പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിക്ക് ഏഴുവർഷം കഠിനതടവും 65,000 രൂപ പിഴയും. തണ്ണിത്തോട് തൂന്പാകുളം തൈപ്പറന്പിൽ പ്രകാശി (43) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ), ജഡ്ജി ജയകുമാർ ജോണ്‍ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം നാലു വർഷം തടവും 40,000 രൂപയും ഐപിസി 457 പ്രകാരം മൂന്നു വർഷം തടവും 25,000രൂപ പിഴയും ശിക്ഷിച്ച് ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷ പ്രത്യേകമായി അനുഭവിക്കണമെന്നും പിഴത്തുക ഇരയായ പെണ്‍കുട്ടിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രകാശ് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തണ്ണിത്തോട് എസ്ഐ ആയിരുന്ന ആർ. മനോജ്കുമാറാണ്…
Read MoreCategory: Alappuzha
പതിനാറുകാരിയെ പ്രലോഭിപ്പിച്ച് വിളച്ചിറക്കി; തലസ്ഥാനത്തെ വാടകവീട്ടിലെത്തി പീഡിപ്പിച്ചത് പതിനെട്ടുകാരൻ
പത്തനംതിട്ട: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് വിധേയമാക്കിയ കേസിൽ പതിനെട്ടുകാരനെ പിടികൂടി. തിരുവനന്തപുരം കരമന ആറമട സ്വദേശി സൂരജി (18) നെയാണ് ഇന്നലെ വൈകുന്നേരം കീഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ നിന്നും പ്രലോഭിപ്പിച്ച് വിളച്ചിറക്കി, തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. മകളെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം ആദ്യം പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടത്തിവരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തേതുടർന്ന് ഇരുവരെയും തിരുവനന്തപുരത്തുനിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുകയായിരുന്നു. സൂരജിനെതിരേ പോക്സ് വകുപ്പ് നിയമങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.
Read Moreബൈക്ക് അപകടത്തിൽപ്പെട്ട് മറിഞ്ഞു വീണു; ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടിയത് ഒരു പൊതിയുമെടുത്ത്; പിന്നാലെ ഓടി പിടിച്ചുകെ ട്ടിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്
കായംകുളം : വള്ളികുന്നത്ത് ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു. നാലു പേർ അറസ്റ്റിൽ. ബൈക്ക് അപകടത്തിൽ പെട്ടതിനെ തുടർന്ന് റാന്നി വടക്കേടത്ത് വീട്ടിൽ അതുൽ (29) ആണ് കഞ്ചാവുമായി പിടിയിലായത്. ബൈക്കിൽ കട്ടച്ചിറയിൽ നിന്നും കെപി റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്പോഴായിരുന്നു അപകടം. കട്ടച്ചിറ പള്ളിക്ക് സമീപമുള്ള പച്ചക്കറി കടയിലെ പെണ്‍കുട്ടിയെ തട്ടി ഇട്ട ശേഷം ബൈക്കിൽ അതിവേഗത്തിൽ പോയ അതുൽ എതിരേ വന്ന കാറിൽ തട്ടി വീഴുകയായിരുന്നു. സമീപമുള്ള കടക്കാരും അയൽവാസികളും ഓടി എത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് തെറിച്ച് വീണ പൊതിയുമായി അതുൽ ഓടുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നും ഒട്ടനവധി കേസുകളിലെ പ്രതിയായ വള്ളികുന്നം കടുവിനാൽ എംഎം കോളനി രഞ്ജിനി ഭവനിൽ മുനീർ…
Read Moreവാർത്ത തുണയായി; ആമയിട കോളനിയിലെ ദുരിതജീവിതത്തിന് 15 ദിവസത്തിനുള്ളിൽ പരിഹാരമെന്ന് ജില്ലാ കളക്ടർ
ആലപ്പുഴ: ആമയിട പട്ടിക വർഗ കോളനിയിലെ ദുരിത ജീവിതത്തിന് 15 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ വി. ആർ. കൃഷ്ണ തേജ പറഞ്ഞു. കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ച ശേഷമാണ് കളക്ടർ ഈ ഉറപ്പു നൽകിയത്.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ, ശാന്തമംഗലം കോളനികളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ടു ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കളക്ടർ കോളനി സന്ദർശനത്തിനെത്തിയത്. കോളനിയിലെ ദുരിത ജീവിതം കളക്ടർ നേരിൽക്കണ്ടു ബോധ്യപ്പെട്ടു. ഇതിന് ശേഷമാണ് 15 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പ് നൽകിയത്. ചെറിയ മഴപെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളും അധികൃതർ ലഭ്യമാക്കിയിട്ടില്ല. ഓരോ വർഷവും കോടികൾ അനുവദിക്കുന്നുവെന്ന പ്രഖ്യാപനം ഉണ്ടാകുമ്പോഴും കോളനി വാസികളുടെ ദുരിത ജീവിതത്തിന് പരിഹാരമായിട്ടില്ല.
Read Moreപത്തനംതിട്ടയുടെ പൊതുശല്യം; കാപ്പാ നിയമം ചുമത്തി നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട യുവാക്കളെ അകത്താക്കി പോലീസ്
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേരെക്കൂടി കാപ്പാ (കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) നിയമപ്രകാരം അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയില്‍ രാഹുല്‍ മനോജ് (കൊയിലാണ്ടി രാഹുല്‍ – 25), അടൂര്‍ പറക്കോട് ഇജാസ് മന്‍സിലില്‍ ഇജാസ് റഷീദ് (23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവല്ല, കീഴ്വായ്പൂര്, പുളിക്കീഴ്, കോട്ടയം ഈസ്റ്റ്, അടൂര്‍, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, അടിപിടി, വീടുകയറി ദേഹോപദ്രവം ഏല്പിക്കല്, മാരകയുധം ഉപയോഗിച്ചുള്ള ആക്രമണം, വീട് ആക്രമണം, വാഹനം നശിപ്പിക്കല്‍, മോഷണം, കവര്‍ച്ച, മുളകുസ്പ്രേ ഉപയോഗിച്ച് ആക്രമണം, സ്ത്രീകളെ ഉപദ്രവിക്കല്‍, കഞ്ചാവ് കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇവരെന്നു…
Read Moreമയക്കുമരുന്നുമായി വ്യാജവാറ്റുകാർ! കഞ്ചാവ് കച്ചവടത്തിന് ഉപയോഗിക്കുന്നത് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ വരെ; ലഹരിയിൽ മുങ്ങി മാന്നാർ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മാന്നാർ: മാന്നാറിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമായതായി പരാതി. മാന്നാറിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തുകയാണ്. മാന്നാർ, ചെന്നിത്തല, ബുധുനൂർ പഞ്ചായത്തുകളിലെ സ്കൂൾ പരിസരങ്ങളിലും ജനസഞ്ചാരം കുറഞ്ഞ ഗ്രാമിണ റോഡുകളിലും ഇടവഴികളിലും ബണ്ടു റോഡിലും അതിഥിത്തൊഴിലാളി കേന്ദ്രങ്ങളിലുമാണ് മയക്കുമരുന്നു വിൽപന തകൃതിയായിരിക്കുന്നത്. മുന്‍പ് വ്യാജമദ്യ നിര്മാണത്തിലേര്പ്പെട്ടിരുന്നവരിൽ ചിലര്‍ കഞ്ചാവ് വില്പനയിലേക്കു മാറിയിട്ടുണ്ട്. കഞ്ചാവ് ബീഡി കച്ചവടവും മാന്നാറിലും മാവേലിക്കരയിലും ചെങ്ങന്നൂരിലും പോലീസ്- എക്സൈസ് ശക്തമായ നടപടികള്‍ എടുക്കുന്നതിനാലാണ് വ്യാജമദ്യ നിര്‍മാണം ഉപേക്ഷിച്ചു പലരും മയക്കുമരുന്നു വില്പനയിലേക്കു തിരിഞ്ഞത്. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ വരെ കഞ്ചാവ് കച്ചവടത്തിന് ഉപയോഗിക്കുകയാണ്. കഞ്ചാവ് വില്പന നടത്തുന്നവര്‍ക്കു നിയമത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ പഴുതുകളേറെയാണ്. കുറഞ്ഞ അളവിലുള്ള കഞ്ചാവുമായി പിടിയിലായാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇതുകാരണം വില്പനക്കാരുടെ കൈവശം എപ്പോഴും ഈ അളവില്‍ താഴെ മാത്രമെ കഞ്ചാവ് കാണൂ. മത്രമല്ല ചെറിയ പൊതികളാക്കി…
Read Moreദേശീയപാതയിലെ കുഴിയിൽവീണ് എസ്ഐക്ക് പരിക്ക്; സാരമായി പരിക്കേറ്റ ഉദയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കായംകുളം: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായഎസ് ഐ ക്ക് പരിക്ക്. കായംകുളം കെ പി എ സി ജംഗ്ഷനിലെ കുഴിയിൽബൈക്ക് വീണതിനെ തുടർന്നാണ് കായംകുളം എസ് ഐ ഉദയകുമാറിന് പരിക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു. പരിക്കേറ്റ എസ് ഐ ഉദയകുമാറിനെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കരിയിലകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴികളാണുള്ളത്.ഇവിടങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവുവിളക്കുകളില്ലാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർ കുഴികളിൽ വീണ് പരിക്കേൽക്കുവാൻ കാരണമാകുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും അശാസ്ത്രീയമായ രീതിയിലാണ് കുഴികൾ അടയ്ക്കുന്നതെന്ന പരാതി വ്യാപകമാണ് .
Read Moreവാഹന പരിശോധനയ്ക്കിടെ എഎസ്ഐ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; നിലത്ത് വീണ അമീർഖാന് കൈയ്ക്കും തലയ്ക്കും പരിക്ക്
കായംകുളം: വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിടിച്ച് എഎസ്ഐക്കു പരിക്കേറ്റു. കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ എഎസ്ഐ താമരക്കുളം സ്വദേശി അമീർഖാനാണ് (47) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30ന് കെപി റോഡിൽ മുരുക്കുംമൂട് ജംഗ്ഷനിലായിരുന്നു സംഭവം. കായംകുളം സ്റ്റേഷനിലെ എസ്ഐ ഉദയകുമാറിനൊപ്പം വാഹനപരിശോധന നടത്തുകയായിരുന്നു അമീർഖാൻ. അതിനിടെ ഒരു ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്ത് വരുന്നതു കണ്ടു. ബൈക്ക് നിർത്താൻ കൈകാണിച്ചെങ്കിലും ഇവർ വെട്ടിച്ച് രക്ഷപെട്ടു. ഇതിനിടെ പിന്നാലെ വന്ന മറ്റൊരു ബൈക്ക് അമീർഖാനെ ഇടിച്ചു. അപകടത്തിൽ അമീർഖാന്റെ കൈക്കും തലയ്ക്കും പരിക്കേറ്റു. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Read Moreആശുപത്രിയില്‍ എത്തിക്കാന്‍ വെള്ളക്കെട്ട് തടസമായതിനെത്തുടര്‍ന്ന് മരണം; സംസ്കാരച്ചടങ്ങിനും പ്രതിസന്ധി സൃഷ്ടിച്ച് വെള്ളക്കെട്ട്
എടത്വ: ആശുപത്രിയില്‍ എത്തിക്കാന്‍ വെള്ളക്കെട്ട് തടസമായതിനെത്തുടര്‍ന്ന് മരിച്ചയാളുടെ സംസ്കാരച്ചടങ്ങിനും പ്രതിസന്ധി സൃഷ്ടിച്ച് വെള്ളക്കെട്ട്. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഇല്ലത്തുപറമ്പില്‍ ഇ.ആര്. ഓമനക്കുട്ടന്റെ (50) സംസ്കാരച്ചടങ്ങിനാണ് വെള്ളക്കെട്ട് പ്രതിസന്ധിയിലായത്. കഴിഞ്ഞ ശനിയാഴ്ച നെഞ്ചുവേദനയെത്തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ഓമനക്കുട്ടനെ വള്ളത്തില്‍ കരയ്ക്കെത്തിച്ച ശേഷം കാറില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മുട്ടോളം വെള്ളത്തിലായ സ്ഥലത്തുനിന്ന് യഥാസമയം കരയ്ക്കെത്തിക്കാന്‍ കഴിയാഞ്ഞതാണ് മരണത്തില്‍ കലാശിച്ചത്. വഴിയിലും വീട്ടുവളപ്പിലും വെള്ളമായതിനാല്‍ മൃതദേഹം വള്ളത്തില്‍ കയറ്റിയാണ് വീട്ടില്‍ എത്തിച്ചത്. വീടിനു ചുറ്റും മുട്ടോളം വെള്ളം ഉയര്‍ന്നതിനാല്‍ സംസ്കാരം നീട്ടിവച്ചിരുന്നു. പറമ്പില്‍നിന്ന് വെള്ളം പൂര്‍ണമായി ഒഴിയാഞ്ഞതിനാല്‍ ഇഷ്ടിക അടുക്കിവച്ചാണ് മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞവര്‍ഷം ഓമനക്കുട്ടന്റെ മൂത്തമകള്‍ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മറ്റൊരു മകള്‍ പ്രവീണ. മരുമകന്: സജി.
Read Moreചമ്പക്കുളത്ത് മടവീണതിനെ തുടർന്ന് വീട് ചരിഞ്ഞു; മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജയകുമാറും കുടുംബവും
ആലപ്പുഴ: മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീണു നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതി എന്നിവയ് ക്കു പുറമേ സംസ്ഥാനത്തും വിള ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. വിവിധ കാർഷിക ഇൻഷ്വറൻസ് കമ്പനികളുമായി ചേർന്ന് സ്മാർട്ട് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കി കർഷകർക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സേവനം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലുള്ളവര്‍ ഏറെ പ്രതിസന്ധി നേരിടുകയാണ്. ബണ്ടുകളുടെ ഫലപ്രദമായ സംരക്ഷണത്തിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. അടിയന്തരമായി വെള്ളം വറ്റിക്കുന്നതിന് ജലസേചന വകുപ്പിന് നിര്‍ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടു മൂലം തകരാറിലായ കുട്ടനാട്ടിലെ റോഡുകളുടെ പുനരുദ്ധാരണം ദുരന്തനിവാരണ പദ്ധതിയില്‍ ഉൾപ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ മന്ത്രി ജില്ലാ…
Read More