ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ നി​യ​മം കൈയിലെടുത്ത് ക്രമിനലുകളും ലഹരി മാഫിയകളുമെന്ന് ബി​ന്ദു​കൃ​ഷ്ണ

കൊ​ട്ടി​യം: പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ വീ​ര്യം ഇ​ല്ലാ​താ​യ​തി​ന്‍റെ തെ​ളി​വാ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ ക്രി​മി​ന​ലു​ക​ളും ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളും വി​ല​സു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ക്വ​ട്ടേ​ഷ​നാ​ണ് ഡി​വൈ​എ​ഫ്ഐ​യും എ​സ് എ​ഫ് ഐ ​യും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.

നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്. കു​ട്ടി സ​ഖാ​ക്ക​ളു​ടെ ഭീ​ഷ​ണി കാ​ര​ണം ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​റ​പ്പു​വ​രു​ത്താ​നാ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.

സ്റ്റേ​ഷ​നി​ലെ​ത്തി ഗു​ണ്ട ായി​സം കാ​ട്ടി​യ ഡി​വൈ​എ​ഫ്ഐ എ​സ് എ​ഫ് ഐ ​നേ​താ​ക്ക​ളി​ൽ പ​ല​രും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​മാ​ണ്. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തു കൊ​ണ്ട ു മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും ഇ​വ​രെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യാ​ൻ പോലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts