ചെ​മ്മീ​ൻ കാ​ണാ​നി​ല്ല, മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വി​ല​ക്ക്..! തീരവാസികൾക്ക് ഇക്കുറി പട്ടിണിയോണം

അ​മ്പ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം ച​തി​ച്ചു, തീ​ര​ദേ​ശ​ത്തി​ന് ഇ​ക്കു​റി ദു​രി​ത​ങ്ങ​ളു​ടെ ഒാ​ണ​ക്കാ​ലം. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന മ​ഴ​യും കാ​റ്റും ജി​ല്ല​യു​ടെ തീ​ര​ത്തി​നു സ​മ്മാ​നി​ച്ച​തു ക​ടു​ത്ത ദു​രി​ത​ങ്ങ​ൾ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ക്കു​ന്നി​ല്ല. ഇ​പ്രാ​വ​ശ്യം ക​ട​ലാ​ക്ര​മ​ണ​ത്തി​നു ശേ​ഷം ക​രൂ​ർ പാ​യ​ൽ കു​ള​ങ്ങ​ര​യി​ൽ ചാ​ക​ര തെ​ളി​ഞ്ഞി​രു​ന്നു. ചാ​ക​ര​ക്കൊ​യ്ത്ത് പ്ര​തീ​ക്ഷി​ച്ചു പാ​യ​ൽ കു​ള​ങ്ങ​ര​യി​ലും ആ​ന​ന്ദേ​ശ്വ​ര​ത്തും നൂ​റു ക​ണ​ക്കി​നു വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ചി​ല വ​ള്ള​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് സു​ല​ഭ​മാ​യി മ​ത്സ്യം ല​ഭി​ച്ച​ത്. ചെ​മ്മീ​ൻ കാ​ണാ​നി​ല്ല പ​ണ്ടൊ​ക്കെ ചാ​ക​ര​യി​ലെ പ്ര​ധാ​ന ഇ​ന​മാ​യ മു​ന്തി​യ ഇ​നം ചെ​മ്മീ​ൻ ഇ​ത്ത​വ​ണ കാ​ണി​കാ​ണാ​ൻ പോ​ലു​മി​ല്ലാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​ർ അ​ധി​കം ഇ​ല്ലാ​ത്ത ക​രി​ക്കാ​ടി എ​ന്നു വി​ളി​ക്കു​ന്ന ചെ​മ്മീ​ൻ ചി​ല​ർ​ക്കു കി​ട്ടി​യ​തൊ​ഴി​ച്ചാ​ൽ ചാ​ക​ര കാ​ര്യ​മാ​യൊ​ന്നും ത​ന്നി​ല്ലെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഒ​രു വ​ള്ളം ക​ട​ലി​ൽ ഇ​റ​ക്കി തി​രി​ച്ച് എ​ത്തു​മ്പോ​ൾ 5,000 രൂ​പ​യോ​ളം ഇ​ന്ധ​നച്ചെ​ല​വ് മാ​ത്രം വ​രും. നൂ​റി​നു മേ​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന ലെ​യ്‌​ലാ​ന്‍റ്…

Read More

ശ​ബ​രി​മ​ല പാ​ത കൈയടക്കി ക​ന്നു​കാ​ലി​ക​ൾ; വ​വള​വു​ക​ളി​ലും റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലും കി​ട​ക്കു​ന്ന പശുക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യി​ൽ പെ​രു​നാ​ട് – ളാ​ഹ ഭാ​ഗ​ത്തു ക​ന്നു​കാ​ലി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം.മ​ണ്ണാ​റ​ക്കു​ള​ഞ്ഞി – ഇ​ല​വു​ങ്ക​ൽ പാ​ത​യി​ൽ പെ​രു​നാ​ട് കൂ​നം​ക​ര മു​ത​ൽ ളാ​ഹ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ന്നു​കാ​ലി​ക​ൾ യാ​ത്ര​യ്ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ത്. കൂ​നം​ക​ര ളാ​ഹ മേ​ഖ​ല​യി​ലാ​ണ് തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ക​ന്നു​കാ​ലി​ക​ൾ വി​ഹ​രി​ക്കു​ന്ന​ത്. തോ​ട്ടം മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചു​വി​ട്ടു വ​ള​ർ​ത്തു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തു​പോ​ലും ക​ന്നു​കാ​ലി​ക​ൾ ഇ​ത്ത​ര​ത്തി​ൽ വി​ഹ​രി​ക്കു​ന്ന​തു കാ​ര​ണം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. വ​ള​വു​ക​ളി​ലും റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലും കി​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്തെ​ത്തു​ന്ന അ​യ്യ​പ്പ​ന്മാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​പോ​ലും ശ​ബ​രി​മ​ല യ്ക്ക് എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് റോ​ഡ് പ​രി​ച​യം ഇ​ല്ലാ​ത്ത​തു മൂ​ലം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ‌ വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു ഭ​യ​മി​ല്ലാ​ത്ത ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ കി​ട​ക്കു​ന്ന​തു പ​തി​വാ​ണ്. ക​ന്നു​കാ​ലി​കളെ രാ​വി​ലെ അ​ഴി​ച്ചു വി​ട്ടാ​ൽ ഉ​ച്ച​യ്ക്ക് ക​റ​വ…

Read More

ഒപ്പിന് രണ്ട് ലക്ഷം..! കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ;  മണിയപ്പൻ‌ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം കയ്യേറ്റക്കഥകൾ മാത്രം

തു​റ​വൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. മ​ണി​യ​പ്പ​നാ​ണ് ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് സ്പെ​ഷ്ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ദേ​ശീ​യ​പാ​ത​യി​ൽ ച​മ്മ​നാ​ടി​ന് സ​മീ​പ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഒ​രു ല​ക്ഷം രൂ​പ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. അ​രൂ​രി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന് നി​ർ​മ​ണ അ​നു​മ​തി​യു​ടെ പേ​രി​ൽ ഉ​ട​മ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും സെ​ക്ര​ട്ട​റി പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി​യെ​ങ്കി​ൽ മാ​ത്ര​മേ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളു എ​ന്ന സെ​ക്ര​ട്ട​റി​യു​ടെ പി​ടി​വാ​ശി കാ​ര​ണം ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി കെ​ട്ടി​ട ഉ​ട​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് അ​പേ​ക്ഷ​ക​ൻ സ​മ്മ​തി​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം വി​ജി​ല​ൻ​സി​ന് കൈ​മാ​റു​ക​യും ചെ​യ്ത​ത്. ഇ​തു പ്ര​കാ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ണി​യ​പ്പ​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ…

Read More

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന് കി​ട​ന്ന അമ്മയ്ക്കും മകൾക്കും രക്ഷകനായി മാധ്യമ പ്രവർത്തകൻ ! മാങ്കാം​കു​ഴിയില്‍ നടന്ന സംഭവം ഇങ്ങനെ…

മാങ്കാം​കു​ഴി: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന് കി​ട​ന്ന അ​മ്മ​യ്ക്കും മ​ക​ൾ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ര​ക്ഷ​ക​നാ​യി. കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ മാ​ങ്കാം​കു​ഴി ജം​ഗ്‌​ഷ​ന് താ​ഴെ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ര​ക്തം വാ​ർ​ന്ന്കി​ട​ന്ന സ്‌​കൂ​ട്ട​ർ യാ​ത്രി​ക​രാ​യ വെ​ട്ടി​യാ​ർ കോ​ട്ട​യി​ൽ പ​ടീ​റ്റ​തി​ൽ സു​പ്ര​ഭ (49) മ​ക​ൾ പൂ​ജ (22 ) എ​ന്നി​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി ര​ക്ഷ​ക​നാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ്യ​യ്ക്ക് ഏ​ഴോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. മാ​ങ്കാം​കു​ഴി ജം​ഗ്‌​ഷ​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ളും വാ​ങ്ങി സ്‌​കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സു​പ്ര​ഭ​യും മ​ക​ളും. ഇ​രു​വ​രും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ എ​തി​രേ വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സു​പ്ര​ഭ സ്കൂ​ട്ട​റോ​ടു​കൂ​ടി ത​ല​യ​ടി​ച്ചു വീ​ഴു​ക​യും മ​ക​ൾ പൂ​ജ ത​ല​യ​ടി​ച്ച് തെ​റി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്ത് വ​ഴി​വി​ള​ക്ക് ക​ത്താ​ത്ത​തി​നാ​ൽ കൂ​രി​രു​ട്ടാ​യി​രു​ന്നു. അ​പ​ക​ടം നേ​രി​ൽ…

Read More

ജയിക്കാൻ എല്ലാവർക്കുമില്ലേ ആഗ്രഹം..! നെ​ഹ്റു ട്രോ​ഫി പോ​ലീ​സ് ടീം ​ക്യാ​പ്റ്റ​നായി സ്വകാര്യവ്യക്തി; വിവാദം കൊഴുക്കുമ്പോൾ…

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സി​ൽ കേ​ര​ള പോ​ലീ​സ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​യെ നി​യ​മി​ച്ച ന​ട​പ​ടി​യെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കു​ട്ട​നാ​ട് സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ബി. വി​നോ​ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ടീം ​അം​ഗ​ങ്ങ​ളാ​യ 150 ജീ​വ​ന​ക്കാ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ൽനി​ന്ന് ര​ണ്ടു കോ​ടി രൂ​പ ശ​മ്പ​ള​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. പൊ​തു​ഖ​ജ​നാ​വി​ലെ പ​ണം ചെ​ല​വ​ഴി​ച്ചു​ള്ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നെ വ​കു​പ്പ് ത​ല​ത്തി​ലു​ള്ള​വ​ർ​ക്കു പ​ക​രം സ്വ​കാ​ര്യവ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ര​സ്യം ന​ൽ​കി വേ​ണം. ഇ​തുലം​ഘി​ക്കു​ക വ​ഴി സ​ർ​ക്കാ​രി​ന്‍റെ കു​റ​ഞ്ഞ​ത് മൂ​ന്നുകോ​ടി രൂപ ന​ഷ്ട​മാ​ണ് ടീ​മി​നു​ണ്ടാ​യി​ട്ടു​ള്ള​ത്. ട്രാ​ക്കും ഹീ​റ്റ്സും തെര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ക്യാ​പ്റ്റ​ന്‍റെ പേ​രും എ​ൻ​ടി​ബി​ആ​ർ സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തി​രു​ത്താ​നും ക​ഴി​യി​ല്ല. നൂ​റുശ​ത​മാ​നം വി​ജ​യ​സാ​ധ്യ​ത​യു​ള്ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നെ നി​യ​മി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ തു​ക ന​ൽ​കാ​ൻ ത​യാ​റു​ള്ള​വ​രെ നി​യ​മി​ക്കാ​തെ ര​ഹ​സ്യ​മാ​യി ന​ട​ത്തു​ന്ന നി​യ​മ​ന​ത്തി​നു പി​ന്നി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യപ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

Read More

ജീ​വ​ന്‍റെ കൈ​ക​ൾ..! തി​ര​യെ​ടു​ത്ത ജീ​വ​നെ തി​രി​ച്ചു​പി​ടി​ച്ചു ല​ക്ഷ്മ​ണ​ൻ; ര​ണ്ടു വ​യ​സു​കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി

അ​മ്പ​ല​പ്പു​ഴ: വീ​ശി​യ​ടി​ച്ച കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​നി​ന്നു ര​ണ്ടു വ​യ​സു​കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി വ​യോ​ധി​ക​ൻ. സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ ക​ര​യി​ലെ​ത്തി​ച്ച​ത്. നീ​ർ​ക്കു​ന്നം പ​ഴു​പാ​റ​ലി​ൽ ല​ക്ഷ്മ​ണ(64)​നാ​ണ് അ​ല​റി​യെ​ത്തി​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ടു ക​ട​ലി​ൽ മു​ങ്ങി​ത്താ​ണ കു​ട്ടി​യെ ജീ​വ​ന്‍റെ തു​രു​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. നീ​ർ​ക്കു​ന്നം ക​ട​ൽ​ത്തീ​ര​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. ബ​ന്ധു​കൂ​ടി​യാ​യ സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ലെ സ​ഞ്ച​യ​ന ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ത്ത​ച്ഛ​ൻ പു​രു​ഷ​നൊ​പ്പ​മാ​ണ് പു​തു​വ​ൽ അ​നീ​ഷ്-​വി​നി​ത ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു വ​യ​സു​കാ​ര​നാ​യ മ​ക​ൻ എ​ത്തി​യ​ത്. സ​ഞ്ച​യ​ന ക​ർ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സ്ഥി ക​ട​ലി​ലൊ​ഴു​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ ക​ട​ലി​ൽ മു​ങ്ങി ക​ര​യി​ലേ​ക്കെ​ത്തി. ഈ ​സ​മ​യം ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ൽ വെ​ള്ളം പാ​ത്ര​ത്തി​ൽ നി​റ​യ്ക്കു​ന്ന​തി​നി​ടെ ഒ​ക്ക​ത്തി​രു​ന്ന കു​ഞ്ഞി​നെ കൂ​റ്റ​ൻ തി​ര​മാ​ല ത​ട്ടി​യെ​ടു​ത്തു ക​ട​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു സ്ത​ബ്ധ​രാ​യി നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. എ​ല്ലാ​വ​രും വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്ക​വേ തി​ര​മാ​ല​ക​ളി​ലേ​ക്കു കു​തി​ച്ച ല​ക്ഷ്മ​ണ​ൻ 25 മീ​റ്റ​റി​ല​ധി​കം പ​ടി​ഞ്ഞാ​റോ​ട്ട് ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ട കു​ഞ്ഞി​നെ…

Read More

ജനൽപാളി കുത്തിത്തുറന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ പാദസരം മോഷ്ടിച്ചു; അ​ൻ​ഷാ​ദിനെ  വലയിലാക്കി പോലീസ്

കാ​യം​കു​ളം: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ അ​ൻ​ഷാ​ദ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം പെ​രി​ങ്ങാ​ല ക​രി​മ്പോ​ലി​ൽ ത​റ​യി​ൽ ലേ​ഖ മു​ര​ളീ​ധ​ര​ന്‍റെ മ​ക​ൾ മ​യൂ​രിയുടെ ഇ​ട​തുകാ​ലി​ൽ കി​ട​ന്നി​രു​ന്ന ഒ​രുപ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണപാ​ദ​സ​ര​മാ​ണ് ജ​നാ​ല​യു​ടെ വാ​തി​ൽ തു​റ​ന്ന് ക​മ്പി​യ​ഴി​ക​ൾ​ക്കി​ട​യി​ൽ കൈക​ട​ത്തി മോ​ഷ​ണം ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 17ന് ​പു​ല​ർ​ച്ചെ 3.30 നാ​യി​രു​ന്നു സം​ഭ​വം.പ്രതിയെ ര​ണ്ടാംകു​റ്റി ജം​ഗ്ഷ​ന് കി​ഴ​ക്ക് വ​ശ​ത്തുനി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ശ്രീ​കു​മാ​ർ, എ​സ്ഐ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പോ​ലീ​സു​കാ​രാ​യ അ​ൻ​വ​ർ, ഫി​റോ​സ്, ഹ​രി​കു​മാ​ർ, മ​നോ​ജ്, അ​നീ​ഷ്, ദീ​പ​ക്, വി​ഷ്ണു, ശ്രീ​രാ​ജ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

മഴമുന്നറിയിപ്പില്ലാതെ പ​ത്ത​നം​തി​ട്ട​യി​ൽ പെയ്തിറങ്ങിയത് ഓറഞ്ച് മഴ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെള്ളത്തിൽ മുങ്ങി; കടകളിൽ വെള്ളം കയറി  ലക്ഷങ്ങളുടെ നഷ്ടം

പ​ത്ത​നം​തി​ട്ട: രാ​ത്രി മു​ഴു​വ​ൻ നീ​ണ്ട മ​ഴ​യി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞ് വെ​ള്ളം റോ​ഡു​ക​ളി​ലും ക​ട​ക​ളി​ലും ക​യ​റി. അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ളേ​റി.മ​ല്ല​പ്പ​ള്ളി, ചു​ങ്ക​പ്പാ​റ, റാ​ന്നി, അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, നാ​ര​ങ്ങാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലും തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞു. റോ​ഡു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തോ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ത​ട​സ​പ്പെ​ട്ടി​രു​ന്നു. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക​മാ​യി ചെ​റു​തോ​ടു​ക​ൾ ക​വി​ഞ്ഞാ​ണ് വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ത​മി​ഴ്നാ​ടി​ന് കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത ചു​ഴി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ക്കു​ന്ന കി​ഴ​ക്ക​ൻ മ​ഴ വൈ​കു​ന്നേ​ര​വും രാ​ത്രി​യി​ലു​മാ​യി പെ​യ്യു​ക​യും രാ​വി​ലെ​യോ​ടു കൂ​ടി ശ​ക്തി കു​റ​യു​ക​യും ചെ​യ്യും. രാ​വി​ലെ 6.30ഓ​ടെ മ​ഴ മി​ക്ക​യി​ട​ത്തും കു​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ രാ​ത്രി ല​ഭി​ച്ച മ​ഴ​യു​ടെ അ​ള​വ്വാ​ഴ​ക്കു​ന്നം- 139 മി​ല്ലി​മീ​റ്റ​ർ, കു​ന്ന​ന്താ​നം -124, റാ​ന്നി –…

Read More

സ്വ​കാ​ര്യ​ബാ​ങ്കി​ന്‍റെ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റാ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്നു; ഭ​ര്‍​ത്താ​വി​നെ​യും സം​ഘ​ത്തേ​യും തിരഞ്ഞ് പോലീസ്

അ​ടൂ​ര്‍: സ്വ​കാ​ര്യ​ബാ​ങ്കി​ന്‍റെ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റാ​യ യു​വ​തി​യെ ത​ട​ഞ്ഞു​നി​ര്‍​ത്തി ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ണ്ട​പ്പ​ള്ളി കാ​ട്ടി​ല്‍​മു​ക്ക് ഭാ​ഗ​ത്താ​ണ് ചാ​രും​മൂ​ട് താ​മ​ര​ക്കു​ളം തു​ണ്ടി​ല്‍ വീ​ട്ടി​ല്‍ അ​ശ്വ​തി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​സാ​ഫ് ബാ​ങ്കി​ലെ മൈ​ക്രോ ഫി​നാ​ന്‍​സ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം ശേ​ഖ​രി​ച്ച​ശേ​ഷം സ്‌​കൂ​ട്ട​റി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ശ്വ​തി​യെ വാ​ഹ​നം ത​ള്ളി താ​ഴെ​യി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 1.75 ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യെ​ന്നാ​ണ് അ​ശ്വ​തി​യു​ടെ മൊ​ഴി.പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​കു​മാ​ര്‍ അ​ശ്വ​തി​യെ കു​റ്റി​ക്കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി ദേ​ഹ​ത്തു പെ​ട്രോ​ളൊ​ഴി​ച്ച​താ​യും മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ള്‍ സം​ഘം ബാ​ഗു​മാ​യി ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ അ​ടൂ​ര്‍ പോ​ലീ​സ് അ​ശ്വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ശേ​ഷം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തെ​ങ്ങ​മം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​റി​നും സം​ഘ​ത്തി​നു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​കാ​യ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.അ​ശ്വ​തി​യും കൃ​ഷ്ണ​കു​മാ​റും ത​മ്മി​ല്‍ ഏ​റെ നാ​ളാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും…

Read More

ലാ​ഭം ല​ക്ഷ്യ​മോ! എ​സി റോ​ഡി​ൽ ന​ട​ക്കു​ന്ന​തെ​ന്ത്?പ​ദ്ധ​തി​യി​ൽ വ​ൻ പാ​ളി​ച്ച​യെ​ന്ന് ആക്ഷേപം

മ​ങ്കൊ​മ്പ്: എ​സി റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നെ​തി​രേ ക​ടു​ത്ത ആ​ക്ഷേ​പ​മു​യ​രു​ന്നു. കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും അ​തി​ന്‍റെ പ്ര​യോ​ജ​നം കി​ട്ടു​ന്ന രീ​തി​യി​ല​ല്ല നി​ർ​മാ​ണം മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം. പ്ര​ള​യ​ദു​രി​തം ഒ​ഴി​വാ​ക്കാ​നാ​യി നി​ർ​മി​ക്കു​ന്നെ​ന്നു പ​റ​യു​ന്ന പാ​ത​യ്ക്ക് ര​ണ്ടാ​ഴ്ച മു​ന്പ് കു​ട്ട​നാ​ട്ടി​ൽ ഉ​ണ്ടാ​യ ചെ​റി​യ പ്ര​ള​യ​ത്തെ​പ്പോ​ലും മ​റി​ക​ട​ക്കാ​നാ​യി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ പ​കു​തി പോ​ലും ജ​ല​നി​ര​പ്പ് ഇ​ല്ലാ​തി​രു​ന്നി​ട്ടും പു​തു​താ​യി നി​ർ​മി​ച്ച റോ​ഡും ഓ​ട​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 2018ലെ ​ജ​ല​നി​ര​പ്പി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ റോ​ഡ് ഉ​യ​ർ​ത്താ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്.എ​ന്നി​ട്ടും നേ​രി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​പ്പോ​ഴേ​ക്കും പ​ത്തി​ട​ങ്ങ​ളി​ലാ​ണ് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​ത്. മേ​ൽ​പ്പാ​ലം പോ​യ വ​ഴിപു​തു​ക്കി​യ റോ​ഡി​ന്‍റെ ലെ​വ​ൽ ഓ​ട​യു​ടെ സ്ലാ​ബി​ന്‍റെ നി​ര​പ്പി​നു താ​ഴെ​യാ​ണെ​ന്നി​രി​ക്കെ, ഓ​ട​യു​ടെ മു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തു ഗൗ​ര​വ​ത​ര​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. താ​ഴ്ച​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ൾ നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.എ​ന്നാ​ൽ, ഏ​റ്റ​വും താ​ഴ്ച​യു​ള്ള ഒ​ന്നാം​ക​ര​യ്ക്കും പ​ള്ളി​ക്കൂ​ട്ടു​മ്മ​യ്ക്കും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ത്തും പൂ​വം ഭാ​ഗ​ത്തും നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന മേ​ൽ​പ്പാ​ല​ങ്ങ​ൾ…

Read More