Set us Home Page

മ​ത്സ്യ​ബ​ന്ധ ബോ​ട്ടി​നു മു​മ്പി​ൽ തി​മിം​ഗ​ല​ത്തി​ന്‍റെ ഉ​ഗ്ര​ൻ ചാ​ട്ടം

ബോ​ട്ടി​നു തൊ​ട്ടു​മു​മ്പി​ൽ ഭീ​മ​ൻ തി​മിം​ഗ​ലം ചാ​ടി മ​റി​യു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. കാ​ന​ഡ​യി​ലെ മൊ​ണ്ടേ​റേ ബേ​യി​ലാ​ണ് സം​ഭ​വം. തി​മിം​ഗ​ല നി​രീ​ക്ഷ​നാ​യ കേ​യ്റ്റ് ക്യു​മിം​ഗും ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡ​ഗ്ല​സ് ക്രോ​ഫ്റ്റു​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ഒ​രു ചെ​റി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നു മു​മ്പി​ലാ​ണ് തി​മിം​ഗ​ലം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന​ത്. പെ​ട്ട​ന്ന് ത​ന്നെ വെ​ള്ള​ത്തി​ന് അ​ടി​യി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ക​യും ചെ​യ്തു.

തി​മിം​ഗ​ലം വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​മ്പോ​ൾ വ​ലി​യ തി​ര​മാ​ല​യാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല വ​ലി​യൊ​രു മ​തി​ലി​ന് സ​മ​മാ​യാ​ണ് തി​മിം​ഗ​ല​ത്തെ തോ​ന്നി​പ്പി​ക്കു​ന്ന​തും. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS