ബെ​ന​ഡി​ക്കിന്റെ തന്ത്രം പാളി! പ്രാ​​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പോലീസ് പൊക്കി

ചവറ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പോ​ക്സോ ആ​ക്ട് പ്ര​കാ​രം ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ നീ​ണ്ടക​ര നീ​ലേ​ശ്വ​രം തോ​പ്പി​ൽ കു​രി​ശടി പു​തു​വ​ൽ കെ​ന്ന​ഡി എ​ന്ന് വി​ളി​ക്കു​ന്ന ബെ​ന​ഡി​ക്ക്(58)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ എ​ന്നു മ​ന​സി​ലാ​ക്കി​യ പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും ആ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​വ് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അറി​യി​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി ഷൈ​നു തോ​മ​സി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ച​വ​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ നി​സ്‌​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മ​ണി​ക​ണ്ഠൻ,

​എ​എ​സ്ഐ ഷി​ബു, എ​സ്​സിപി​ഒ മാ​രാ​യ ദി​നേ​ഷ്, സ​ബീ​ത എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Related posts

Leave a Comment