മ​ത്സ്യ​ത്തി​നും ക​ടു​ത്തക്ഷാ​മം​ത​ന്നെ! അ​യല​യ്ക്ക് 500 രൂ​പ, മ​ത്തി​യും ബീ​ഫും മ​ട്ട​ണും കി​ട്ടാ​നി​ല്ല; കോ​ഴി​ക്ക് ഇ​പ്പോ​ഴും കി​ലോ​യ്ക്ക് 80 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​ വി​ല

മ​ത്സ്യ​ത്തി​നും ക​ടു​ത്തക്ഷാ​മം​ത​ന്നെ. എ​ത്തു​ന്ന​വ​യ്ക്കാ​ക​ട്ടെ അ​മി​തവി​ല​യും. പ​ല​യി​ട​ങ്ങ​ളി​ലും ഒ​രു കി​ലോ അ​യല​യ്ക്ക് 500 രൂ​പ​യാ​ണ് വി​ല. ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​ത്സ്യ​ത്തി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ട​പ്പോ​ള്‍ പോ​ലും അ​യല​യ്ക്ക് കി​ലോ​യ്ക്ക് 350 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല.

ലോ​ക്ക് ഡൗ​ണി​നു​മു​മ്പ് കി​ലോ​യ്ക്ക് 150 രൂ​പ​യാ​യി​രു​ന്നു അ​യല​യു​ടെ വി​ല.

അ​യ​ക്കൂ​റ​യ്ക്ക് 600 മു​ത​ല്‍ 800 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വ​ള​ര്‍​ത്തു​ചെ​മ്മീ​നി​നാ​ക​ട്ടെ കി​ലോ​യ്ക്ക് 600 രൂ​പ ന​ല്‍​ക​ണം. മ​ത്തി എ​വി​ടെ​യും കാ​ണാ​നി​ല്ല. മു​ള്ള​നു​പോ​ലും കി​ലോ​യ്ക്ക് 400 രൂ​പ കൊ​ടു​ക്ക​ണം.

ബീ​ഫും മ​ട്ട​ണും കി​ട്ടാ​നി​ല്ല. കോ​ഴി​ക്ക് ഇ​പ്പോ​ഴും കി​ലോ​യ്ക്ക് 80 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​യാ​ണ് കി​ലോ​യ്ക്ക് വി​ല.

Related posts

Leave a Comment