ഹരിപ്പാട്: ഹരിപ്പാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിക്കുന്ന മുപ്പതാമത് വീടിന് ഇന്നലെ തറക്കല്ലിട്ടു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് അമ്പാടിയിൽ അതുൽ, ഭാര്യ അമൃത, മൂന്നു മക്കൾ അടങ്ങിയ കുടുംബത്തിനാണ് വീടുവച്ചു നൽകുന്നത്. തൃക്കുന്നപ്പുഴ പാലത്തിനു സമീപം പുറമ്പോക്കിൽ ഏറെക്കാലമായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച രണ്ടു മുറിക്കുള്ളിൽ ആണ് ഈ കുടുംബം താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഇവരുടെ വീടിനുള്ളിൽ വെള്ളം കയറുകയും ടിവിയും മൊബൈലും നശിക്കുകയും ചെയ്തു. ഇതു മൂലം കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം തടസപ്പെട്ടു. ഈ കുട്ടികൾക്കുള്ള മൊബൈൽ നല്‍കാനായി ആണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ ഡേവിഡ് വീട്ടിലെത്തുന്നത്. വീടിന്റെ ദയനീയ അവസ്ഥ കണ്ട ഉടൻതന്നെ വീട് നിർമിക്കാൻ ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. നാടൻപാട്ട് കലാകാരൻ ആയ അതുലിനു കോവിഡ് മൂലം ഒന്നരവർഷമായി പരിപാടികൾ ഒന്നും…
Read MoreCategory: Alappuzha
കുട്ടനാട്ടിലെ ജലമേളകൾക്കു തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി ചടങ്ങുകളിൽ മാത്രം
മങ്കൊമ്പ്: കുട്ടനാട്ടിലെ ജലമേളകൾക്കു തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി നടക്കേണ്ട മൂലം നാൾ ഇന്ന്. കോവിഡ് സാഹചര്യത്തിൽ ഇക്കുറിയും മൂലക്കാഴ്ച ചടങ്ങുകളിൽ ഒതുങ്ങും. കോവിഡ് വ്യാപനവും, ലോക്ഡൗണും മൂലം തുടർച്ചയായ രണ്ടാം തവണയാണ് മൂലം ജലമേള ചടങ്ങുകളിൽ ഒതുങ്ങുന്നത്. മൽസര വള്ളം കളി ഒഴിവാക്കി ആചാരങ്ങൾ മാത്രമാകും ഇന്നു നടക്കുക. ചമ്പക്കുളത്താറ്റിൽ നൂറ്റാണ്ടുകളായി നടക്കുന്ന വള്ളംകളി ചമ്പക്കുളത്തുകാർക്കു മാത്രമല്ല, കുട്ടനാട്ടുകാർക്കാകെ ഉൽസവപ്രതീതിയാണ് നൽകിപ്പോരുന്നത്. കഴിഞ്ഞ വർഷം നടക്കാതെ പോയ മൽസരവള്ളംകളി ഇത്തവണ കൂടുതൽ വീറുറ്റതാക്കാമെന്ന ജലോൽസവ പ്രേമികളുടെ പ്രതീക്ഷകൾ കോവിഡിന്റെ രണ്ടാം തരംഗം കവർന്നെടുക്കുകയായിരുന്നു. ജലമേളയുടെ ഭാഗമായുള്ള ആചാരാനുഷ്ഠാനങ്ങൾ രാവിലെ 11.30ന് ആരംഭിക്കും. അമ്പലപ്പുഴ ദേവസ്വം പ്രതിനിധികൾ അവിടുത്തെ പൂജാ കർമങ്ങൾക്കു ശേഷം 11.30ന് ചമ്പക്കുളത്തെത്തും. മഠത്തിൽ ക്ഷേത്രത്തിലെ വഴിപാടുകൾക്കു ശേഷം അവിടെ നിന്നും പ്രത്യേകം തയ്യാറാക്കിയ ചുരുളൻ വള്ളത്തിൽ സംഘം മാപ്പിളശേരി തറവാട്ടിലേക്കു യാത്ര…
Read Moreപേടിക്കാതെ ഉറങ്ങാം… മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന തോട്ടപ്പള്ളിയിലെ ഫ്ളാറ്റ് സമുച്ചയം ഡിസംബറോടെ പൂർത്തിയാക്കും
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയം ഡിസംബറോടെ പൂർത്തിയാക്കും. മണ്ണുംപുറം കോളനിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം വിലയിരുത്തിയ ശേഷമാണ് എംഎൽഎ ഉദ്യോഗസ്ഥർ ക്ക് നിർദേശം നൽകിയത്. അഞ്ചു യൂണിറ്റുകളിലായി 204 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപ്പാർപ്പിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഫ്ലാറ്റ് നിർമാണത്തിന് തുടക്കമിട്ടത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് നിർമാണം തടസപ്പെട്ടു. ഇപ്പോൾ പൈലിംഗ് പൂർത്തിയായി വരികയാണ്. സമയ ബന്ധിതമായി ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കാനും, ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട നിർമ്മാണത്തിൽ 24 കുടുംബങ്ങളെക്കൂടി പാർപ്പിക്കുന്നതിനുള്ള ഫ്ലാറ്റിന്റെ പണി വേഗത്തിൽ ആരംഭിക്കുമെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു. അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി മത്സ്യ ഗ്രാമങ്ങളിൽ കടൽത്തീരത്തിന്റെ 50 മീറ്ററിനോട് ചേർന്ന് താമസിക്കുന്ന 204 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റിപ്പാർപ്പിക്കുക. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 3.49 ഹെക്ടർ സ്ഥലമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ്…
Read Moreവഴി തടസ്സപ്പെടുത്തി യുവാക്കളുടെ ലഹരി ഉപയോഗം; ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി മക്കളുടെ മുന്നിൽ വെച്ച് വെട്ടി വീഴ്ത്തി
ചെങ്ങന്നൂർ: പാണ്ടനാട് കുത്തിയതോട് ഒന്നാം വാർഡിൽ പുളിനിൽക്കും തറയിൽ വിനോജ് പി ചാക്കോയെ ജൂൺ 18ന് രാത്രി 11 മണിക്ക് സംഘമായെത്തിയ ആളുകൾ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഭാര്യയുടെയും രണ്ട് മക്കളുടെയും മുന്നിൽ വെച്ചാണ് വിനോജിന് നേരേ ആക്രമണം ഉണ്ടായത്. തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റ വിനോജിന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ നൽകി. വീടിനു സമീപത്തായി മദ്യപിക്കുകയും കഞ്ചാവ് വിൽപ്പന നടത്തുകയും ചെയ്തുവന്ന യുവാക്കളുടെ ബൈക്കുകൾ വീട്ടിലേക്കുള്ള വഴിയിൽ സ്ഥിരമായി തടസം ഉണ്ടാക്കുന്നതിനെ വിനോജ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ഇവിടെ കഞ്ചാവിന്റെയും മദ്യത്തിന്റെയും വിൽപ്പനയും ഉപയോഗവും നടത്തി വന്നിരുന്നത്. പരിക്കേറ്റ വിനോജിനെ ആശുപത്രിയിലേക്ക് കൊണ്ടു…
Read Moreഹോട്ടലിൽ മോഷണം ഒപ്പം രോഗത്തിന്റെ കഷ്ടതയും; ജീവിതം വഴിമുട്ടിയ ഹോട്ടൽ ഉടമയ്ക്ക് കൈത്താങ്ങുമായി ഹോട്ടൽ റസ്റ്ററൻറ് അസോസിയേഷൻ
കായംകുളം: ലോക്ഡൗണിൽ അടച്ചിട്ടിരുന്ന ഏക വരുമാന മാർഗമായ ഹോട്ടലിൽ മോഷണം നടന്നത് മൂലം ജീവിതം വഴിമുട്ടിയ ഹോട്ടലിന്റെ ഉടമയ്ക്ക് കൈത്താങ്ങുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. കായംകുളം ദേശീയപാതയോരത്തെ ഗോൾഡൻ സ്നാക്സ് എന്ന മിനി ഹോട്ടലിന്റെ ഉടമ കണ്ടല്ലൂർ സ്വദേശി രതീഷിനാണ് ഹോട്ടൽ ഉടമകളുടെ സംഘടന സാമ്പത്തിക സഹായം നൽകിയത്. അസോസിയേഷൻ ആലപ്പുഴ ജില്ലാ ട്രഷറർ എസ് കെ നസീറിന്റെ നേതൃത്വത്തിലുള്ള ഹോട്ടൽ ഉടമകളുടെ സംഘം രതീഷിനെ സന്ദർശിക്കുകയും സാമ്പത്തിക സഹായം നല്‍കുകയുമായിരുന്നു. രമേശ്, ഷരീഫ് തുടങ്ങിയ യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.കഴിഞ്ഞ ദിവസം ഹോട്ടലിന്റെ പിൻ വശത്തെ വാതിൽ പൊളിച്ചായിരുന്നു മോഷണം. രക്താർബുദം പിടിപെട്ട രതീഷിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ ഹോട്ടൽ. 2010ൽ വാഹനാപകടത്തെ തുടർന്ന് കാലുകളുടെ സ്വാധീനവും നഷ്ടപ്പെട്ട രതീഷിന് നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. പിന്നീട് രക്താർബുദം വില്ലനായതോടെ ജീവിതം വഴിമുട്ടി. തുടർന്ന്…
Read Moreഫോൺ ഇല്ലാത്തതിന്റെ പേരിൽ ആർക്കും പഠനം മുടങ്ങരുത്; ജില്ലാ തല ‘4ജി സ്മാർട്ട് ഫോൺ ചലഞ്ചുമായി ജില്ലാ ഭരണകൂടം
ആലപ്പുഴ: ജില്ലയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനസൗകര്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ “4ജി സ്മാർട്ട് ഫോൺ ചലഞ്ച്” നടത്തുന്നു. ഓൺലൈൻ പഠന സൗകര്യമില്ല എന്ന ഒറ്റക്കാരണത്താൽ ഒരു കുട്ടിപോലും പഠനത്തിൽ നിന്നും ഒഴിവായിപ്പോകാൻ പാടില്ല എന്നുള്ളതുകൊണ്ടുതന്നെ നാടിന്റെ നാനാ ഭാഗങ്ങളിലുള്ള ഒട്ടനവധി പേരുടെ സന്മനസും കൂട്ടായ ശ്രമഫലവുമായി ഇതിനോടകം തന്നെ ധാരാളം കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുകയുണ്ടായി. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം സ്വന്തമായി സ്മാർട്ട് ഫോണോ, ടാബ്ലെറ്റോ ഇല്ലാത്തതിനാൽ ഓൺ ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയാത്ത അർഹരായ 2,850 സ്കൂൾ വിദ്യാർഥികൾ ജില്ലയിൽ ഇനിയും ഉണ്ട്. 4ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോൺ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി അർഹരായ കുട്ടികൾക്ക് നൽകി ഓൺലൈൻ പഠനസൗകര്യമൊരുക്കുകയാണ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ…
