സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍​പോ​യ സ​ഹോ​ദ​രങ്ങള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍! അമ്പലപ്പുഴയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍​പ്പോ​യ സ​ഹോ​ദ​ര​ങ്ങ​ളെ വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 14 ആം ​വാ​ര്‍​ഡ് തൈ​വെ​ളി​യി​ല്‍​വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന  അ​നി​ലി​ന്‍റെ മ​ക്ക​ള്‍ അ​ദ്വൈ​ത്(13)​അ​ന​ന്ദു(12) എ​ന്നി​വ​രെ​യാ​ണ് പ​റ​വൂ​ര്‍ കു​റു​വ​പ്പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ ​ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് ​ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ  9.30 ഓ​ടെ​യാ​ണ് ​സു​ഹൃ​ത്തി​നോ​ടൊ​പ്പം ഇ​രു​വ​രും  പ​റ​വൂ​ര്‍ കു​റ​വ​പ്പാ​ട​ത്തി​ന​ടു​ത്തു​ള്ള കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​ത്. ഏ​റെ വൈ​കി​യും കു​ട്ടി​ക​ള്‍ മ​ട​ങ്ങി​വ​രാ​തി​രു​ന്ന​തി​നാ​ല്‍ അ​നി​ലി​ന്‍റെ മാ​താ​വ് അ​ന്വ​ക്ഷി​ച്ച് കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പ് ഇ​രു​വ​രും മ​ട​ങ്ങി​പ്പോ​യെ​ന്നാ​ണ് സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത്. ഉ​ച്ച​യോ​ടെ​യും കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് വി​വ​രം പു​ന്ന​പ്ര പോ​ലീ​സി​നെ അ​റി​യി​ച്ചു.  തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വ​ക്ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും കു​റ​വ​പ്പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലൂ​ടെ ന​ട​ന്നു​പോ​യ​താ​യി താ​ന്‍ ക​ണ്ടെ​ന്നാ​ണ്  സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. കൃ​ഷി​യി​ല്ലാ​ത്ത​തി​നാ​ല്‍ പാ​ട​ത്ത് വെ​ള്ളം ക​യ​റ്റി​യി​ട്ടു​ള്ള​തി​നാ​ല്‍ പു​റ​ബ​ണ്ടി​ലെ കു​ഴി​യും വെ​ള്ള​വും നീ​ന്തി​വേ​ണം യാ​ത്ര​ചെ​യ്യാ​ന്‍. ഇ​തി​നി​ടെ…

Read More

ചാരായക്കേസിൽ മുങ്ങി നടന്ന പ്രതി ഒരു വർഷത്തിന് ശേഷം വിദേശമദ്യവുമായി പിടിയിൽ

തു​റ​വൂ​ർ: സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ലാ​യി. പാ​ണാ​വ​ള്ളി ക​ള​ത്തി​ത്ത​റ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (50) , അ​രൂ​ക്കു​റ്റി മു​ല്ല​പ്പ​ള്ളി വീ​ട്ടി​ൽ ഗോ​കു​ല​ൻ (53) എ​ന്നി​വ​രെ​യാ​ണ് കു​ത്തി​യ​തോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​എ​സ്. സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​ണാ​വ​ള്ളി പ​ള്ളി​വെ​ളി​യി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്. വി​ല്പ​ന​യ്ക്കാ​യു​ള്ള അ​ര ലി​റ്റ​ർ വീ​ത​മു​ള്ള 40 കു​പ്പി മ​ദ്യ​മാ​ണ് ഇ​വ​രി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം ക​ട​ത്തി കൊ​ണ്ടു​വ​ന്ന കു​റ്റ​ത്തി​ന് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​തേ​സ​മ​യം മ​ദ്യം ക​ട​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ അ​നി​ൽ​കു​മാ​ർ, ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു ചാ​രാ​യ കേ​സി​ൽ പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് ഇ​തേ കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ അ​സി.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​മേ​ഖ്,…

Read More

ഇരുട്ടി വെളുത്തപ്പോൾ റോഡിൽ മാലിന്യ കൂമ്പാരം; മാലിന്യത്തിൽ നിന്ന് കിട്ടിയ ആ പേപ്പർ തെളിവായി; മാ​ലി​ന്യം ത​ള്ളി​യ​വ​രെ​ക്കൊ​ണ്ട് തി​രി​ച്ചെ​ടു​പ്പി​ച്ച് പി​ഴ ഈ​ടാ​ക്കി

പൂ​ച്ചാ​ക്ക​ൽ: ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ​ക്കൊ​ണ്ട് തി​രി​ച്ചെ​ടു​പ്പി​ച്ചു പി​ഴ ഈ​ടാ​ക്കി​. മാ​ലി​ന്യം ത​ള്ളി​യ ഹോ​ട്ട​ലു​കാ​രെ കൊ​ണ്ടു​ത​ന്നെ​യാ​ണ് മാ​ലി​ന്യം തി​രി​കെ മാ​റ്റി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ട​മ്പ​ള്ളി ഭാ​ഗ​ത്ത് മാ​ലി​ന്യം ത​ള്ളി​യ​ത്. മാ​ലി​ന്യ​ത്തി​ൽനി​ന്നു ല​ഭി​ച്ച പേ​പ്പ​റി​ൽ ഹോ​ട്ട​ലി​ന്‍റെ പേ​രു തി​രി​ച്ച​റി​ഞ്ഞ​തി​നെത്തു​ട​ർ​ന്നാ​ണ് ഹോ​ട്ട​ൽ പ്ര​തി​നി​ധി​ക​ളെ പ​ഞ്ചാ​യ​ത്തി​ൽ വി​ളി​ച്ചു വ​രു​ത്തി മാ​ലി​ന്യം നീ​ക്കി​ക്കു​ക​യും 20,000 രൂ​പ പി​ഴ അ​ട​പ്പി​ക്കു​ക​യും ചെ​യ്ത​ത്. കൊ​ച്ചി മേ​ഖ​ല​യി​ൽനി​ന്നാ​ണു മാ​ലി​ന്യം എ​ത്തി​യ​ത്. തൊ​ട്ട​ടു​ത്തു​ള്ള തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലും സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വം ഉ​ണ്ടാ​യി​ട്ട് അ​ധി​കനാൾ ആ​യി​ട്ടി​ല്ല. വി​വാ​ഹം പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ ക​ഴി​യു​മ്പോ​ൾ വേ​സ്റ്റ് മാ​റ്റാ​നാ​യി താത്കാ​ലി​ക ക​രാ​ർ എ​ടു​ക്കു​ന്ന ചി​ല​രാ​ണ് ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്നാ​ണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ൽ തീ​പി​ടിത്തം ഉ​ണ്ടാ​യ​തി​ന് ശേ​ഷം കൊ​ച്ചി മേ​ഖ​ല​യി​ൽനി​ന്നു ജി​ല്ല​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ അ​രൂ​ർ, പൂ​ച്ചാ​ക്ക​ൽ, തൈ​ക്കാ​ട്ടു​ശേ​രി, തു​റ​വൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലെ ദേ​ശീ​യ​പാ​ത​യോ​ര​ത്തും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ട​ത്തോ​ടു​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത്…

Read More

ജ​ന​കീ​യ ക​ള​ക്ട​റു​ടെ ക​സേ​ര​യി​ലേ​ക്ക് ഇ​നി പാ​ട്ടു​പാ​ടു​ന്ന ക​ള​ക്ട​ർ; ആലപ്പുഴയുടെ 56-ാമ​ത് ക​ള​ക്ട​റാ​യി ഹ​രി​ത വി. ​കു​മാ​ർ

എം. ​ജോ​സ് ജോ​സ​ഫ് വാ​യ​ന​യ്ക്കൊ​പ്പം സം​ഗീ​ത​വും സി​നി​മ​യും കൂ​ടി ചേ​രു​മ്പോ​ഴാ​ണ് ആ​ല​പ്പു​ഴ‌​യു​ടെ പു​തി​യ ക​ള​ക്ട​റു​ടെ ഇ​ഷ്ട​ങ്ങ​ൾ പൂ​ർ​ണ​മാ​കു​ന്ന​ത്. ജ​ന​കീ‌​യ ക​ള​ക്ട​റാ​യി​രു​ന്ന കൃ​ഷ്ണ​തേ​ജ​യു​ടെ സീ​റ്റി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത് സം​ഗീ​ത​വും ക​ല​യും ഉ​പാ​സി​ക്കു​ന്ന ക​ലാ​കാ​രി. ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​നൊ​പ്പം ഗ​സ​ലു​ക​ളും ഇ​ഷ്ട​പ്പെ​ടു​ന്നു. സം​ഗീ​ത​മാ​യി​രു​ന്നു ഹ​രി​ത​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ജീ​വ​നാ​ഡി. സി​നി​മാ​ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും വീ​ട്ടി​ൽ എ​പ്പോ​ഴും പ​ശ്ചാ​ത്ത​ല​മാ​യി​രു​ന്നു. കെ​എ​സ്ഇ​ബി​യി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലും കോ​ൺ​ട്രാ​ക്ട​റാ​യി​രു​ന്ന ആ​ർ. വി​ജ​യ​കു​മാ​റി​ന്‍റെ​യും സി.​എ​സ്. ചി​ത്ര​യു​ടെ​യും മ​ക​ളാ​യ ഹ​രി​ത​യു​ടെ മ​ന​സി​ൽ സം​ഗീ​ത​ത്തോ​ടു​ള്ള ഇ​ഷ്ടം ക​യ​റി​വ​ന്ന​തും ഈ ​വീ​ട്ടു​വ​ഴി​യി​ലൂ​ടെ​ത​ന്നെ. നെ​യ്യാ​റ്റി​ൻ​ക​ര സെ​ന്‍റ് തെ​രേ​സാ​സ് സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴേ കു​ഞ്ഞു​ഹ​രി​ത​യി​ലെ ഗാ​യി​ക​യെ അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ​മാ​ർ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. അ​വ​ർ ഹ​രി​ത​യു​ടെ അ​മ്മ​യോ​ടു പ​റ​ഞ്ഞു.  മ​ക​ളെ പാ​ട്ടു​പ​ഠി​പ്പി​ക്ക​ണം. ചെ​റു​ക്ലാ​സി​ൽ തു​ട​ങ്ങി​യ സം​ഗീ​ത​പ​ഠ​നം എ​ൻ​ജി​നി​യ​റിം​ഗ് പൂ​ർ​ത്തി​യാ​കും വ​രെ തു​ട​ർ​ന്നു.തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൻ​ഹി​ൽ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് ബി​ടെ​ക് കോ​ഴ്സി​നു മി​ക​ച്ച മാ​ർ​ക്കോ​ടെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ എ​ച്ച്സി​എ​ല്ലി​ൽ സോ​ഫ്റ്റ്…

Read More

ചി​കി​ത്സ തേ​ടി​യെ​ത്തി​യ​യാ​ൾ ആ​ശു​പ​ത്രിയിൽ അക്രമാസക്തനായി; പോ​ലീ​സു​കാരനുൾപ്പെടെ മൂന്ന് പേരെ കുത്തി പരിക്കേൽച്ചു;  മ​ധ്യ​വ​യ​സ്ക​ൻ ക​സ്റ്റ​ഡി​യി​ൽ

