കാ​ർ​ട്ടൂ​ണ്‍ പ്ര​ണാം..! രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ വ്യ​ത്യ​സ്ത ഭാ​വ​ങ്ങ​ളും ജീ​വി​ത​വും കാ​ൻ​വാ​സി​ൽ കോ​റി​ 111 ക​ലാ​കാ​ര​ന്മാ​രു​ടെ 111 ചി​ത്ര​ങ്ങ​ൾ

cartoon-lകൊ​ച്ചി: വ​ര​ക​ളി​ലും വ​ർ​ണ​ങ്ങ​ളി​ലും തെ​ളി​യു​ന്ന​തു പു​ഞ്ചി​രി തൂ​കു​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പൗ​ര​ന്‍റെ മു​ഖം. എ​റ​ണാ​കു​ളം നാ​ണ​പ്പ ആ​ർ​ട്ട് ഗാ​ല​റി​യി​ൽ കാ​ർ​ട്ടൂ​ണ്‍ പ്ര​ണാം എ​ന്ന പേ​രി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച കാ​രി​ക്കേ​ച്ച​റു​ക​ളു​ടെ​യും കാ​ർ​ട്ടൂ​ണു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ വ്യ​ത്യ​സ്ത ഭാ​വ​ങ്ങ​ളും ജീ​വി​ത​വും കാ​ൻ​വാ​സി​ൽ കോ​റി​യി​ട്ട വ​ര​യു​ടെ ലോ​കം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​മൊ​രു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 111 ക​ലാ​കാ​ര​ന്മാ​രു​ടെ 111 ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളാ​യ ആ​ർ.​കെ. ല​ക്ഷ്മ​ൺ, അ​ജി​ത് മേ​നോ​ൻ, പി.​വി. കൃ​ഷ്ണ​ൻ, പ്ര​കാ​ശ് ഷെ​ട്ടി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം എം​എ​ൽ​എ​മാ​രാ​യ വി.​ടി. ബ​ൽ​റാം, എം.​കെ. മു​നീ​ർ, മു​ൻ എം​എ​ൽ​എ എം.​എം. മോ​നാ​യി എ​ന്നി​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന മു​ഖ​ർ​ജി ഇ​ന്ത്യ​ൻ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യെ താ​ങ്ങി നി​ർ​ത്തു​ന്ന​ത്, ധ​ന​ക്ക​മ്മി ആ​ന​യു​ടെ രൂ​പ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്തു നി​ൽ​ക്കു​ന്ന​ത് എ​ന്നി​വ​യെ​ല്ലാം വ​ര​ക​ളി​ൽ വി​ഷ​യ​മാ​യി.     2012-ൽ ​രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലാ​ണ് ഈ ​കാ​ർ​ട്ടൂ​ണു​ക​ൾ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. അ​ന്നു രാ​ഷ്ട്ര​പ​തി ത​ന്നെ​യാ​ണ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​തും.

കേ​ര​ളാ കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​യും ഓ​ർ​ത്തി​ക് ക്രി​യേ​റ്റീ​വ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​നം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് വേ​ണു രാ​ജാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ദ​ർ​ശ​നം മൂ​ന്നി​ന് അ​വ​സാ​നി​ക്കും.

Related posts