കർണാടക സർക്കാർ അതിർത്തിയിലെ ദേശീയപാത അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവർണർ

തിരുവനന്തപുരം: കർണാടക സർക്കാർ കാസർകോട് ദേശീയപാത അടച്ചത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണാടക സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണ്.

ഇക്കാര്യം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. അതിർത്തി തുറക്കുന്ന കാര്യത്തിൽ ഉടൻ പരി ഹാരം ഉണ്ടാകുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നും ഗവർണർ വ്യക്തമാക്കി.

ഡൽഹിയിലെ നിസാമൂദ്ദിനിൽ തബ് ലീഗ് സമ്മേളനം നടത്തിയത് നിയമവിരുദ്ധമാണ്. വലിയ ആൾക്കുട്ടത്തെ സംഘടിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related posts

Leave a Comment