കേ​ബി​ളി​ല്‍ കു​രു​ങ്ങി അ​പ​ക​ടം; വി​ദ​ഗ്ദ്ധ​സ​മി​തി റി​പ്പോ​ര്‍​ട്ടി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്

കൊ​ച്ചി: റോ​ഡി​ല്‍ താ​ഴ്ന്നു​കി​ട​ക്കു​ന്ന കേ​ബി​ളി​ല്‍ കു​രു​ങ്ങി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ സ്ഥി​ര​മാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി, വൈ​ദ്യു​തി​വ​കു​പ്പി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ആ​റാ​ഴ്ച​ക്ക​കം സ​ര്‍​ക്കാ​ര്‍ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി​യും കാ​ല​താ​മ​സം പാ​ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ വൈ​ദ്യു​തി​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേശം ന​ല്‍​കി. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.ക​ള​മ​ശേ​രി ഇ​ഖ​റ മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ള്‍ അ​സീ​സ് ഓ​ടി​ച്ച ബൈ​ക്ക് 2024 ഓ​ഗ​സ്റ്റ് 20 ന് ​കേ​ബി​ളി​ല്‍ കു​രു​ങ്ങി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​തി​ന്‍റെ​യും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

വി​ദ​ഗ്ദ്ധ സ​മി​തി രൂ​പീ​ക​രി​ച്ച് വി​ഷ​യം പ​ഠി​ക്കാ​ന്‍ ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഊ​ര്‍​ജ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേശം ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 30 ന് ​കെ​എ​സ്ഇ​ബി സു​ര​ക്ഷാ​വി​ഭാ​ഗം ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ഞ്ചം​ഗ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​ല്‍ ഡ​പ്യൂ​ട്ടി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രൂ​പ​ക്, ട്രാ​ഫി​ക് എ​സ്പി, ട്രാ​ഫി​ക് സൗ​ത്ത് എ​സ്പി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ആ​ര്‍.​എ​സ്. ര​ശ്മി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

കേ​ബി​ള്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ഒ​മ്പ​ത് നി​ര്‍​ദേശ​ങ്ങ​ള്‍ ക​മ്മ​റ്റി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഈ​ര്‍​ജ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗി​ല്‍ ഹാ​ജ​രാ​യി.​ഊ​ര്‍​ജ, നി​യ​മ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ന്ന​ത സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച് സ​ര്‍​ക്കാ​രി​ന് നി​യ​മ​പ​ര​മാ​യ ശു​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് കെ​എ​സ്ഇ​ബി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. മാ​ര്‍​ച്ചി​ല്‍ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment