മു​ടി​ക്കോ​ട് ആ​റു​വ​രി​പാ​ത​യി​ലെ  കു​ഴി​യി​ലേ​ക്ക് ബൈ​ക്ക് വീ​ണ് യുവാവിന് ഗുരുതര പരിക്ക്

പ​ട്ടി​ക്കാ​ട്: ആ​റു​വ​രി പാ​ത​യി​ൽ പൈ​പ്പി​ട്ട​തി​നു​ശേ​ഷം മൂ​ടാ​തെ കി​ട​ക്കു​ന്ന വ​ൻ കു​ഴി​യി​ലേ​ക്ക് ബി​എം​ഡ​ബ്ല്യൂ ബൈ​ക്ക് വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് മു​ടി​ക്കോ​ട് അ​ന്പ​ല​ത്തി​നു​മു​ന്പി​ലു​ള്ള റോ​ഡി​ലെ കു​ഴി​യി​ലാ​ണ് അ​പ​ക​ടം. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​ല​ക്സി​നാ​ണ്(29)​പ​രി​ക്കേ​റ്റ​ത്.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും ഒ​പ്പം മ​റ്റു ബൈ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ കു​ഴി​യി​ൽ നി​ന്ന ക​യ​റ്റി ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ൽ ന​ട​ക്കു​ന്ന മോ​ട്ടോ എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘം.

മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യാ​ണ് ഇ​വ​ർ പോ​യി​രു​ന്ന​ത്. മൂ​ന്നു ബൈ​ക്കു​ക​ളു​ടെ​യും ന​ടു​വി​ലാ​ണ് അ​ല​ക്സ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. വേ​ഗ​ത അ​ധി​ക​മു​ണ്ടാ​യി​രു​ന്നി​ല്ല. ലോ​റി​യു​ടെ പി​ന്നി​ലാ​യ​തി​നാ​ൽ കു​ഴി കാ​ണാ​നാ​യി​ല്ല. ലോ​റി തി​രി​ച്ച​പ്പോ​ൾ ബൈ​ക്ക് നേ​രെ എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് നേ​രെ കു​ഴി​യി​ലേ​ക്ക് വീ​ണ​ത്.

റോ​ഡി​ന്‍റെ അ​ടി​യി​ലൂ​ടെ പൈ​പ്പി​ട്ട​തി​നു​ശേ​ഷം മൂ​ടാ​തെ കി​ട​ക്കു​ന്ന കു​ഴി​യി​ലേ​ക്കാ​ണ് ബൈ​ക്ക് വീ​ണ​ത്. കു​ഴി​യു​ടെ ചു​റ്റും ഭാ​ഗി​ക​മാ​യാ​ണ് അ​ട​ച്ചു കെ​ട്ടി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന​വ​ർ​ക്ക് ഈ ​കു​ഴി പ​ല​പ്പോ​ഴും കാ​ണാ​റി​ല്ല. നി​ര​വ​ധി പേ​ർ ഭാ​ഗ്യം കൊ​ണ്ടാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ പെ​ടാ​തെ ര​ക്ഷ​പെ​ടു​ന്ന​ത്. റി​ഗ്ഗി​ലാ​ണ് അ​ല​ക്സ് ജോ​ലി ചെ​യ്യു​ന്ന​ത്. നെ​ഹ്റു കോ​ള​ജി​ൽ മോ​ട്ടോ എ​ക്സ്പോ​യു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ കൂ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​വി​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

Related posts