അമ്പലപ്പുഴ: വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ താലിമാല കവർന്നു. മറ്റൊരു വീട്ടിൽ മോഷണ ശ്രമം. തകഴി സ്മാരകത്തിന് തെക്ക് മുരുകാലയത്തിൽ വിജയകുമാറിന്റെ ഭാര്യ പ്രസന്നകുമാരിയുടെ രണ്ടരപവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. അടുക്കള വാതിലിന്റെ പുട്ടു പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന പ്രസന്നകുമാരിയുടെ മാല കവരുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്നപ്പോൾ മോഷ്ടാവ് ഓടിപ്പോകുന്നതാണ് കണ്ടതെന്ന് പ്രസന്നകുമാരി പറഞ്ഞു.എല്ലാ മുറിയിലും മോഷ്ടാവ് കയറി. അലമാരയും മേശയും കുത്തിത്തുറന്ന് ഇതിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പഴ്സും ഇതിൽ സൂക്ഷിച്ചിരുന്ന നാണയങ്ങളും അടുക്കള വാതിലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. കനത്ത മഴയായതിനാൽ വാതിൽ തകർക്കുന്ന ശബ്ദം വീട്ടുകാർ കേട്ടിരുന്നില്ല. ഇതിനു സമീപം തകഴി ക്ഷേത്രത്തിനു വടക്ക് അടിമനയില്ലത്ത് മാധവൻ നമ്പൂതിരിയുടെ വീട്ടിൽ മോഷണ ശ്രമവും നടന്നു. പിൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. രാവിലെ…
Read MoreCategory: Alappuzha
ഏതു നിമിഷവും നിലം പതിക്കാവുന്നവീട്; ആഘോഷങ്ങള്‍ മാറ്റിവച്ച് ഒരു കുടുംബത്തിന് കൈത്താങ്ങായി എണ്ണൂറാംവയല്‍ സ്കൂള്‍
വെച്ചൂച്ചിറ: ഈസ്റ്റര്‍ ദിനത്തില്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് എണ്ണൂറാംവയല്‍ സിഎംഎസ് സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒരു നിര്‍ധന കുടുംബത്തിന്റെ വീട് പുനരുദ്ധാരണത്തിനു കൈ കോര്‍ത്തു. ചോര്‍ന്നൊലിച്ച് തകര്‍ച്ചയുടെ വക്കിലെത്തി നിന്നിരുന്ന വീട്ടില്‍ കഴിഞ്ഞ കുടുംബത്തിനാണ് സ്കൂള്‍ കൈത്താങ്ങായത്. ഈസ്റ്ററിന്റെ അർഥവത്തായ സന്ദേശം ഒരു കുടുംബത്തിന്റെ സന്തോഷത്തിന് ഇടയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് ഇന്നിപ്പോള്‍ കുട്ടികളും അധ്യാപകരും. ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായിരുന്ന വീട്ടില്‍ ഭയപ്പാടോടെ കഴിയുകയായിരുന്നു അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഈ കുടുംബം. കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞു സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഒരു രക്ഷിതാവ് വീടിന്റെ പുനരുദ്ധാരണത്തിനാവശ്യമായ സാമ്പത്തിക സഹായവും നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ ശക്തമായതോടെ മക്കളെയും കൂട്ടി അയല്‍വീടുകളില്‍ അഭയം തേടുകയല്ലാതെ ഇവര്‍ക്ക് മറ്റു മാര്‍ഗം ഒന്നും ഇല്ലായിരുന്നു. സ്ഥലം സ്വന്തം പേരില്‍ അല്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നോ…
Read Moreപ്രതികളെ ബസിൽ കൊണ്ടുപോകുന്നതിനിടെ പൊതി കൈമാറാൻ ശ്രമം; എതിർത്ത പോലീസുകാർക്ക് മർദനം; ഒടുവിൽ…
ആലപ്പുഴ: ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരികെ കൊണ്ടുപോകുന്നതിനിടെ സ്വകാര്യബസിൽ പോലീസുകാരുമായി സംഘർഷം. ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളുമായി തിരികെപോകുന്നതിനിടെ സ്വകാര്യബസിൽ വച്ച് പോലീസുകാരുമായി ഏറ്റുമുട്ടലും സംഘർഷവും ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആലപ്പുഴ കല്ലുപാലത്തിനു സമീപമാണ് സംഭവം. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ ഓടുന്ന ഫിർദൗസ് എന്ന ബസിലാണ് സംഘർഷമുണ്ടായത്. പ്രതികളെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ ആയിരുന്നു തർക്കവും സംഘർഷവും.ബസിൽ വച്ച് ഒരാൾ പ്രതികൾക്ക് പൊതി കൈമാറാൻ ശ്രമിച്ചത് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പ്രതികളിൽ ഒരാൾ ബസിന്റെ പിൻഭാഗത്തെ ചില്ല് ചവിട്ടി തകർത്തു.സംഭവത്തെതുടർന്ന് ഇരുമ്പുപാലത്തിനു സമീപം യാത്രക്കാരെ ഇറക്കിയശേഷം ബസ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചില്ല് തകർക്കുകയും ഓട്ടം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി ബസ് ഉടമ സുനീർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreഗാനമേള വേദിയിൽ കുഴഞ്ഞുവീണു മരിച്ച് ഗായകൻ പള്ളിക്കെട്ട് രാജ
കായംകുളം: ഗാനമേളയിൽ പാട്ടുപാടിയ ശേഷം ഗായകൻ കുഴഞ്ഞു വീണു മരിച്ചു. കറുകച്ചാൽ പത്തനാട് കരിമ്പന്നൂർ ഹൗസിൽ പള്ളിക്കെട്ട് രാജ എന്നറിയപ്പെടുന്ന രാജു (55 ) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. കായംകുളം പത്തിയൂർ ക്ഷേത്രത്തിലെ ഏഴാം ദിവസത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കന്യാകുമാരി സാഗർ ബീറ്റ്സിന്റെ ഗാനമേള ട്രൂപ്പിനൊപ്പം പാടാൻ എത്തിയതായിരുന്നു പള്ളിക്കെട്ട് രാജ. ഗാനമേള കഴിഞ്ഞ ശേഷം സ്റ്റേജിനു പുറത്ത് കസേരയിൽ ഇരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ട്രൂപ്പിലെ സൃഹൃത്തുക്കളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. മണി. മക്കൾ: രാഹുൽ, രശ്മി, ചിത്ര.
Read Moreകെഎസ്ആർടിസി ബസിനുള്ളിൽ സ്ത്രീകളെ ഉപദ്രവിക്കാൻശ്രമം; മധ്യവയസ്കൻ പോലീസ് പിടിയിൽ
ഹരിപ്പാട്: കെഎസ്ആർടിസി ബസിനുള്ളിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമം. ഒരാൾ അറസ്റ്റിൽ. കരുവാറ്റ കന്നുകാലിപാലം വിനോദ് ഭവനത്തിൽ മനോജിനെ(48)യാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ മാളയിൽനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ തോട്ടപ്പള്ളിക്കു സമീപം വച്ചാണ് കൊല്ലം സ്വദേശികളായ രണ്ടു സ്ത്രീകൾക്ക് നേരെയാണ് ലൈംഗിക അതിക്രമം നടത്തിയത്. തുടർന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreപൂച്ച മാന്തിയതിന് വാക്സിനെടുത്തപ്പോള്‍ ഇങ്ങനെയാകുമെന്ന് കരുതിയില്ല! റാബീസ് വാക്സിനെടുത്തതോടെ ശരീരം തളർന്നു, താലൂക്ക് ആശുപത്രിക്കെതിരെ പരാതി
ആലപ്പുഴ: റാബീസ് വാക്സിനെടുത്ത പതിനാലുകാരന്റെ ശരീരം തളർന്നതായി പരാതി. പൂച്ച മാന്തിയതിന് വാക്സിനെടുത്തതിനെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി കാര്‍ത്തികിന്റെ ശരീരം തളര്‍ന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. രണ്ടാമത്തെ വാക്സിന് പിന്നാലെ കാഴ്ച ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ഗുരുതരാവസ്ഥയായിട്ടും കുട്ടിയുടെ പേടിയെന്ന് പറഞ്ഞ് അധികൃതര്‍ നിസാരവത്ക്കരിച്ചുവെന്നും കുടുംബം ആരോപിച്ചു. മൂന്നാമത്തെ വാക്സിന് എടുത്തതോടെ ശരീരം പൂര്‍ണമായി തളര്‍ന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് അൽപമെങ്കിലും രോഗം ഭേദമായത്. കാഴ്ച തിരികെ കിട്ടി. സംസാരിക്കാനും കഴിയുന്നുണ്ട്. സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Read Moreവേനൽ മഴയ്ക്കൊപ്പം കാറ്റ് വീശിയത് 43 കി.മീ. വേഗത്തില്‍; അടൂരില്‍ ലക്ഷങ്ങളുടെ നാശനഷ്ടം
അടൂര്‍: അടൂരിലും പരിസരങ്ങളിലും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു വീശിയടിച്ച കാറ്റിനു മണിക്കൂറില്‍ 43 കിലോമീറ്റര്‍ വേഗം. ഏനാദിമംഗലത്താണ് കാറ്റിന്റെ ശക്തി ഏറ്റവും പ്രകടമായതെന്നു പത്തനംതിട്ടയിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളില്‍ പറയുന്നു. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് പല ഭാഗങ്ങളിലും കാറ്റ് വീശിത്തുടങ്ങിയത്. നാലോടെ ഇതിന്റെ വേഗം കൂടി. അടൂര്‍ ടൗണില്‍ അടക്കം ശക്തമായ കാറ്റാണ് വീശിയത്. കടകളുടെ ബോര്‍ഡുകളും മറ്റും പറന്നുപോയി. കൂറ്റന്‍ ബോര്‍ഡുകള്‍ പലേടത്തും തകര്‍ന്നുവീണു. മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും നാശനഷ്ടമുണ്ടായി. വൈദ്യുത പോസ്റ്റുകളും ലൈനുകളും നിലംപതിച്ചു. ഇന്നലെ തകരാറിലായ വൈദ്യുതി ബന്ധം പലേടങ്ങളിലും പുനഃസ്ഥാപിച്ചിട്ടില്ല. പ്രാഥമിക കണക്കുകളില്‍ 22 വീടുകള്‍ക്കു പൂര്‍ണമായ നാശനഷ്ടമുണ്ടായത്. ഏറത്ത് വില്ലേജില്‍ മാത്രം 15 വീടുകള്‍ തകര്‍ന്നു. ചൂരക്കോട്ട് ആഞ്ഞിലിമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ മനു മോഹന്‍ തത്ക്ഷണം മരിച്ചിരുന്നു. മരം വീണു തടസപ്പെട്ട ഗതാഗതം…
Read Moreദിയമോളെ സമ്മതിച്ചു..! കിണറ്റിൽ വീണ രണ്ടു വയസുകാരൻ അനുജനെ എട്ടുവയസുകാരി രക്ഷിച്ചു
മാങ്കാംകുഴി: കിണറ്റിൽ വീണ രണ്ടു വയസുകാരൻ അനുജനെ എട്ടു വയസുകാരിയായ സഹോദരി കിണറ്റിൽ നിന്നു സാഹസികമായി രക്ഷിച്ചു. മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാ കൂട്ടത്തിൽ വാടകക്ക് താമസിക്കുന്ന ഇവാനെയാണ് (അക്കു -02) മൂത്ത സഹോദരി ദിയ ഫാത്തിമ (08) അതിസാഹസികമായി രക്ഷിച്ചത്.ദിയ വെട്ടിയാർ ഇരട്ട പള്ളിക്കൂടം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാത്രം കഴുകുകയായിരുന്നു അമ്മ ഷാജില, ഉണങ്ങിയ തുണി എടുക്കുകയായിരുന്ന ഇവാന്റെ മൂത്ത സഹോദരിമാരായ ദിയ ഫാത്തിമ, ദുനിയ ഫാത്തിമ (07) എന്നിവരുടെ കണ്ണുവെട്ടിച്ചാണ് ഇരുമ്പു ഗ്രിൽ ഉപയോഗിച്ച് അടച്ചിരുന്ന കിണറിനു മുകളിലേക്കു ഇവാൻ കയറിയത്. തുരുമ്പിച്ച ഗ്രില്ലിന്റെ മധ്യഭാഗം തകർന്നു വീഴുകയും ഇവാൻ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കു വീഴുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിനുള്ളിൽ മോട്ടോറുമായി ബന്ധിപ്പിച്ചിട്ടുള്ള പൈപ്പിലൂടെ ഊർന്നിറങ്ങി കിണറ്റിലെ വെള്ളത്തിൽ കിടന്ന അനുജനെ…
Read Moreകല്യാണം മുടക്കികൾക്ക് മുന്നറിയിപ്പ്! എന്നാല്‍ ഒരുനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ ചെറുപ്പക്കാര്‍ക്കു വരുന്ന ആലോചനകളും മുടങ്ങുന്നതു പതിവായാല്‍ എന്തു ചെയ്യും?
മങ്കൊമ്പ്: വിവാഹാലോചനകളും, ആലോചനകളുടെ മുടക്കവും യുവാക്കളുള്ള ഏതൊരു നാട്ടിലും പതിവാണ്. മുടങ്ങുന്ന വിവാഹങ്ങളിൽ ആരുടെയെങ്കിലും ഇടപെടൽ മൂലമുണ്ടാവയും കാണാം. നാടായാൽ കല്യാണാലോചനകളും മുടക്കലും ഉണ്ടാകാമെന്നു സാരം. എന്നാൽ ഒരുനാട്ടിലെ മുഴുവൻ ചെറുപ്പക്കാർക്കും വരുന്ന അത്രയും ആലോചനകളും മുടങ്ങുന്നതു പതിവായാൽ എന്തു ചെയ്യും. ? നാട്ടിലെ യുവാക്കൾ ഉണർന്നെഴുനേൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലാണ് പതിവായി വിവാഹം മുടങ്ങുന്ന യുവാക്കൾ അന്വേഷണവും പ്രതികരണവുമായി രംഗത്തെത്തിയത്. കുട്ടനാടിന്റെ ഭൂമിശാസ്്ത്രപരമായ പ്രത്യേകതൾ മൂലം ഏറെ പ്രയാസപ്പെട്ടാണ് ചെറുപ്പക്കാർ ഒരു വിവാഹാലോചന തരപ്പെടുത്തുന്നത്. ഇരുവീട്ടുകാരും തമ്മിൽ ഏറെക്കുറെ ധാരണയിലെത്തുന്ന സാഹചര്യത്തിൽ പെട്ടെന്നൊരു ദിവസം വധുവിന്റെ ആളുകൾ ആലോചനയിൽനിന്നു പിൻമാറുന്നതു പതിവാകുന്നു. ആറോളം ആലോചനകൾ വരെ അവസാനഘട്ടത്തിൽ മുടങ്ങിയ ചെറുപ്പക്കാർ പ്രദേശത്തുണ്ട്. ഇതെത്തുടർന്നു യുവാക്കൾ നടത്തിയ അന്വേഷണത്തിൽ ഒരു പറ്റം ആളുകളുടെ അപവാദപ്രചാരണങ്ങളാണ് വിവാഹങ്ങൾ മുടക്കുന്നതെന്നു മനസിലായി. എന്നാൽ ഇതിന്…
Read Moreആക്രിപെറുക്കി പെറുക്കി അർജുൻ കവർന്നത് അമ്പലവും; ഹരിപ്പാട്ടെ ക്ഷേത്രക്കള്ളനെ കാട്ടിക്കൊടുത്ത് സിസിടിവി; മോഷണ വസ്തുക്കളുമായി പൊക്കി പോലീസ്
ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുൻ (27) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. മാർച്ച് ഒന്നിനാണ് കോട്ടയ്ക്കകം നരിഞ്ചിയിൽ കുടുംബഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിതുറന്നു തൂക്കുവിളക്കുകളും പൂജാ പത്രങ്ങൾ, നിലവിളക്കുകൾ, ചെറുവിളക്കുകൾ, ഉരുളി, ഗ്യാസ് സ്റ്റൗ, കാണിക്കവഞ്ചിയിലെ പൈസ എന്നിവ മോഷണം പോയത്. പ്രതിയെ മുട്ടം ഭാഗത്തു നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി ആക്രി സാധനങ്ങൾ പെറുക്കുന്ന സംഘത്തിലുള്ള ആളാണ്. ആക്രി പെറുക്കുന്നതിനിടയിൽ താമസമില്ലാത്ത സ്ഥലങ്ങൾ നോക്കിവച്ച് അവിടെ രാത്രിയിൽ കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കായംകുളം ഡിവൈഎസ്പിയുടെ നിർദേശാനുസരണം എസ്എച്ച്ഒ വി.എസ്. ശ്യാകുമാർ, എസ്ഐമാരായ ശ്രീകുമാർ, ഷൈജ സിപിഒമാരായ അരുൺകുമാർ, എ. നിഷാദ്, ഇയാസ്, മനു പ്രസന്നൻ, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More