ഫി​ക്സ​ഡ് ലൈ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ ബി​എ​സ്എ​ൻ​എ​ൽ ഒ​ന്നാ​മ​ത്; ജി​യോ​യെ​യും എ​യ​ർ​ടെ​ല്ലി​നെ​യും പി​ന്നി​ലാ​ക്കി കു​തി​പ്പ്

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഫി​ക്സ​ഡ് ലൈ​ൻ ഇ​ന്‍റ​ർ​നെ​റ്റ് വി​പ​ണി​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ അ​മ്പ​ര​പ്പി​ച്ച് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (BSNL). ഫ്ര​ഞ്ച് നെ​റ്റ്‌​വ​ർ​ക്ക് ടെ​സ്റ്റിം​ഗ് സ്ഥാ​പ​ന​മാ​യ “എ​ൻ​പെ​ർ​ഫ്’ (nPerf) പു​റ​ത്തു​വി​ട്ട 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം റി​ല​യ​ൻ​സ് ജി​യോ​യെ​യും ഭാ​ര​തി എ​യ​ർ​ടെ​ല്ലി​നെ​യും പി​ന്നി​ലാ​ക്കി​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗം, ലാ​റ്റ​ൻ​സി, ബ്രൗ​സിം​ഗ് അ​നു​ഭ​വം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 89,174 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി സേ​വ​ന നി​ല​വാ​ര​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ന​ട​ത്തു​ന്ന സ്ഥി​ര​ത​യാ​ർ​ന്ന മു​ന്നേ​റ്റ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​യ​ർ​ടെ​ൽ 74,975 പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടാ​മ​തും ജി​യോ 73,957 പോ​യി​ന്‍റു​ക​ളു​മാ​യി മൂ​ന്നാ​മ​തു​മാ​ണ്.ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ഡൗ​ൺ​ലോ​ഡ് വേ​ഗം മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 21 ശ​ത​മാ​നം വ​ർ​ധി​ച്ച് സെ​ക്ക​ൻ​ഡി​ൽ 78.5 എം.​ബി.​പി.​എ​സ് (Mbps) ആ​യി ഉ​യ​ർ​ന്നു. എ​തി​രാ​ളി​ക​ളേ​ക്കാ​ൾ മി​ക​ച്ച അ​പ്‌​ലോ​ഡ് വേ​ഗ​ത​യും (75.26 Mbps) ബി​എ​സ്എ​ൻ​എ​ലി​നു​ണ്ട്. കൂ​ടാ​തെ യൂ​ട്യൂ​ബ് സ്ട്രീ​മിം​ഗി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം കാ​ഴ്ച​വെ​ച്ച​ത്.

ഫി​ക്സ​ഡ് ലൈ​ൻ വി​പ​ണി​യി​ൽ ജി​യോ​യ്ക്കും എ​യ​ർ​ടെ​ല്ലി​നും പി​ന്നി​ലാ​യി​രു​ന്ന ബി​എ​സ്എ​ൻ​എ​ൽ, ഫൈ​ബ​ർ ഒ​പ്റ്റി​ക് (FTTH) സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ച്ച​ത് വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കി. ജി​യോ​യ്ക്ക് ഡൗ​ൺ​ലോ​ഡ് വേ​ഗ​ത​യി​ൽ നേ​രി​യ മു​ൻ​തൂ​ക്ക​മു​ണ്ടെ​ങ്കി​ലും അ​പ്‌​ലോ​ഡ് വേ​ഗ​ത​യി​ലും ലാ​റ്റ​ൻ​സി​യി​ലും (Latency) പി​ന്നി​ലാ​യ​ത് തി​രി​ച്ച​ടി​യാ​യി.

ഇ​ന്ത്യ​യി​ലെ വ​യ​ർ​ലൈ​ൻ വി​പ​ണി​യി​ൽ നി​ല​വി​ൽ ജി​യോ​യ്ക്ക് 31.36 ശ​ത​മാ​ന​വും എ​യ​ർ​ടെ​ല്ലി​ന് 21.34 ശ​ത​മാ​ന​വും വി​പ​ണി പ​ങ്കാ​ളി​ത്ത​മു​ണ്ട്. 15.45 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​മു​ള്ള ബി​എ​സ്എ​ൻ​എ​ൽ സേ​വ​ന നി​ല​വാ​ര​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത് വ​രും നാ​ളു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment