ന്യൂജൻ കാലഘട്ടം മ​ഹാ​ത്മാ​ക്ക​ള്‍ ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ടം..! ഏ​തു രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നാ​ലും അ​വ​ര്‍ ജീ​വി​തം സ​മ​ര്‍​പ്പി​ച്ച​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്നും ആ​ര്‍​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ന്‍

കൊ​ല്ലം : മ​ഹാ​ത്മാ​ക്ക​ള്‍ ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ന്‍ അഭിപ്രായപ്പെട്ടു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ക​മാ​ലു​ദീ​ന്‍ സ്മാ​ര​ക അ​വാ​ര്‍​ഡ് സി​നി​മാ​സം​വി​ധാ​യ​ക​നും മു​ന്‍ എംഎ​ല്‍എ​യു​മാ​യ പി.​ടി കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് ന​ല്‍​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​ത്മാ​ഗാ​ന്ധി, ശ്രീ​നാ​രാ​യ​ണ ഗു​രു, സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ മ​ഹാ​ന്മാ​രു​ടെ ജീ​വി​ത​വും ച​രി​ത്ര പ്രാ​ധാ​ന്യ​വും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു ന​ല്‍​കേ​ണ്ട​ത് ന​മ്മു​ടെ സാം​സ്കാ​രി​ക ന​ന്മ​യ്ക്ക് ആ​വ​ശ്യ​മാ​ണ്. മ​ഹാ​ന്മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ങ്ങ​ള്‍ വെ​റും ച​ര​മ​ദി​ന​മാ​യി നി​സാ​ര​വ​ത്ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തു രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നാ​ലും വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ള്‍ വെ​ച്ചു​പു​ല​ര്‍​ത്തു​ന്ന​വ​ര്‍ ആ​യി​രു​ന്നാ​ലും അ​വ​ര്‍ ജീ​വി​തം സ​മ​ര്‍​പ്പി​ച്ച​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്നും ആ​ര്‍​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ​ര്‍​ഗാ​ത്മ​ക​ത​യി​ലൂ​ടെ മ​ത്ര​മ​ല്ല ക​ലാ​സൃ​ഷ്ടി​ക​ള്‍ മ​ഹ​ത്ത​ര​മാ​കു​ന്ന​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​കൂ​ടി ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ പി.​ടി കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്തു​കൊ​ണ്ടും ഈ ​അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​ണ്.

മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റേ​യും മാ​ന​വീ​ക​ത​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്ത പ്ര​തി​ഭാ​ധ​ന​ന്‍, പ്ര​വാ​സ​ലോ​കം എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ പ്ര​വാ​സ​ജീ​വി​ത​ത്തി​ലൂ​ടെ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് പു​തു​ജീ​വി​തം ന​ല്‍​കു​ക​യും ഒ​ട്ടേ​റെ പേ​ര്‍​ക്ക് സാ​ന്ത്വ​ന​മേ​കു​ക​യും ചെ​യ്ത കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘനീ​യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ബ്രി​ട്ടീ​ഷ് മ​ല​യാ​ളി ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണ​വും ഗാ​ന്ധി​ഭ​വ​ന്‍ എ​ട്ട് നി​ര്‍​ധ​ന കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കാ​യി ന​ട​ത്തി​യ വ​സ്തു​ദാ​ന​വും നോ​ര്‍​ക്ക എ​ക്സി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​വ​ര​ദ​രാ​ജ​നും പി.​ടി കു​ഞ്ഞു​മു​ഹ​മ്മ​ദും ചേ​ര്‍​ന്ന് നി​ര്‍​വഹി​ച്ചു.

കെ. ​വ​ര​ദ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, വ​നി​താ​ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദാ​ക​മാ​ല്‍, ഇ.​എം രാ​ധ, ഷാ​ജ​ന്‍ സ്ക​റി​യ, എ​സ്.​സ​ജീ​ഷ്, സി.​കെ ഗു​പ്ത​ന്‍, ജി. ​വാ​സ​വ​ന്‍, ന​ട​ന്‍ ടി.​പി മാ​ധ​വ​ന്‍, പി.​എ​സ് അ​മ​ല്‍​രാ​ജ്, ജി.​ഭു​വ​ന​ച​ന്ദ്ര​ന്‍, , കെ. ​ഉ​ദ​യ​കു​മാ​ര്‍, പ്ര​സ​ന്ന​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts