കണ്ടാല്‍ മൊഞ്ചത്തികള്‍, കൈയിലിരിപ്പോ..? കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചും സൗഹൃദം നടിച്ചും തട്ടിപ്പ്; ഇരുവരും കുടുങ്ങി

കു​ന്നം​കു​ളം: ലോ​ട്ട​റി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചും സൗ​ഹൃ​ദം ന​ടി​ച്ചും കു​ന്നം​കു​ളം സ്വ​ദേ​ശി​നി​യു​ടെ ചി​റ​മ​നേ​ങ്ങാ​ടു വി​ല്ലേ​ജി​ലു​ള്ള ഭൂ​മി വ്യാ​ജ പ്ര​മാ​ണ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു സ്ത്രീ​ക​ളെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രൂ​ർ തെ​ക്കു​മു​റി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ സ​ക്കീ​ന (60), വെ​ളി​യ​ങ്കോ​ട് പു​തി​യ വീ​ട്ടി​ൽ നാ​ല​ക​ത്തു സു​ബൈ​ദ (52) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

63,75,000 രൂ​പ​യ്ക്കു പ്ര​സ്തു​ത സ്ഥ​ലം തീ​റു​വാ​ങ്ങാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പ​ണ​യാ​ധാ​ര​വും വ​സ്തു​വി​ല്പ​ന ക​രാ​റും വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി ആ​ധാ​രം സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ച് 30 ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ക​യും തു​ട​ർ​ന്നു ക​രാ​ർ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ പ​ണ​മോ വ​സ്തു​വി​ന്‍റെ ആ​ധാ​ര​മോ തി​രി​കെ ന​ൽ​കാ​തെ ച​തി​ക്കു​ക​യു​മാ​ണ് ഇ​വ​ർ ചെ​യ്ത​ത്.

കു​ന്നം​കു​ളം ക​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ റു​ഖി​യ എ​ന്ന സ്ത്രീ ​കു​ന്നം​കു​ളം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി​നോ​ജി​നു ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ​ക്ക് ചേ​ല​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​ന​മാ​യ കേ​സ് നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ പ്ര​തി സ​ക്കീ​ന​യ്ക്കെ​തി​രെ തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ലോ​ട്ട​റി​ക്ക് സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വ്യാ​ജ ടി​ക്ക​റ്റ് ബാ​ങ്കി​ൽ കൊ​ടു​ത്ത കേ​സും നി​ല​വി​ലു​ണ്ട്.

പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്ഐ സ​ന്തോ​ഷ്, എ​എ​സ്ഐ പ്രേം​ജി​ത്ത്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ വീ​ര​ജ, ഷ​ജീ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment