കൊ​ച്ചി​ക്കാ​ർ​ക്ക് ഇ​വ​നെ അ​റി​യാ​മോ? വ​ഴി ചോ​ദി​ച്ചെ​ത്തി​യ യു​വാ​വ് യു​വ​തി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ക​യ​റി​പ്പി​ടി​ച്ചു; എ​ന്‍​ഡോ​ര്‍​ക്ക് സ്‌​കൂ​ട്ട​റി​ൽ വെ​ളു​ത്ത ഷോ​ര്‍​ട്‌​സും മെ​റൂ​ണ്‍ ടീ ​ഷ​ര്‍​ട്ടും ധ​രി​ച്ച​യാ​ൾ

കൊ​ച്ചി: വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പി​ന്‍​ഭാ​ഗ​ത്തു ക​യ​റി​പ്പി​ടി​ച്ച ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ക​ഴി​ഞ്ഞ മേ​യ് 11ന് ​അ​യ്യ​പ്പ​ന്‍​കാ​വ് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ജോ​ലി സ്ഥ​ല​ത്തേ​ക്കു ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് ആ​ദ്യം അ​യ്യ​പ്പ​ന്‍​കാ​വി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. യു​വ​തി വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത ശേ​ഷം ഇ​യാ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ അ​ല്‍​പ​ദൂ​ര മു​ന്നോ​ട്ടു പോ​യ ശേ​ഷം യു ​ടേ​ണ്‍ എ​ടു​ത്ത് പു​റ​കി​ലൂ​ടെ​യെ​ത്തി യു​വ​തി​യു​ടെ പി​ന്‍​ഭാ​ഗ​ത്തു പി​ടി​ച്ച ശേ​ഷം ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ല്‍ പ​ക​ച്ചു​പോ​യ യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഴി​യാ​ത്ര​ക്കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി ക​ട​ന്നു ക​ള​ഞ്ഞു. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച എ​ന്‍​ഡോ​ര്‍​ക്ക് സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി​യെ​ങ്കി​ലും സി​സി​ടി​വി​യി​ല്‍ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ലാ​ത്ത​തു പോ​ലീ​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ഷോ​ര്‍​ട്‌​സും മെ​റൂ​ണ്‍ ക​ള​ര്‍ ടീ ​ഷ​ര്‍​ട്ടും ഹെ​ല്‍​മ​റ്റും ധ​രി​ച്ചെ​ത്തി​യ യു​വാ​വ് ചാ​ത്യാ​ത്ത്- പ​ച്ചാ​ളം വ​ഴി​യാ​ണ് അ​യ്യ​പ്പ​ന്‍​കാ​വി​ലേ​ക്ക് എ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ മ​ഡ് ഗാ​ര്‍​ഡ് ക​റു​ത്ത നി​റ​ത്തി​ലു​ള്ള​താ​ണ്. 50 ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 9497980402, 9497932845 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment