കോ​ഴ വി​വാ​ദം: യു​വ​മോ​ര്‍​ച്ച വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പു​റ​ത്ത്

 

ക​ല്‍​പ​റ്റ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും സി.​കെ. ജാ​നു​വും ഉ​ള്‍​പ്പെ​ട്ട കോ​ഴ വി​വാ​ദ​ത്തി​ല്‍ വ​യ​നാ​ട് ജി​ല്ലാ ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​യും ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ​യും നീ​ക്കി.

ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ര്‍​ച്ച​യു​ടെ ന​ഗ​ര​സ​ഭാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ രാ​ജി​വ​ച്ചു. യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദീ​പു പു​ത്ത​ന്‍​പു​ര​യി​ലി​നെ ജി​ല്ലാ ക​മ്മി​റ്റി​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ലി​ല്‍ കു​മാ​റി​നെ ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​മാ​ണ് ത​ല്‍​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​ത്.

ഇ​തോ​ടെ നേ​തൃ​ത്വ​ത്തി​നെ​തി​രെ ദീ​പു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഫേ​സ്ബു​ക്കി​ല്‍ രം​ഗ​ത്തെ​ത്തി. പി​ടി​ച്ചു​പ​റി​ക്ക​പ്പെ​ടും മു​മ്പേ നി​സ​ഹാ​യ​നാ​യി ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ദീ​പു പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment