ഇതരസം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ള്‍  പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​ജ​നി പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ഹെ​ല്‍​ത്ത് സ്ക്വാ​ഡ്, ലേ​ബ​ര്‍ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന ലേ​ബ​ര്‍ ക്യാ​ന്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ക്യാ​ന്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് യാ​തൊ​രു​വി​ധ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​വ​ശ്യ​ത്തി​ന് ശു​ചി​മു​റി​ക​ളും കു​ളി​മു​റി​ക​ളു​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. കു​മ്പ​ഴ​യി​ല്‍ 15 തൊ​ഴി​ലാ​ളി​ക​ളെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്നി​ട​ത്ത് ഒ​രു ശൗ​ചാ​ല​യം പോ​ലു​മി​ല്ല.

ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍ സ​മീ​പ​ത്തെ പു​ഴ​യു​ടെ തീ​രം പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ക്യാ​ന്പ് അ​ട​ച്ചു പൂ​ട്ടാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ക്യാ​ന്പ് ഉ​ട​മ​ക​ളാ​യ ജോ​ര്‍​ജ്കു​ട്ടി, അ​ഷ്റ​ഫ് എ​ന്നി​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

കു​മ്പ​ഴ​യി​ല്‍ വ​ലി​യ തോ​തി​ല്‍ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ മോ​ഹ​ന്‍ ജോ​സി​നും നോ​ട്ടീ​സ് ന​ല്‍​കി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ക​ണ്ട് വ​രു​ന്ന​തി​നെത്തുട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​കെ. ജേ​ക്ക​ബ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു അ​നി​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ശോ​ക് കു​മാ​ര്‍, ആ​മി​ന ഹൈ​ദ​രാ​ലി, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ബാ​ബു കു​മാ​ര്‍, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ബി​നു ജോ​ര്‍​ജ്, എ​ബി ദേ​വ്, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വ​രും ദി​വ​സ​ങ്ങ​ളി​ലും ലേ​ബ​ര്‍ ക്യാ​ന്പു​ക​ള്‍, വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ, മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​ജ​നി പ്ര​ദീ​പ് അ​റി​യി​ച്ചു.

Related posts