പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്ക് മ​ദ്യം വി​റ്റ ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; വി​ദ്യാ​ര്‍​ഥി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​ക്ക് മ​ദ്യം വി​റ്റ ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ഞ്ഞാ​ണി സി​ല്‍​വ​ര്‍ റ​സി​ഡ​ന്‍​സി ബാ​റി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കാ​ര​മു​ക്ക് ക​ട​യി​ല്‍ വീ​ട്ടി​ല്‍ ഷൈ​ജു(52)​വി​നെ​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. ദാ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്കാ​ണ് ഇ​യാ​ള്‍ മ​ദ്യം വി​റ്റ​ത്. വീ​ട്ടി​ല്‍​നി​ന്ന് പോ​യ വി​ദ്യാ​ര്‍​ഥി​യെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ദ്യ​പി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ അ​ന്തി​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക്ക് ലോ​ക്ക​ല്‍ കൗ​ണ്ട​റി​ല്‍​നി​ന്ന് ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ മ​ദ്യം കൊ​ടു​ത്തു​വി​ടു​ക​യാ​യി​രു​ന്നു.

അ​ബ്കാ​രി നി​യ​മ​പ്ര​കാ​ര​വും ബാ​ലാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. എ.​എ​സ്.​ഐ. എം.​കെ. അ​സീ​സ്, സി.​പി.​ഒ. സു​ര്‍​ജി​ത്ത് എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment