കണ്ടാല്‍ മുങ്ങയെന്നോ തോന്നൂ..! ന്യൂഇയര്‍ ആഘോഷത്തിനായി മൂന്നാറില്‍ മൂങ്ങാക്കണ്ണന്‍ ചിത്രശലം വിരുന്നെത്തി

ktm-butter-lമൂന്നാര്‍: മൂന്നാര്‍ ടൗണില്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തിനുസമീപം ഓള്‍ ഐ മോത്ത് ചിത്രശലഭത്തെ കണ്ടെത്തി. ഒറ്റനോട്ടത്തില്‍ മൂങ്ങയാണെന്നു തോന്നുമെങ്കിലും ആളു പാവം ചിത്രശലഭമാണ്. ചിറകുകള്‍ വിരിച്ചിരിക്കുമ്പോഴാണ് മൂങ്ങയുടേതുപോലുള്ള കണ്ണുകള്‍ കാണാനാകുക. ചിറകുകളില്‍ മൂങ്ങയുടെ കണ്ണുകള്‍ ഉള്ളതുകൊണ്ട് പേരും മൂങ്ങയുമായി ബന്ധപ്പെട്ടു തന്നെയാണ്. ഓള്‍ ഐ മോത്ത് എന്നാണ് പേര്.

കാലിഗോ ഇനത്തില്‍പ്പെട്ടതും നിംഫലിഡിയായേ കുടുംബത്തിലുള്ളവയുമായ ഇവയെ മെക്‌സിക്കോ, സെന്‍ട്രല്‍ സൗത്ത് അമേരിക്കന്‍ നാടുകളിലാണ് കൂടുതലായും കണ്ടുവരുന്നത്. മറ്റു ചിത്രശലഭങ്ങളെ അപേക്ഷിച്ച് അല്‍പം വലിപ്പവും കൂടുതലാണ്. 65 മുതല്‍ 200 മില്ലീമീറ്റര്‍ വരെയാണ് വലിപ്പം. മൂങ്ങയുടെ സാദൃശ്യമൊക്കെയുണ്ടെങ്കിലും പറക്കാന്‍ ഇക്കൂട്ടര്‍ പിന്നിലാണ്. ഒറ്റ പറക്കലില്‍ വളരെകുറച്ച് മീറ്ററുകള്‍ മാത്രമാണ് ഇവയ്ക്ക് പറക്കാനാവുക.

Related posts