ക​ല​ക​ൾ പ​ല​തും സം​ഗ​മി​ക്കും അ​യ്യ​പ്പ​ൻ തീ​യാ​ട്ട് ക​ണ്ടി​ട്ടു​ണ്ടോ… 13ന് ​പാ​ണ്ഡി​സ​മൂ​ഹ​മ​ഠ​ത്തി​ലേ​ക്ക് വ​രൂ..

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: അ​ധി​ക​മാ​രും ക​ണ്ടി​ട്ടി​ല്ലാ​ത്ത ക​ല​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ പൂ​ര​പ്രേ​മി സം​ഘ​ത്തി​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​യാ​യ കാ​ല​പ്രാ​മാ​ണി​ക​ത്തി​ൽ ഇ​ത്ത​വ​ണ അ​യ്യ​പ്പ​ൻ തീ​യാ​ട്ട് എ​ന്ന പ്രാ​ചീ​ന അ​നു​ഷ്ഠാ​ന ക്ഷേ​ത്ര​ക​ലാ​രൂ​പം കാ​ണാം. ഈ ​വ​രു​ന്ന 13ന് ​തൃ​ശൂ​ർ പ​ഴ​യ​ന​ട​ക്കാ​വ് പാ​ണ്ഡി​സ​മൂ​ഹ​മ​ഠം ഹാ​ളി​ലാ​ണ് വൈ​കീ​ട്ട് 6.30ന് ​അ​നു​ഷ്ഠാ​ന ക​ലാ​ര​ത്നം മു​ളം​കു​ന്ന​ത്തു​കാ​വ് തി​യ്യാ​ടി രാ​മ​ൻ ന​ന്പ്യാ​രും സം​ഘ​വും അ​യ്യ​പ്പ​ൻ തീ​യാ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക.

മ​ധ്യോ​ത്ത​ര കേ​ര​ള​ത്തി​ൽ ശാ​സ്താ​പ്രീ​തി​ക്കാ​യി ന​ട​ത്തു​ന്ന ക​ലാ​രൂ​പ​മെ​ന്നാ​ണ് അ​യ്യ​പ്പ​ൻ​തീ​യാ​ട്ട് അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ല ക​ല​ക​ളു​ടേ​യും സം​ഗ​മ​മാ​ണ് അ​യ്യ​പ്പ​ൻ തീ​യാ​ട്ട്. ഗീ​ത-​നൃ​ത്ത-​വാ​ദ്യ-​ചി​ത്ര-​അ​ഭി​ന​യാ​ദി സു​കു​മാ​ര ക​ല​ക​ളെ​ല്ലാം ഇ​തി​ൽ സ​മ​ന്വ​യി​ക്കു​ന്നു​വെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത.

തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ എ​ട്ട് മൂ​ല​കു​ടും​ബ​ങ്ങ​ളി​ലൊ​തു​ങ്ങു​ന്ന തി​യ്യാ​ടി ന​ന്പ്യാ​ർ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ക​ല​യും അ​നു​ഷ്ഠാ​ന​വും ഇ​ഴ​പി​രി​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ലു​ള്ള ഈ ​ക്ഷേ​ത്ര​ക​ല ഇ​പ്പോ​ഴും പാ​ര​ന്പ​ര്യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്ന​ത്.

അ​നു​ഷ്ഠാ​ന ക​ലാ​ര​ത്നം മു​ളം​കു​ന്ന​ത്തു​കാ​വ് തി​യ്യാ​ടി രാ​മ​ൻ ന​ന്പ്യാ​ർ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ഡോ.​ടി.​എ​ൻ. വാ​സു​ദേ​വ​ൻ ന​ന്പ്യാ​ർ, പ്ര​ഫ.​തി​യ്യാ​ടി കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ, വാ​സു​ദേ​വ​ൻ തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​യ്യ​പ്പ​ൻ തീ​യാ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ലാ​മ​ണ്ഡ​ലം ശ്രീ​ജി​ത്തും മു​ളം​കു​ന്ന​ത്തു​കാ​വ് ര​ഞ്ജി​ത്തും ചെ​ണ്ട​യി​ൽ പ​ക്ക​മേ​ളം തീ​ർ​ക്കും.

പ​ഞ്ച​വ​ർ​ണ​പൊ​ടി​ക​ളാ​ൽ വ​ര​യ്ക്കു​ന്ന അ​യ്യ​പ്പ​ന്‍റെ ക​ള​വും തോ​റ്റ​ങ്ങ​ളെ​ക്കൊ​ണ്ടു​ള്ള കൊ​ട്ടി​പ്പാ​ട​ലും പ​ന്ത്ര​ണ്ട് ഖ​ണ്ഡ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ള്ള അ​മൃ​ത​മ​ഥ​നം ക​ഥ മു​ദ്ര​ക്ക​യ്യി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു കാ​ണി​ക്കു​ന്ന ക​ഥ​ക​ളി​യു​ടെ പ്രാ​ഗ്രൂ​പ​മാ​യ കൂ​ത്തും താ​യ​ന്പ​ക​യു​ടെ പ​തി​കാ​ല​ത്തി​ൽ തു​ട​ങ്ങി പ​തി​ഞ്ഞും ഇ​ര​ട്ടി​യും ക്ര​മേ​ള മു​റു​കു​ന്ന പ്ര​ദ​ക്ഷി​ണ​വും എ​ല്ലാം അ​യ്യ​പ്പ​ൻ​തീ​യാ​ട്ടി​ന്‍റെ അ​വ​ത​ര​ണ​ങ്ങ​ളി​ൽ കാ​ണാം.

കാ​ല​പ്രാ​മാ​ണി​ക​ത്തി​ന്‍റെ എ​ട്ടാ​മ​ത് പ​രി​പാ​ടി​യാ​യാ​ണ് അ​യ്യ​പ്പ​ൻ​തീ​യാ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് പൂ​ര​പ്രേ​മി​സം​ഘം സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ മോ​ച്ചാ​ട്ടി​ൽ പ്ര​സി​ഡ​ന്‍റ് ബൈ​ജു താ​ഴേ​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts