കു​ള​ത്തു​പ്പു​ഴ അ​രി​പ്പ​യി​ല്‍ ന​ട​ത്തി​വ​രു​ന്ന ഭൂ​സ​മ​രം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​നി​യും അ​മാ​ന്തം കാ​ട്ട​രു​തെന്ന്ബിന്ദു കൃഷ്ണ

കു​ള​ത്തു​പ്പു​ഴ: ആ​റു​വ​ര്‍​ഷ​മാ​യി കു​ള​ത്തു​പ്പു​ഴ അ​രി​പ്പ​യി​ല്‍ ന​ട​ത്തി​വ​രു​ന്ന ഭൂ​സ​മ​രം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​നി​യും അ​മാ​ന്തം കാ​ട്ട​രു​തെ​ന്ന് ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്ഥ​ലം എം​എ​ല്‍​എ​യും വ​നം മ​ന്ത്രി​യു​മാ​യ കെ ​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണം എ​ന്നും ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പെ​ട്ടു.

അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എ ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്ന് തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക​സ​മ​ര​ഭൂ​മി സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​കാ​യി​രു​ന്നു ബി​ന്ദു​കൃ​ഷ്ണ. നി​ല​വി​ല്‍ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ സ്ഥി ​ദ​യ​നീ​യ​മാ​ണ്.

അ​തു​കൊ​ണ്ട് ത​ന്നെ ഭൂ​മി ക​ണ്ടെ​ത്തി ന​ല്‍​കി സ​മ​രം അ​ടി​യി​ന്ത​ര​മാ​യി ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​നി​യും സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ടാ​ല്‍ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഇ​വ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഏ​രൂ​ര്‍ സു​ഭാ​ഷ്, മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, നേ​താ​ക്ക​ളാ​യ ഷീ​ല സ​ത്യ​ന്‍, ലാ​ലി തോ​മ​സ്, ബ​ദ​റു​ദീ​ന്‍ തു​ട​ങ്ങി​യ​വ​രും ബി​ന്ദു​കൃ​ഷ്ണ​ക്കൊ​പ്പം അ​രി​പ്പ​യി​ല്‍ എ​ത്തി​യി​രു​ന്നു.</

Related posts