ഒരു ബൈക്കില്‍ നാലുപേര്‍ കയറിയുള്ള സാഹസികയാത്ര! ബൈക്ക് ഓടിച്ചത് 16 കാരന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍…

മൂ​ന്നു​പീ​ടി​ക: ദേ​ശീ​യ​പാ​ത 66 ൽ ​ഒ​രു ബൈ​ക്കി​ൽ നാ​ലു​പേ​ർ ക​യ​റി​യു​ള്ള സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ കൗ​മാ​ര​ക്കാ​ർ​ക്കെ​തി​രെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് കേസെ​​ടു​ത്തു. ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഉ​ട​മ​യ്ക്കെ​തി​രേ​യും, കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്തു.

മൂ​ന്നു​പീ​ടി​ക​യി​ൽ നി​ന്ന് തൃ​പ്ര​യാ​ർ ഭാ​ഗ​ത്തേ​ക്കാ​ണു ഒ​രു ബൈ​ക്കി​ൽ നാ​ലു​പേ​ർ ക​യ​റി സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ​ത്. കൗ​മാ​ര​ക്കാ​ർ ബൈ​ക്കി​ൽ ഉ​ല്ല​സി​ച്ച് അ​പ​ക​ട​ക​ര​മാ​യി വ​ള​രെ​യ​ധി​കം തി​ര​ക്കു​ള്ള ദേ​ശീ​യ പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ നാ​ലു​പേ​രും. പ​തി​നാ​റു വ​യ​സു​കാ​ര​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. കൂ​ടെ​യു​ള്ള മൂ​ന്നു പേ​രും സ​മ​പ്രാ​യ​ക്കാ​രു​മാ​ണ്. ക​യ്പ​മം​ഗ​ലം , കു​ളി​മു​ട്ടം സ്വ​ദേ​ശി​ക​ളാ​ണി​വ​ർ. ഇ​വ​ർ ഓ​ടി​ച്ച ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഉ​ട​മ​യ്ക്കെ​തി​രേ​യും, കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

പി​ടി​യി​ലാ​യ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി​യാ​ണ് പ​റ​ഞ്ഞു വി​ട്ട​ത്. കേ​ര​ള​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ചും ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട് നി​ര​വ​ധി കൗ​മാ​ര​ക്കാ​രു​ടേ​യും യു​വാ​ക്ക​ളു​ടേ​യും ജീ​വ​നു​ക​ളാ​ണ് ദി​നം​പ്ര​തി ന​ഷ്ട​പ്പെ​ടു​ന്ന​ത്. എസ്ഐ കെ.ജെ.ജിനേഷ്, സീ​നി​യ​ർ സി.​പി.​ഒ.​മാ​രാ​യ സി.​കെ.​ഷാ​ജു, പി.​എ.​അ​ഭി​ലാ​ഷ്, സി.​പി.​ഒ കി​ര​ണ്‍, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

Related posts