ഭി​ക്ഷാ​ട​ന​ത്തി​നാ​യി തെ​രു​വു​ക​ളി​ൽ അ​ല​യും, എ​ന്നാ​ൽ സ്വ​ന്ത​മാ​യു​ള്ള​ത് മൂ​ന്നു വീ​ടു​ക​ൾ, കാ​റു​ക​ൾ, മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ: ‘ഭി​ക്ഷാ​ട​ക​രി​ല്ലാ​ത്ത ഇ​ൻ​ഡോ​ർ’ പ​ദ്ധ​തി വ​ന്ന​പ്പോ​ൾ വെ​ട്ടി​ലാ​യ​ത് കോ​ടീ​ശ്വ​ര​നാ​യ യാ​ച​ക​ൻ

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ ന​ഗ​ര​ത്തി​ൽ​നി​ന്നു പി​ടി​കൂ​ടി​യ യാ​ച​ക​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച​തു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ഭ​ഗ​ത്‌​സിം​ഗ് ന​ഗ‍​ർ സ്വ​ദേ​ശി​യാ​യ മ​ൻ​കി​ലാ​ൽ ആ​ണ് കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള ത​ന്‍റെ സ​മ്പാ​ദ്യ​ത്തെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ ഭി​ക്ഷ​യെ​ടു​ത്തു സ​മ്പാ​ദി​ച്ച​ത് കോ​ടി​ക​ളാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

‘ഭി​ക്ഷാ​ട​ക​രി​ല്ലാ​ത്ത ഇ​ൻ​ഡോ​ർ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ സ​റാ​ഫാ ഭാ​ഗ​ത്തു ഭി​ക്ഷ​യാ​ചി​ച്ചി​രു​ന്ന യാ​ച​ക​നെ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. കു​ഷ്‌​ഠ​രോ​ഗി​യാ​യ ഇ​യാ​ൾ ച​ക്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ച ച​തു​ര​പ്പ​ല​ക​യി​ൽ ഭി​ക്ഷ​യാ​ചി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കാ​ലു​ക​ൾ​ക്കു ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ൽ കൈ​ക​ളി​ൽ ഷൂ​സി​ട്ടു​കൊ​ണ്ടാ​ണ് ച​ക്ര​വ​ണ്ടി ഉ​ന്തു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ പ​ല കോ​ണു​ക​ളി​ലും മ​ൻ​കി​ലാ​ൽ ഇ​ങ്ങ​നെ​യെ​ത്തും. ദി​വ​സ​വും ആ​യി​ര​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ വ​രു​മാ​നം. ഇ​ങ്ങ​നെ ദി​വ​സ​വും വ​ൻ തു​ക സ​മ്പാ​ദി​ച്ചി​രു​ന്ന മ​ൻ​കി​ലാ​ൽ ജീ​വി​ത​കാ​ല​ത്തെ സ​മ്പാ​ദ്യം കൂ​ട്ടി​വ​ച്ചു നേ​ടി​യ​ത് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളാ​ണ്.

ഭ​ഗ​ത്‌​സിം​ഗ് ന​ഗ​റി​ൽ ത​നി​ക്ക് മൂ​ന്നു നി​ല​യു​ള്ള വീ​ടും ശി​വ് ന​ഗ​റി​ൽ 600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടും ഒ​രു ഫ്ലാ​റ്റും സ്വ​ന്ത​മാ​യു​ണ്ടെ​ന്ന് മ​ൻ​കി​ലാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. കൂ​ടാ​തെ മ​ൻ​കി​ലാ​ലി​ന്‍റെ മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ ന​ഗ​ര​ത്തി​ൽ വാ​ട​ക​യ്ക്ക് ഓ​ടു​ന്നു​ണ്ട്.

സ്വ​ന്ത​മാ​യി ഒ​രു സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റു​മു​ണ്ട്. പ​ല​പ്പോ​ഴും ത​ന്‍റെ കാ​റി​ലാ​ണ് ഭി​ക്ഷ​യാ​ചി​ക്കാ​നാ​യി മ​ൻ​കി​ലാ​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് എ​ത്താ​റു​ള്ള​ത്. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​തി​നാ​ൽ വാ​ഹ​നം ഓ​ടി​ക്കാ​ൻ ഡ്രൈ​വ​റെ​യും നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു. ശാ​രീ​രി​ക വൈ​ക​ല്യം ക​ണ്ട് മ​റ്റു​ള്ള​വ​ർ ന​ൽ​കു​ന്ന പ​ണം സ​റ​ഫ ബ​സാ​ലി​ൽ ചെ​റു​കി​ട ആ​ഭ​ര​ണ ബി​സി​ന​സു​ക​ൾ​ക്കും പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്‌​പ ന​ൽ​കാ​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ​യും പ​ണം സ​മ്പാ​ദി​ക്കു​ന്നു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് മ​ൻ​കി​ലാ​ൽ ഒ​രു വീ​ട് സ്വ​ന്ത​മാ​ക്കി​യ​ത്. പി​എം​എ​വൈ പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് ഇ​തു ല​ഭി​ച്ച​ത്. ഇ​ത്ര​യും സ്വ​ത്തു​ക്ക​ളു​ണ്ടാ​യി​ട്ടും പി​എം​എ​വൈ പ​ദ്ധ​തി​പ്ര​കാ​രം വീ​ട് സ്വ​ന്ത​മാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. അ​തേ​സ​മ​യം ഭി​ക്ഷ​ക്കാ​ര​ന്‍റെ സ​മ്പാ​ദ്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

2021 മു​ത​ൽ ന​ഗ​ര​ത്തി​ൽ ഭി​ക്ഷ യാ​ചി​ക്കു​ന്ന ഇ​യാ​ൾ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം പ​ല​ർ​ക്കാ​യി വ​ട്ടി​പ്പ​ലി​ശ​യ്ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഈ​യി​ന​ത്തി​ൽ മാ​ത്രം ദി​വ​സേ​ന​യു​ള്ള വ​രു​മാ​നം 1200 രൂ​പ വ​രെ​യാ​ണെ​ന്നും ‘ഭി​ക്ഷാ​ട​ക​രി​ല്ലാ​ത്ത ഇ​ൻ​ഡോ​ർ’ പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ദി​നേ​ശ് മി​ശ്ര പ​റ​ഞ്ഞു.

Related posts

Leave a Comment