മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​തി​ഥി​തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം! എ​തി​രേ വ​ന്നി​രു​ന്ന ബോ​ട്ടി​ലെ സ്രാ​ങ്ക് കു​ടു​ങ്ങും

ചെ​റാ​യി: ക​ട​ലി​ല്‍​വ​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ലി​യ ക​പ്പി ത​ല​യി​ല്‍ അ​ടി​ച്ച് പ​രി​ക്കേ​റ്റ് അ​നു​ഗ്ര​ഹീ​ത​ന്‍ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി ബ​ങ്ക​രാ​മ​യ്യ-27 മ​രി​ച്ച സം​ഭ​വം സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ട​മ​ര​ണ​മ​ല്ലെ​ന്ന് കോ​സ്റ്റ​ല്‍ പോ​ലീ​സ്.

അ​സ്വാ​ഭാ​വി​ക​മാ​യ ഈ ​മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ഈ ​സ​മ​യം എ​തി​രെ വ​ല വ​ലി​ച്ചു വ​ന്നി​രു​ന്ന കിംഗ് എ​ന്ന ബോ​ട്ടും അ​തി​നെ നി​യ​ന്ത്രി​ച്ചി​രു​ന്ന സ്രാ​ങ്കു​മാ​ണ്.

എ​തി​രെ വ​ല വ​ലി​ച്ചു വ​ന്ന കിംഗ് എ​ന്ന ബോ​ട്ട് ഇ​തി​ലൂ​ടെ വ​ല​യി​ട്ടി​ട്ടു​ണ്ടെ​ന്ന അ​നു​ഗ്ര​ഹീ​ത​ന്‍ എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ബോ​ട്ട് മു​ന്നോ​ട്ട് ഓ​ടി​ച്ചു വ​രു​ക​യും വ​ല​യി​ല്‍ ഉ​ട​ക്കി​യ​തോ​ടെ വ​യ​ര്‍ റോ​പ്പ് വ​ലി​ഞ്ഞ് ക​പ്പി അ​മ​ര​ത്ത് നി​ന്നി​രു​ന്ന ബ​ങ്ക​രാ​മ​യ്യ​യു​ടെ ത​ല​യ്‌ക്ക് പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​തേതു​ട​ര്‍​ന്ന് കിംഗ് എ​ന്ന ബോ​ട്ടി​ലെ സ്രാ​ങ്കി​നെ​തി​രെ ഫോ​ര്‍​ട്ട്‌​കൊ​ച്ചി കോ​സ്റ്റ​ല്‍ പോ​ലീ​സ് ബോ​ധ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കും ക​ട​ലി​ല്‍ അ​ല​ക്ഷ്യ​മാ​യി ബോ​ട്ട് ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് എ​സ്​ഐ സം​ഗീ​ത് ജോ​ബ് അ​റി​യി​ച്ചു.

അ​ഞ്ചി​നു പു​ല​ര്‍​ച്ചെ മു​ന​മ്പം മി​നി ഹാ​ര്‍​ബ​റി​ല്‍നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ബോ​ട്ട് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ന​മ്പ​ത്തുനി​ന്നും 38 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ​ടി​ഞ്ഞാ​റ് വ​ല വ​ലി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബ​ങ്ക​രാ​മ​യ്യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ളെ​ത്തി നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​യി.

Related posts

Leave a Comment