കാ​യം​കു​ളം: കാ​ലി​ലേ​റ്റ മു​റി​വി​നു ചി​കി​ത്സ തേ​ടി കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​ക്ര​മാ​സ​ക്ത​നാ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും ഹോം ​ഗ​ർ​ഡി​നെ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​ധു, ഹോം ​ഗാ​ർ​ഡ് വി​ക്ര​മ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ത്രി​ക​കൊ​ണ്ടു കു​ത്തേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​രാ​ക്കി. അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സു​കാ​രാ​യ ശി​വ​കു​മാ​ർ, ശി​വ​ൻ പി​ള്ള എ​ന്നി​വ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ സ്വ​ദേ​ശി ദേ​വ​രാ​ജ​നെ കാ​യം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ലി​ൽ മു​റി​വേ​റ്റെ​ന്നു പ​റ​ഞ്ഞു ചി​കി​ത്സ​യ്ക്ക് എ​ത്തി​യ ദേ​വ​രാ​ജ​ൻ ന​ഴ്സിം​ഗ് റൂ​മി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ത്രി​ക കൈ​ലാ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​ധു​വി​ന്‍റെ വ​ല​ത് കൈ​യ്ക്കും ഹോം ​ഗാ​ർ​ഡ് വി​ക്ര​മ​ന്‍റെ വ​യ​റ്റി​ലു​മാ​ണ് കു​ത്തേ​റ്റ​ത്. അ​ക്ര​മാ​സ​ക്ത​നാ​യ ആ​ൾ​ക്കു മാ​ന​സി​ക​വി​ഭ്രാ​ന്തി ഉ​ണ്ട​ന്നു ബ​ന്ധു​ക്ക​ളും…

Read More

രക്ഷിക്കണേയെന്ന കുട്ടികളുടെ നിലവിളി; കനാലിലെ വെ​ള്ള​പ്പാ​ച്ചിലി​ൽ ഒ​ഴു​കി​യ വി​ദ്യാ​ർ​ഥി​നി​കൾക്ക് രക്ഷകരായി വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ

ചെ​ങ്ങ​ന്നൂ​ർ: വെ​ള്ള​പ്പാച്ച​ിലി​ൽ ഒ​ഴു​കിപ്പോയ വി​ദ്യാ​ർ​ഥി​നി​ക​ളെ വൈ​ദ്യു​തി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ല്ല​ക​ട​വ് മു​ഹ​മ്മ​ദ​ൻ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നിക​ളാ​യ ഷ​മീ​റ, ആ​യി​ഷ എ​ന്നി​വ​ർ​ക്കാ​ണ് ഇ​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പു​തു​ജ​ന്മം ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ല​ക​ട​വ് ക​നാ​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളും പെ​ട്ടെ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ക​നാ​ലി​ലൂ​ടെ ഒ​ഴു​കി​പ്പോ​യി. ക​നാ​ലി​നു സ​മീ​പ​മു​ള്ള ട്രാ​ൻ​സ്ഫോർ​മ​റി​ൽ മെ​യി​ന്‍റന​ൻ​സ് ജോ​ലി​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രാ​യ സു​നി​ൽ, വി​ജേ​ഷ്, വി​നു എ​ന്നി​വ​ർ വിദ്യാർഥിനികളുടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി എ​ത്തി. വെ​ള്ള​ത്തി​ൽ മു​ങ്ങിത്താഴു​ന്ന കു​ട്ടി​ക​ളെ​യാ​ണ് ഇ​വ​ർ ക​ണ്ട​ത്. ഉടൻ ഇവർ ക​നാ​ലി​ലേ​ക്കു ചാ​ടി ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും ജീ​വ​ൻ ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ചു. മൂ​ന്നു കെഎ​സ്ഇബി ജീ​വ​ന​ക്കാ​രെ​യും നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു. ജീ​വ​ന​ക്കാ​രെ മ​ന്ത്രി സ​ജി ചെ​റി​യാ​നും അ​ഭി​ന​ന്ദി​ച്ചു.

Read More

സ്ത്രീ​ധ​ന പീ​ഡ​ന​ക്കേ​സി​ൽ ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രേ കേ​സ്; കേ​സി​ലു​ൾ​പ്പെ​ട്ട​ത് വി​ല്ലേ​ ജ് ജീവ​ന​ക്കാ​ര​നും പോ​ലീ​സു​കാ​ര​നും

അ​ടൂ​ർ: സ്ത്രീ​ധ​നം കു​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്നു പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്. ഏ​ഴാം​മൈ​ൽ പോ​രു​വ​ഴി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് പ​ന്ത​ളം വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ ക​ട​ന്പ​നാ​ട് തെ​ക്ക് ഏ​ഴാം​മൈ​ൽ ഗൗ​രീ​ശ്വ​രം മ​നു മു​ര​ളി, സ​ഹോ​ദ​ര​ൻ പ​ത്ത​നം​തി​ട്ട ക​ൺ​ട്രോ​ൾ റൂം ​സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നോ​ജ് മു​ര​ളി ഇ​വ​രു​ടെ മാ​താ​വ് രാ​ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ് എ​ടു​ത്ത​ത്.

Read More

വി​ദ്യാ​ർ​ഥിനി​ക​ളോ​ട് ലൈം​ഗി​കാതി​ക്ര​മം ! സി​പി​എം നേ​താ​വായ അ​ധ്യാ​പ​ക​ന്‍റെ രാ​ജി എ​ഴു​തിവാ​ങ്ങി; കെ​എ​സ്‌​യു -യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം വി​ജ​യം

അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥിനി​ക​ളോ​ട് ലൈം​ഗി​കാതി​ക്ര​മം കാ​ട്ടി​യ അ​ധ്യാ​പ​ക​നും സി​പി​എം നേ​താ​വു​മാ​യ ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ശ്രീഭ​വ​നി​ൽ ശ്രീ​ജി​ത്തി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടു​കെ​എ​സ്‌​യു -യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം വി​ജ​യം. അ​ധ്യാ​പ​ക​ന്‍റെ രാ​ജി എ​ഴു​തിവാ​ങ്ങി പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റി. യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക​യെ ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​ന്‍റെ രാ​ജി എ​ഴു​തിവാ​ങ്ങി‌​യ​ത്. കാ​ക്കാ​ഴം എ​സ്എ​ൻ​വി​ടി​ടി ഐ​യി​ലെ അ​ധ്യാ​പ​ക​നും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ശ്രീ​ജി​ത്തി​നെ​തി​രേ പെ​ൺ​കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​യാ​ളെ ഞാ​യ​റാ​ഴ്ച‌‌​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ധ്യാ​പ​ക​ൻ അ​പ​മ​ര്യാ​ദ​യാ​യും പെ​രു​മാ​റി​യെ​ന്നു കാ​ട്ടി നാ​ലു വി​ദ്യാ​ർ​ഥിനി​ക​ൾ ഏ​താ​നും ദി​വ​സം മു​ൻ​പ് പ്ര​ഥ​മാ​ധ്യാ​പി​ക​യ്ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​രാ​തി പോ​ലീ​സി​നു കൈ​മാ​റാ​നോ ന​ട​പ​ടി സീ​ക​രി​ക്ക​നോ പ്ര​ഥ​മാ​ധ്യാ​പി​ക ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി നി​ക​ൾ നേ​രി​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക​നെ സ്കൂ​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…

Read More

പ​ഠി​ക്കാ​ൻ മി​ടു​ക്കി​! സ്നേ​ഹ​യു​ടെ ദാ​രു​ണാ​ന്ത്യം ത​ക​ർ​ത്ത​ത് ദ​രി​ദ്ര​ കുടുംബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും…

അ​മ്പ​ല​പ്പു​ഴ: സ്നേ​ഹ​യു​ടെ ദാ​രു​ണാ​ന്ത്യം ത​ക​ർ​ത്ത​ത് ഒ​രു ദ​രി​ദ്ര​കു​ടു​ംബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും. മ​ല​പ്പു​റം പെ​രിന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പു​ന്ന​പ്ര പ​റ​വൂ​ർ പൂ​ന്ത്ര​ശേ​രി​യി​ൽ നി​ക്സ​ന്‍റെ​യും നി​ർ​മ​ല​യു​ടെ​യും ഏ​ക​മ​ക​ൾ അ​ൽ​ഫോ​ൻ​സ (സ്നേ​ഹമോ​ൾ-22) യു​ടെ വേ​ർ​പാ​ടാ​ണ് ഒ​രു നാ​ടി​നെ മു​ഴു​വ​നും ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്. പെ​രിന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സാ​നവ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 6.30 നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സ​ഹ​പാ​ഠി അ​ശ്വി​ന്‍റെ നി​ല​യും ഗു​രു​ത​ര​മാ​ണ്. നി​ക്സ​നും നി​ർ​മ​ല​യും ഒ​രു കു​ട്ടി​ക്കുവേ​ണ്ടി​യു​ള്ള പ​ത്തുവ​ർ​ഷ​ത്തെ കാ​ത്തി​രിപ്പി​നു​ശേ​ഷ​മാ​ണ് അ​ൽ​ഫോ​ൻ​സ ജ​നി​ച്ച​ത്. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യ കു​ട്ടി​ക്ക് മെ​ഡി​സി​നു സ​ർ​ക്കാ​ർ കോ​ട്ട​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചെ​ങ്കി​ലും കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് നി​ക്സ​ണും ഭാ​ര്യ​യും കു​ട്ടി​യെ പ​ഠി​പ്പി​ച്ച​ത്. നാ​ടി​ന്‍റെ​യും വീ​ടി​ന്‍റെ​യും ഓ​മ​ന​യാ​യി​രു​ന്ന സ്നേ​ഹമോ​ളു​ടെ വേ​ർ​പാ​ട് പ​റ​വൂ​ർ തീ​ര​ദേ​ശ​ത്തെ മൊ​ത്ത​ത്തി​ൽ ക​ണ്ണി​രി​ലാ​ഴ്ത്തി. പെ​രു​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​റ​വൂ​രി​ൽ എ​ത്തി​ച്ചു. ഇന്നു രാവിലെ…

Read More

ഭ​ര​ണി​ക്കാ​വി​ൽ വ​യോ​ധി​ക​ന്‍റെ ദു​രൂ​ഹമ​ര​ണം; നെ​ഞ്ചി​ന് മു​ക​ളി​ൽ ര​ക്തം ക​ട്ടപി​ടി​ച്ച നി​ല​യി​ൽ; രണ്ടു മക്കൾ കസ്റ്റഡിയിൽ

കാ​യം​കു​ളം: ഭ​ര​ണി​ക്കാ​വി​ൽ വ​യോ​ധി​ക​നെ ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് മ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭ​ര​ണി​ക്കാ​വ് ആ​റാം വാ​ർ​ഡി​ൽ ല​ക്ഷ്മി ഭ​വ​ന​ത്തി​ൽ ഉ​ത്ത​മ (70)ന്‍റെ ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​വി​വാ​ഹി​ത​രാ​യ മ​ക്ക​ൾ ഉ​ദ​യ​കു​മാ​ർ(40), ഇ​ല്യാ​സ്(35 എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തുവ​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 5. 45 ഓ​ടെ​യാ​ണ് ഉ​ത്ത​മ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഉ​ത്ത​മ​ൻ താ​മ​സി​ച്ചുവ​ന്ന​ത്. ഇ​രു​വ​രും മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ ഇ​വ​ർ പി​താ​വി​നെ മ​ർ​ദി​ക്കു​മാ​യി​രു​ന്നുവെന്ന് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​രി​ച്ച ഉ​ത്ത​മ​ന്‍റെ നെ​ഞ്ചി​ന് മു​ക​ളി​ൽ ര​ക്തം ക​ട്ടപി​ടി​ച്ച നി​ല​യി​ൽ മു​റി​വു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണ​ന്ന സംശ​യ​മാ​ണ് പോ​ലീ​സി​നു​ള്ള​ത്. ഉ​ത്ത​മന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ഉ​ത്ത​മ​ന്‍റെ ഭാ​ര്യ ചെ​ങ്ങ​ന്നൂ​രി​ൽ ഓ​ർ​ഫ​നേ​ജി​ലാ​ണ് ക​ഴി​യു​ന്ന​ത്.​

Read More