വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ; സുഹൃത്തിന്‍റെ ബൈക്ക് തീവച്ചു നശിച്ചിതിന്‍റെ കാരണം പ്രതി സുമേഷ് പോലീസിനോട് പറഞ്ഞതിങ്ങനെ…

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര​യി​ൽ ബൈ​ക്കു​ക​ൾ​ക്ക് തീ​വ​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തി​രു​വ​ത്ര ദീ​ന​ദ​യാ​ൽ ന​ഗ​ർ വാ​ലി​പ​റ​ന്പി​ൽ സു​മേ​ഷി​നെ(32)​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. തി​രു​വ​ത്ര കു​മാ​ർ എ​യു​പി സ്കൂ​ളി​നു സ​മീ​പം കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ ജ​യ​പ്ര​കാ​ശ​ന്‍റെ ഉ​ട​മ​യി​ലു​ള്ള ബൈ​ക്കു​ക​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ക​ത്തി​ച്ച​ത്.

തീ ​ആ​ളി​പ്പ​ട​ർ​ന്ന് ജ​ന​ൽ​ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തൊ​ട്ട​ടു​ത്ത മു​റ​യി​ലെ ക​ട്ടി​ൽ ഭാ​ഗി​ക​മാ​യി ക​ത്തു​ക​യും ചെ​യ്തു. ജ​യ​പ്ര​കാ​ശ​ന്‍റെ മ​ക​ൻ മു​റി​യി​ൽ ഉ​റ​ങ്ങി​യി​രു​ന്ന അ​ശ്വി​ൻ തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് പു​റ​ത്തേ​ക്ക് ഓ​ടി. ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളും മ​റ്റും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

ബൈ​ക്കു​ക​ൾ​ക്ക് തീ​വ​ച്ച​താ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് കു​ന്നം​കു​ളം എ​സി​പി ടി.​എ​സ്. സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ യു.​കെ.​ഷാ​ജ​ഹാ​ൻ, പി.​എം.​ക​ശ്യ​പ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

അ​ശ്വി​നും സു​ഹൃ​ത്തും ക​ഴി​ഞ്ഞ​ദി​വ​സം സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഈ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നാ​യ ഹ​ണി അ​റ​സ്റ്റി​ലാ​യ യു​വാ​വി​ന്‍റെ വീ​ടു​വ​രെ ഓ​ടി​യ​തും വി​ര​ല​ട​യാ​ളം ല​ഭി​ച്ച​തും പ്ര​തി​യെ പി​ടി​ക്കാ​ൻ വേ​ഗ​ത്തി​ലാ​ക്കി.

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ബൈ​ക്കു​ക​ൾ ക​ത്തി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.സീ​നി​യ​ർ സി​പി​ഒ എം.​എ.​ജി​ജി, അ​ബ്ദു​ൽ സ​ലാം, സി​പി​ഒ എ​സ്.​ശ​ര​ത്, ആ​ഷി​ഷ് ജോ​സ​ഫ്, ഷൈ​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment