മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കിയില്ല…! സു​ഹൃ​ത്തി​നെ കു​ത്തി​യ കേ​സി​ൽ യുവാവിനെ റി​മാ​ൻ​ഡ് ചെ​യ്തു; പ​രി​ക്കേ​റ്റ ജ​യ​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യില്‍

ഹ​രി​പ്പാ​ട് : മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് സു​ഹൃ​ത്തി​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​

മു​ട്ടം ദി​ലീ​പ് ഭ​വ​ന​ത്തി​ൽ ദി​ലീ​പ് (39)നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ മു​ട്ടം
കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​നാ​ണ് കു​ത്തേറ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി മു​ട്ടം ചൂ​ണ്ടു​പ​ല​ക ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജ​യ​ൻ ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​മ്പോ​ൾ മ​ദ്യ​പി​ക്കാ​ൻ ദി​ലീ​പ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ൻ പ​ണം ന​ൽ​കാ​ൻ തയാ​റാ​യി​ല്ല തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ ദി​ലീ​പ് ക​യ്യി​ലി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ജ​യ​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ് ഐ ​ഷെ​ഫീ​ഖി​ന്റ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment