മി​നി​മം ചാ​ർ​ജ് 10രൂപയായി പു​ന​ർ​നി​ർ​ണ​യി​ക്ക​ൽ;  സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ യോ​ഗം 26ന് ​

ക​ണ്ണൂ​ർ: മി​നി​മം ചാ​ർ​ജ് 10 രൂ​പ​യാ​ക്കി നി​ശ്ച​യി​ക്കു​ക, മി​നി​മം ചാ​ർ​ജി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം സിം​ഗി​ൾ സ്റ്റേ​ജാ​യി നി​ല​നി​ർ​ത്തു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ് ര​ണ്ടു​രൂ​പ​യും യാ​ത്രാ​നി​ര​ക്ക് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന 25 ശ​ത​മാ​ന​വും ആ​ക്കു​ക, കി​ലോ​മീ​റ്റ​ർ നി​ര​ക്കി​ൽ കാ​ലോ​ചി​ത​മാ​യ വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തു​ക, ബ​സു​ക​ളു​ടെ പ്രാ​യ​പ​രി​ധി 20 വ​ർ​ഷ​മാ​യി നി​ജ​പ്പെ​ടു​ത്തു​ക, ഡീ​സ​ൽ വി​ല​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​രി​നു നി​വേ​ദ​നം ന​ൽ​കു​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​റി​യി​ച്ചു.

26ന് ​സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ ബ​സു​ട​മ സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തു​ചേ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ​ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്വ​രൂ​പി​ച്ച സം​ഖ്യ​യും ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ്വ​രൂ​പി​ച്ച സം​ഖ്യ​യും ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ​ൻ ഏ​റ്റു​വാ​ങ്ങി.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു സ്വ​രൂ​പി​ക്കു​ന്ന സം​ഖ്യ സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റും. ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. വി​ദ്യാ​ധ​ര​ൻ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ർ, ട്ര​ഷ​റ​ർ പി. ​അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts