അമ്പലപ്പുഴ: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളിയുടെ കൈവിരലുകൾ തുന്നിച്ചേർക്കാനായില്ല. ഉപജീവന മാർഗം നിലച്ച് കുടുംബം. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് കുരുട്ടൂർ പറമ്പിൽ വിജയകുമാറി(64) നാണ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് യഥാസമയം ചികിത്സ ലഭിക്കാതെ വന്നത്. തിങ്കളാഴ്ച ഉച്ചക്ക് ആലപ്പുഴ പുറം കടലിൽ വെച്ചായിരുന്നു അപകടം. മത്സ്യബന്ധന ബോട്ടിലെ ഡ്രൈവറായ ഇദ്ദേഹത്തിന്റെ വലതു കൈ ബെൽറ്റിനടിയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ബോട്ടിൽ ഇദ്ദേഹത്തെ വളഞ്ഞ വഴിയിലെത്തിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചു. വലതു കൈയുടെ നാല് വിരലുകൾ അറ്റ നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ശസ്ത്രക്രിയ നടന്നത് രാത്രി എട്ടിനാണ്. മറ്റ് ശസ്ത്രക്രിയകളുടെ തിരക്കുള്ളതുകൊണ്ട് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ നീണ്ടുപോയി എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് വിജയകുമാറിന്റെ ബന്ധുക്കൾ പറയുന്നു. യഥാസമയം ശസ്ത്രക്രിയ നടത്താതിരുന്നതിനാൽ രണ്ട് വിരലുകൾ…
Read MoreCategory: Alappuzha
സർക്കാരും കൃഷിഭവനും കയ്യൊഴിഞ്ഞു; ഉടൻ പരിഹാരമെന്ന മറുപടികേട്ട് മടുത്തു; കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ച് കർഷകർ
ചെങ്ങന്നൂർ: സർക്കാരും കൃഷിഭവനും കയ്യൊഴിഞ്ഞതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചു. മഴുക്കീർ പാടശേഖരത്തെ കൃഷി ഉപേക്ഷിക്കാനാണ് പാടശേഖര സമിതി സംയുക്തമായി തീരുമാനിച്ചത്. ഒരുക്കിയ 65 ഏക്കർ കൃഷിയിടത്തിൽ 30 ഏക്കറിലാണ് കർഷകർ കൃഷിയിറക്കിയത്. ഈ മാസം 15 ഓടെ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് വിതച്ചിട്ട് ഒരാഴ്ച പിന്നിട്ട വിളകൾ നശിച്ചത്. കഴിഞ്ഞ മാസം കൃഷിയിറക്കാൻ നിലം ഒരുക്കിയെങ്കിലും ഒക്ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കർഷകർ കൃഷി ഇറക്കാതെ പിൻമാറി. പിന്നീടാണ് ഈ മാസം ആദ്യവാരം കൃഷിയിറക്കാൻ തീരുമാനിച്ചത്. വിതകഴിഞ്ഞ്ഒരാഴ്ച വളർച്ചയെത്തിയ നെൽച്ചെടികൾ വെള്ളം കയറി നശിച്ചു. കെ പി ചന്ദ്രൻ പിള്ള , കെ.പി നീലകണ്ഠൻ, പി.ഇ ചെല്ലപ്പൻ ,ശ്രീവിലാസൻ, വി.പി നാരായണപിള്ള, കെ. ഒ ഉണ്ണിട്ടൻ, എൻ .കെ സുരേന്ദ്രൻ, ഡി.പ്രസന്നൻ, വി.പി ചന്ദ്രൻ തുടങ്ങി 30 കർഷകർ ചേർന്നാണ് ഇവിടെ കൃഷി ഇറക്കിയത്. ജ്യോതി നെൽവിത്താണ്…
Read Moreപ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചു വിദേശത്തേക്ക് മുങ്ങി! വിദേശത്തു നിന്നുവരുന്ന വഴിയില്‍ വിമാനത്താവളത്തില്‍ കുടുക്കി
അടൂര്‍: പോക്സോ കേസ് പ്രതിയെ വിദേശത്തു നിന്നുവരുന്ന വഴിയില്‍ വിമാനത്താവളത്തില്‍ കുടുക്കി. പോലീസ് 2015 ല്‍ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ കേസിലെ പ്രതിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പോലീസ് പിടിയിലായത്. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തണ്ണിത്തോട് തേക്കുതോട് സ്വദേശി സെല്‍വകുമാറാ(32)ണ് അറസ്റ്റിലായത്. പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ 2016 ഒക്ടോബറില്‍ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പോലീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ ഇയാളെ തടഞ്ഞുവച്ചതും തുടര്‍ന്ന് അറസ്റ്റിലായതും. തുടര്‍ന്ന് അടൂര്‍ പോലീസിന് കൈമാറി. അടൂര്‍ ഡിവൈഎസ്പി യാണ് കേസ് അന്വേഷിച്ചത്.
