ​റ്റി​യെ​ടു​ത്ത​ത്.

ആ​ലു​വ​യി​ലും, കോ​ട്ട​യ​ത്തും ക​ഴി​ഞ്ഞ​വ​ർ​ഷം സ​മാ​ന​മാ​യ രീ​തി​യി​ൽ ന​ട​ന്ന ത​ട്ടി​പ്പു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ത​ട്ടി​പ്പു​വ​ഴി അ​പ​ഹ​രി​ച്ച പ​ണം ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും വ​ന്ന​താ​യി​ട്ടാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​ൻ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ഹ​മ്മ​ദ് ഷ​ക്കീ​ൽ ദി​വാ​ൻ ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു. ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കൊ​പ്പം രാ​ജ​സ്ഥാ​ൻ ജ​യി​ൽ സ​മാ​ന​മാ​യ ത​ട്ടി​പ്പ് കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച കൂ​ട്ടു​പ്ര​തി​യാ​യ ആ​ശി​ഷ് ഷി​ൻ​ഡേ​യേ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് ഷ​ക്കീ​ൽ ദി​വാ​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്താ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​വു​ള്ളൂ​വെ​ന്നും സി​ഐ സി.​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞ​താ​യും സി​ഐ പ​റ​ഞ്ഞു.

Related posts