ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ രണ്ടുവയസുള്ള കുട്ടിയുമായി ആശുപത്രിയിലേക്കു പോകും വഴി വാഹനത്തിലെ ഇന്ധനം തീര്‍ന്നു; ഒടുവില്‍ പോ​ലീ​സു​കാ​ർ ര​ക്ഷ​ക​രാ​യി…

മ​ങ്ക​ട: ബാ​ത്ത്റൂ​മി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ത​ല​കീ​ഴാ​യി വീ​ണ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​ലീ​സു​കാ​ർ ര​ക്ഷ​ക​രാ​യി.

കു​ട്ടി​യെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കും വ​ഴി വാ​ഹ​ന​ത്തി​ലെ ഇ​ന്ധ​നം തീ​ർ​ന്നതിനിടെയാണ് ര​ക്ഷ​ക​രാ​യി മ​ങ്ക​ട എ​സ്ഐ അ​ബ്്ദു​ൾ അ​സീ​സും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു.

ര​ണ്ടു വ​യ​സ് പ്രാ​യ​മാ​യ കു​ട്ടി ശ​നി​യാ​ഴ്ച രാ​ത്രി ഒ​തു​ക്ക​ങ്ങ​ലി​ലെ വീ​ട്ടി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ബാ​ത്ത് റൂ​മി​ലെ വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റി​ൽ വീ​ണ​ത്. കു​ട്ടി​യു​ടെ ഉ​മ്മ ഈ​സ​മ​യം ന​മ​സ്ക​രി​ക്കുകയായിരുന്നു.

പി​താ​വ് ഗ​ൾ​ഫി​ലാ​ണ്. കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്നു മ​ല​പ്പു​റ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഐ​സി​യു സൗ​ക​ര്യം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ പെ​രി​ന്ത​ൽ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.​

എ​ന്നാ​ൽ യാ​ത്ര​മ​ധ്യേ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ഇ​ന്ധ​നം തീ​ർ​ന്നു. മ​റ്റു വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​തെ ബ​ന്ധു​ക്ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് മ​ങ്ക​ട എ​സ്ഐ അ​ബ്ദു​ൾ അ​സീ​സും സം​ഘ​വും പ​ട്രോ​ളിം​ഗ് വാ​ഹ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ​ത്. ​

ഉ​ട​നെ കു​ട്ടി​യെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ എം​ഇ​എ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്തി​ര ചി​കി​ൽ​സ​ക്ക് വേ​ണ്ട ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്തു.

Related posts

Leave a Comment