Read Moreലോക്കൽ സമ്മേളനത്തിൽ സി പി എം ഗ്രൂപ്പ് തർക്കം; പുന്നപ്രയിൽ വീടുകയറി ആക്രമണം; നാല് പേർക്ക് പരിക്ക്
അമ്പലപ്പുഴ: സിപിഎം ലോക്കൽ സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് പുന്ന പ്ര യിൽ വീടുകയറി ആക്രമണം. ബ്രാഞ്ച് സെക്രട്ടറി അടക്കം 4 പേർക്ക് പരിക്കു പറ്റി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.വി.കെ. അച്യുതൻ ബ്രാഞ്ച് സെക്രട്ടറി പറവൂർ വെളിയിൽ വി.എ ജാക്സൺ ( 30), പാർട്ടി അംഗ ളായ പറവൂർ പാലപ്പറമ്പിൽ ഫ്രെഡി ( 34) പുത്തൻ പുരയ്ക്കൽ കുര്യാക്കോസ് (29) മാതാവ് ജുലൈറ്റ് (60) എന്നിവർക്കാണ് പരിക്കേറ്റത്. ബ്ലോക്കു പഞ്ചായത്തംഗം ബിപിൻ വിദ്യാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ മൊഴി നൽകി. ശനിയാഴ്ച രാത്രി 10 ഓടെ ഫ്രെഡിയുടെ വീട്ടിലാണ് സംഘം ആദ്യ മെത്തിയത്. ഇയാളെ ആക്രമിക്കുന്നത് കണ്ടാണ് ജാക്സൺ ഓടിയെത്തിയത്. തുടർന്ന് ജാക്സനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കുര്യാക്കോസിന് മർദ്ദനം ഏൽക്കുന്നത്. ആക്രമണം തടയുന്നതിനിടയിൽ വ്യദ്ധയായ ജൂലൈറ്റിനും പരിക്കു പറ്റി. പുന്ന പ്ര തെക്ക്…
Read Moreഅത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ‘വാട്സ് ആപ് ചികിത്സ ?’ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന സംഭവം ഇങ്ങനെ…
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോകടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു ‘പിജി ഡോകടർമാരെ ഡ്യൂട്ടി എൽപ്പിച്ച് സീനിയർ ഡോകടർമാർ മുങ്ങുകയാണ് പതിവ്.അതുകൊണ്ടുതന്നെ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ് . രോഗിയെ പരിശോധിച്ച് വിവരം ഡ്യൂ ട്ടിയിലുള്ള സിനിയർ ഡോക്ടർക്ക് വാട്സ് ആപ് ചെയ്യൂകയാണ് പതിവ്. ആരെങ്കിലും ഡ്യൂട്ടി ഡോക്ടറെ തിരക്കിയാൽ അവിടെയുണ്ട് ഇവിടെയു ണ്ടെന്നു പറഞ്ഞ് ജൂനിയർ ഡോക്ടർമാർ തടിതപ്പും . ആശുപത്രിക്ക് ഏറെ പേരുദോഷമുണ്ടാക്കുന്ന അത്യാഹിത വിഭാഗം നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ ഒരു സർക്കാരിനും സാധിക്കുന്നില്ല എന്നാണ് ജനസംസാരം. വാട്സ് ആപ് ചികിത്സ മതിയാക്കി സീനിയർ ഡോകടറുടെ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Read Moreപത്താംക്ലാസുകാരിയ്ക്ക് വയറുവേദന, ചികിത്സതേടിയപ്പോള്‍ രണ്ടുമാസം ഗർഭിണി! ഒടുവില്‍ അവള് എല്ലാം പറഞ്ഞു; യുവാവ് കുടുങ്ങി
ഹരിപ്പാട്: പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഏവൂർ തെക്ക് എരുമോഴി പുത്തൻവീട്ടിൽ സാബുലാൽ (22) ആണ് കരീലക്കുളങ്ങര പോലീസിന പിടിയിലായത്. പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണു രണ്ടുമാസം ഗർഭിണിയാണെന്നറിയുന്നത്. തുടർന്നാണ് പെൺകുട്ടി പീഡന വിവരം പറയുന്നത്. യുവാവ് പെൺകുട്ടി കുളിക്കുന്ന ഫോട്ടോ ഫോണിൽ പകർത്തുകയും ഇത് കാണിച്ചു ഒരു വർഷക്കാലമായി ഭീഷണിപ്പെടുത്തിയുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreമാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു, കണ്ടക്ടറുടെ മൂക്ക് ഇടിച്ചുപരത്തി യാത്രക്കാരന്; അമ്പലപ്പുഴ കച്ചേരി മുക്കില്‍ നടന്ന സംഭവം ഇങ്ങനെ…
അമ്പലപ്പുഴ: ബസ് യാത്രയ്ക്കിടയിൽ മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത കണ്ടക്ടർക്ക് ക്രൂരമർദനം. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ഹരിപ്പാട് പുത്തൻപുരയ്ക്കൽ വീട്ടിൽ സജീവ(47)നാണ് യാത്രക്കാരന്റെ ക്രൂരമർദനത്തിനിരയായത്. തുടർന്ന് സജീവനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അമ്പലപ്പുഴ കച്ചേരി മുക്കിലായിരുന്നു സംഭവം. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിൽനിന്നു ആലപ്പുഴ ഡിപ്പോയിലേക്ക് പുറപ്പെട്ട ഓർഡിനറി ബസ് അമ്പലപ്പുഴയിൽ എത്തിയപ്പോൾ കയറിയ യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നില്ല. ഇതിനെ സജീവൻ ചോദ്യം ചെയ്തപ്പോൾ യാത്രക്കാരൻ സജീവന്റെ മൂക്കിൽ കൈ ചുരുട്ടി ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്നു ചോരവാർന്ന ഇദ്ദേഹം ബസിനുള്ളിലേക്കു വീണു. വീഴ്ചയിൽ ഇടതുകൈക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു. യാത്രക്കാരൻ ബസിൽനിന്ന് ഇറങ്ങിയോടി രക്ഷപെട്ടു. കണ്ടക്ടർ സജീവന്റെ പരാതിയിൽ അമ്പലപ്പുഴ സിഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.
Read Moreവെള്ളപ്പൊക്ക ദുരിതങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശവുമായി കുട്ടനാട്ടുകാർ! ഈ രീതി നടപ്പാക്കിയാല്‍ സംഭവിക്കുന്നത് ഇങ്ങനെ….
മങ്കൊമ്പ്: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ മാര്‍ഗനിര്‍ദേശവുമായി പ്രദേശവാസികള്‍. കൃഷിയില്ലാത്തപ്പോഴും പാടശേഖരങ്ങളില്‍ പമ്പിംഗ് നടത്തി വെള്ളക്കെട്ട് ഒഴിവാക്കി നിര്‍ത്തണമെന്നാണ് ഇവർ ആവശ്യ പ്പെടുന്നത്. ഈ രീതി നടപ്പാക്കിയാല്‍ മഴക്കാലത്തും ജനവാസ സ്ഥലങ്ങളിലേക്കു വെള്ളം കയറാതെ തടയാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണത്തെ ശക്തമായ മഴക്കാലത്തും ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജലനിരപ്പ് അപകടനിലയ്ക്കു മുകളിലായിട്ടും എംസിറോഡില്നിന്നും നീലംപേരൂര്‍ കാവാലം പ്രദേശങ്ങളിലേക്കുള്ള വാഹനഗതാഗതവും ജനജീവിതവും ഏറെക്കുറെ സാധാരണനിലയില്ത്തന്നെയാണ്. പാടശേഖരബണ്ടുകളുടെ സംരക്ഷണവലയത്തിനു പുറത്തുള്ള, താഴ്ന്ന സ്ഥലങ്ങളിലുള്ള ചുരുക്കം ചില വീടുകളില്‍ മാത്രമാണു വെള്ളം കയറിയിട്ടുള്ളത്. നീലംപേരൂര്‍, കാവാലം കൃഷിഭവന് പരിധിയിലുള്ള പാടശേഖരങ്ങളില്‍ പമ്പിംഗ് നടക്കുന്നതുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തെ ജനങ്ങളിപ്പോള്‍ വെള്ളക്കെട്ടുദുരിതങ്ങളില് നിന്നും മോചിതരായിരിക്കുന്നത്. കൃഷിയില്ലാത്ത മഴക്കാലങ്ങളിലും ഇതേ മാതൃക പരീക്ഷിക്കാനാവും എന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ടുമൂലമുള്ള ദുരിതങ്ങളും റോഡുകളുടെയും വാഹനങ്ങളുടെയും തകര്‍ച്ചയും ആരോഗ്യ- ശുചിത്വ പ്രശ്നങ്ങളും കരക്കൃഷിക്കും കാലിവളര്ത്തലിനുമൊക്കെയുണ്ടാകുന്ന തടസങ്ങളുമെല്ലാം…
Read More‘സമരക്കാരെ നേരിടുമ്പോൾ സംയമനം പാലിക്കണം’; പോലീസിനോട് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ :- സമരക്കാരെ നേരിടുമ്പോൾ മതിയായ സംയമനം പാലിക്കണമെന്ന് ജില്ലയിലെ പോലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസുദ്യോഗസ്ഥർ നിഷ്ഠൂരമായി പെരുമാറിയെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2020 സെപ്റ്റംബർ 18 നാണ് സംഭവം നടന്നത്. പോലീസ് നിയമപരമായി മതിയായ ബലപ്രയോഗത്തിലൂടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതായി റിപ്പോർട്ടിൽ പറയുന്നു. 80 ഓളം വരുന്ന പോലീസ് സംഘമാണ് സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. ബലപ്രയോഗം നടന്നതായുള്ള ആക്ഷേപം തെറ്റാണെന്നും റിപ്പോർട്ടിലുണ്ട്.. എന്നാൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സമരക്കാരെ പോലീസ് നിഷ്ഠൂരമായി നേരിട്ടതായി പരാതിക്കാരൻ ആക്ഷേപം സമർപ്പിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് ബലപ്രയോഗമുണ്ടായതായി കമ്മീഷൻ നിരീക്ഷിച്ചു.…
Read Moreമണിക്കൂറുകൾ നീണ്ട അത്യപൂർവ്വ ശസ്ത്രക്രിയ! ബിജു ആരോഗ്യവാനായി വീട്ടിലേക്ക്
അമ്പലപ്പുഴ : മണിക്കൂറുകൾ നീണ്ട അത്യപൂർവ്വ ശസ്ത്രക്രിയകൾക്ക് വിധേയനായ ബിജു ഒന്നര മാസത്തോളം നീണ്ട പരിചരണത്തിനു ശേഷം ആശുപത്രി വിട്ടു. വലിയഴീക്കൽ തറയിൽ കടവ് കുറുങ്ങാട് വീട്ടിൽ ബിജു (44) ആണ് ഇന്ന് ആശുപത്രിവാസം മതിയാക്കി വീട്ടിലേക്ക് മടങ്ങിയത്. കൊല്ലം അഴീക്കലിൽ സെപ്റ്റംബർ 16 നുണ്ടായ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ബിജുവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 16 മത്സ്യ തൊഴിലാളികളാണ് രണ്ട് വള്ളങ്ങളിലായി ഉണ്ടായിരുന്നത്. അപകടത്തിൽ നാലുപേരാണ് മരിച്ചത്. മറിഞ്ഞു കിടന്ന വള്ളത്തിൽ നിന്ന് ഒരു വിധത്തിൽ നീന്തി കരയിലെത്തി. താലൂക്ക് ആശുപത്രിയിൽ എം ആർ ഐ പരിശോധനക്കിടെ ബിജുവിൻ്റെ ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ നിലയിലല്ലെന്ന സംശയത്തിൽ ഡോക്ടർമാർ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു. വിദഗ്ധ പരിശോനയിൽ മഹാധമനിയുടെ തുടക്കത്തിൽ വാൽവിന് 3 ദളത്തിന് പകരം രണ്ടെണ്ണം മാത്രമായിരുന്നു. മഹാധമനിയുടെ…
Read More