അപ്പിക്ക് പ്രായം പതിനെട്ട് ; പാലായിൽ ബൈക്ക് മോഷണക്കേസിൽ പിടിയിലായ  മൂന്നംഗസംഘത്തിന്‍റെ വിവരങ്ങൾ ഞെട്ടിക്കുന്നത്

കോ​ട്ട​യം: മോ​ഷ്ടി​ച്ച ബൈ​ക്ക് പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ നി​റം മാറ്റി ഉ​പ​യോ​ഗി​ച്ചു വന്ന മൂ​ന്നം​ഗ സം​ഘ​ത്തെ ഒ​ടു​വി​ൽ പാ​ലാ പോ​ലീ​സ് പൊ​ക്കി.ഈ​രാ​റ്റു​പേ​ട്ട ന​ടയ്​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ വ​ഞ്ചാ​ങ്ക​ൽ ആ​ഷി​ദ് (ക​യ്യാ- 21), എ​ര​പ്പാം​കു​ഴി​യി​ൽ മു​നീ​ർ( മു​ന്ന- 23), മാ​ങ്കു​ഴ​ക്ക​ൽ സ​ഹ​ദ് ( അ​പ്പി- 18) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​യി​ലാ​യ മൂ​ന്നു പേ​രെ​ക്കു​റി​ച്ചും പാ​ലാ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ആ​ഷി​ദ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയെ പി​ഡി​പ്പി​ച്ച കേ​സി​ലും മു​നീ​ർ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ്.

ക​ഴി​ഞ്ഞ 29നു ​തോ​ട​നാ​ൽ അ​ഞ്ഞി​ലി​ക്കാ​ട്ടു​വേ​ലി ധ​നീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നും യ​മ​ഹ ബൈ​ക്കാ​ണ് മൂ​ന്നം​ഗ സം​ഘം രാ​ത്രി​യി​ൽ മോ​ഷ്്ടി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് ഇ​ഷ്്ട​പ്പെ​ട്ട സം​ഘം അ​തി​വി​ദ്ഗ​ധ​മാ​യി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ആ​ഷി​ദി​ന്‍റെ സ​ഹോ​ദ​ര​നു വേ​ണ്ടി തോ​ട​നാ​ലു​നി​ന്നും ഒ​രു കാ​ർ വി​ല കൊ​ടു​ത്തു വാ​ങ്ങി​യി​രു​ന്നു.

കാ​ർ വാ​ങ്ങു​ന്ന​തി​നാ​യി പ്ര​തി​ക​ൾ മൂ​ന്നു പേ​രും ഒ​രു​മി​ച്ചാ​ണ് പോ​യ​ത്.ഈ ​യാ​ത്ര​യി​ലാ​ണ് വീ​ട്ടു​മു​റ്റ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന യ​മ​ഹ ബൈ​ക്ക് ഇ​വ​ർ ക​ണ്ട​ത്.

തു​ട​ർ​ന്നു പി​റ്റേ ദി​വ​സം സ​ഹ​ദി​ന്‍റെ ബൈ​ക്കി​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും തോ​ട​നാ​ലെ​ത്തി പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പീ​ന്നി​ട് ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ ക​ള​ർ മാ​റ്റി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ആ​ഷി​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.പാ​ലാ ഡി​വൈ​എ​സ്പി പ്ര​ബു​ല്ല ച​ന്ദ്ര​ൻ, എ​സ്എ​ച്ച്ഒ സു​നി​ൽ തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ എ​സ​ഐ കെ.​എ​സ്. ശ്യം​കു​മാ​ർ, എ​സ്ഐ​മാ​രാ​യ തോ​മ​സ് സേ​വ്യ​ർ, ഷാ​ജി കു​ര്യാ​ക്കോ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ജ്വ​ല, ഷെ​റി​ൻ സ്റ്റീ​ഫ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ജി, ര​ഞ്ജി​ത്, ബി​ജു എം, ​അ​നീ​ഷ്, ടോ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment