കോട്ടയം മെഡിക്കൽ കോളജിലെ ബയോഗ്യാസ് പ്ലാന്‍റിന് സമീപം തീപിടുത്തം;  ജീ​വ​ന​ക്കാ​ര​ന്‍റെ   ഇ​ട​പെ​ട​ലി​ൽ തീ​യ​ണ​ച്ചു : ഒഴിവായത് വൻ ദു​ര​ന്തം 

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ പു​ല്ലി​ന് തീ ​പി​ടി​ച്ച​ത് ക​ണ്ട ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് വ​രെ എ​ത്തി​യ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് തീ ​പി​ടി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​ത് വ​ലി​യ ദു​ര​ന്ത​ത്തി​ന് വ​ഴി തെ​ളി​ക്കു​മാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഗൈ​ന​ക്കോ​ള​ജി കെ​ട്ടി​ട്ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ നി​റ​ച്ച ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ച് മൂ​ടു​ന്ന സ്ഥ​ല​ത്താ​ണ് തീ ​പി​ടി​ച്ച​ത്.

ഈ ​സ്ഥ​ല​ത്തെ പു​ല്ലി​ന് തീ​പി​ടി​ച്ച് ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സെ​ൻട്ര​ൽ ലാ​ബി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​യ പി.​കെ ഷാ​ജി മ​റ്റൊ​രാ​വ​ശ്യ​ത്തി​ന് ഇ​വി​ടേ​യ്ക്ക് വ​രു​ന്പോ​ഴാ​ണ് തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ​യും കൂ​ട്ടി തീ ​അ​ണ​യ്ക്കു​ക​യുമായി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലെ ആ​ഹാ​ര​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​നു സ​മീ​പം അ​ഞ്ചു മീ​റ്റ​ർ അ​ക​ലെ വ​രെ തീ ​പ​ട​ർ​ന്ന് എ​ത്തി​യി​രു​ന്നു. അ​ല്പം കൂ​ടി മാ​റി​യി​രു​ന്നെ​ങ്കി​ൽ ഈ ​പ്ലാ​ന്‍റി​ന് തീ​പി​ടി​ക്കു​ക​യും വ​ലി​യൊ​രു ദു​ര​ന്തം ഉ​ണ്ടാ​കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ഒ​രു​വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts