ഇതും അവര്‍ തന്നെ! വ​ള്ളി​ക്കു​ന്നി​ൽ വീ​ണ്ടും ബ​സു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ ക​വ​ർ​ന്നു; നഷ്ടം 21000 രൂ​പ

തേ​ഞ്ഞി​പ്പ​ലം: പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ നി​ന്നു ഉ​ള്ള​ണം കൂ​ട്ടു​മൂ​ച്ചി വ​ഴി കോ​ട്ട​ക്ക​ട​വി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​നി ബ​സു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ ക​വ​ർ​ന്നു. വ​ള്ളി​ക്കു​ന്ന് ശോ​ഭാ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പ​രു​ത്തി​ക്കാ​ട് നി​ർ​ത്തി​യി​ട്ട ശ്രീ​ക്കു​ട്ടി, വിം​ഗ്സ്, ഭ​ഗ​വ​തി ബ​സി​നു പ​ക​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ചെ​ന്നൈ എ​ന്നീ ബ​സു​ക​ളി​ൽ നി​ന്നാ​ണ് ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ​യോ​ടെ മൂ​ന്നു ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച​ത്. അ​തി​രാ​വി​ലെ ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ യു​വാ​വാ​ണ് മോ​ഷ​ണ വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്നു ബ​സ് ജീ​വ​ന​ക്കാ​രെ​യും ഉ​ട​മ​ക​ളെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി പ്ര​കാ​രം പ​ര​പ്പ​ന​ങ്ങാ​ടി എ​സ്ഐ​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ​രു​ത്തി​ക്കാ​ട് നി​ർ​ത്തി​യി​ട്ട ബ​സു​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി​സി ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ഇ​തി​ന് മു​ന്പ് സ​മാ​ന രീ​തി​യി​ൽ തി​രൂ​ര​ങ്ങാ​ടി ചെ​മ്മാ​ട് നി​ന്നു 14 ബ​സു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ രാ​ത്രി​യി​ൽ മോ​ഷ്ടി​ച്ചി​രു​ന്നു. വ​ള്ളി​ക്കു​ന്നി​ലും ബ​സി​ലെ ബാ​റ്റ​റി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഈ ​സം​ഘം ത​ന്നെ​യാ​കാം പ​രു​ത്തി​ക്കാ​ട് നി​ർ​ത്തി​യി​ട്ട ബ​സു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ ക​വ​ർ​ന്ന​തെ​ന്നാ​ന്ന് പോ​ലീ​സ് ക​രു​തു​ന്ന​ത്.

മൂ​ന്നു ബാ​റ്റ​റി​ക​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ 21000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പരിശോധനയും മറ്റും മൂലം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താത്തതിനാലും ബ​സ് ഉ​ട​മ​യ്ക്കും ജീ​വ​ന​ക്കാ​ർ​ക്കും സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യി. യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി. ബ​സു​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​യ​തോ​ടെ ബ​സ് ഉ​ട​മ​ക​ൾ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

മ​ഴ​ക്കാ​ല​ത്ത് രാ​ത്രി കാ​ല​ങ്ങ​ളി​ൽ വി​ല​സു​ന്ന ക​വ​ർ​ച്ചാ സം​ഘ​ത്തെ അ​മ​ർ​ച്ച ചെ​യ്യാ​ൻ പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മാ​ക്കി ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്

Related posts