വ​രി​ക്കാ​രും വ​രു​മാ​ന​വും വ​ർ​ധി​ച്ചു; പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽബി​എ​സ്എ​ൻ​എ​ൽ

പ​ര​വൂ​ർ: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സേ​വ​ന​ദാ​താ​വാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) ക​രു​ത്തു​റ്റ തി​രി​ച്ചു​വ​ര​വി​ന്‍റെപാ​ത​യി​ൽ.കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2024 ജൂ​ണി​ൽ 8.55 കോ​ടി​യാ​യി​രു​ന്ന മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം നി​ല​വി​ൽ 9.27 കോ​ടി​യാ​യി ഉ​യ​ർ​ന്നു​വെ​ന്ന് കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തിന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

നെ​റ്റ്‌​വ​ർ​ക്ക് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം 50,000 മു​ത​ൽ 60,000 വ​രെ പു​തി​യ മൊ​ബൈ​ൽ സൈ​റ്റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കാ​ൻ ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്നു. ഇ​തി​ന​കം ത​ന്നെ ഒ​രു ല​ക്ഷ​ത്തോ​ളം 4ജി ​സൈ​റ്റു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള 98,000 ട​വ​റു​ക​ൾ “ആ​ത്മ​നി​ർ​ഭ​ർ’ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ 4 ​ജി സൈ​റ്റു​ക​ളെ വ​ള​രെ വേ​ഗ​ത്തി​ൽ 5 ജി-​യി​ലേ​ക്ക് അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. 4 ജി ​വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 20,000 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന ചെ​ല​വാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്.സാ​മ്പ​ത്തി​ക രം​ഗ​ത്തും ബി​എ​സ്എ​ൻ​എ​ൽ മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​ത്.

നീ​ണ്ട 18 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 262 കോ​ടി രൂ​പ​യു​ടെ ത്രൈ​മാ​സ ലാ​ഭം കൈ​വ​രി​ക്കാ​ൻ ക​മ്പ​നി​ക്ക് സാ​ധി​ച്ചു. പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലും വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യ​ത്. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 2,395 കോ​ടി രൂ​പ​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ന ലാ​ഭം 2024-25ൽ 5,100 ​കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു.

ഈ ​ആ​ഴ്ച അ​വ​സാ​നി​ക്കു​ന്ന 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഈ ​ലാ​ഭം വ​ലി​യ തോ​തി​ൽ ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ഈ ​വ​ള​ർ​ച്ച വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വ​രി​ക്കാ​ർ കാ​ണു​ന്ന​ത്.

Related posts

Leave a Comment