Read Moreപോലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി വാർത്ത നൽകി; ഭീഷണിയുമായി എസ് എച്ച് ഒ; പരാതി നൽകി മാധ്യമ പ്രവർത്തകൻ
അമ്പലപ്പുഴ: മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിഐക്കെതിരെ പരാതി നൽകി. പുന്നപ്ര സ്റ്റേഷൻ ഓഫീസർ യഹിയക്കെതിരെയാണ് മാധ്യമം പ്രതിനിധി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന പോലീസ് മേധാവി, പോലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവർക്ക് പരാതി അയച്ചത്. ഞായറാഴ്ചയാണ് തന്റെ വീട്ടിൽ വിളിച്ചുവരുത്തി സി ഐ ഭീഷണിപ്പെടുത്തിയത്. തെരുവിൽ ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിനു നേരെ ആക്രമണം നടത്തിയത് വാർത്തയാക്കിയതിന്റെ പേരിലാണ് ഭീഷണിയുയർത്തിയത്. എട്ടു വയസുള്ള പെൺകുട്ടിക്ക് ഉൾപ്പെടെ മർദ്ദനമേറ്റതിനെ തുടർന്ന് പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ ഇവർക്ക് യഥാസമയം വേണ്ട പരിഗണന നൽകാതിരുന്നത് വാർത്തയാക്കിയതാണ് സിഐയെ ചൊടിപ്പിച്ചത്. വാർത്തയിൽ തുടക്കത്തിൽ പോലീസ് കാണിച്ച അനാസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതിനു ശേഷമാണ് ദുർബല വകുപ്പിട്ട് പിന്നീട് പോലീസ് കേസ് എടുത്തത്. ഇതിനു ശേഷം താമസസ്ഥലത്തു വിളിച്ചു വരുത്തിയ ലേഖകനെതിരെ വനിതാ പോലിസിന്റെ കള്ള പരാതിയിൽ അകത്താക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു.…
Read Moreആലപ്പുഴയിൽ 19 വയസുകാരി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ! സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രം
ആലപ്പുഴ: വള്ളിക്കുന്നത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മിഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവ സമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ വള്ളിക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Moreലോക്ഡൗണിൽ അടച്ചിട്ടിരുന്ന ഹോട്ടൽ കുത്തിത്തുറന്ന് മോഷണം! രക്താർബുദം പിടിപെട്ട രതീഷിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ ഹോട്ടൽ…
കായംകുളം: ലോക് ഡൗണിൽ അടച്ചിട്ടിരുന്ന ഹോട്ടൽ കുത്തിത്തുറന്ന് മോഷണം. കായംകുളം ദേശീയപാതയോരത്തെ കണ്ടല്ലൂർ സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ള ഗോൾഡൻ സ്നാക്സ് എന്ന മിനി ഹോട്ടലിലാണ് മോഷണം നടന്നത്. ഇരുപതിനായിരം രൂപ വിലവരുന്ന സിഗററ്റുകളും സ്റ്റേഷനറി സാധനങ്ങളും മോഷണം പോയി. കടയുടെ പിൻ വശത്തെ വാതിൽ പൊളിച്ചായിരുന്നു മോഷണം. രക്താർബുദം പിടിപെട്ട രതീഷിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ ഹോട്ടൽ. 2010ൽ വാഹനാപകടത്തെ തുടർന്ന് കാലുകളുടെ സ്വാധീനവും നഷ്ടപ്പെട്ട രതീഷ് നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. പിന്നീട് രക്താർബുദം വില്ലനായതോടെ ജീവിതം വഴിമുട്ടി. തുടർന്ന് സുമനസുകളുടെ സഹായത്തോടെ ചെറിയ ഹോട്ടൽ ആരംഭിക്കുയായിരുന്നു. കടയിൽ സൂക്ഷിച്ചിരുന്ന വഞ്ചിയിലെ പൈസയും മോഷ്ടാവ് കവർന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി രതീഷ് കായംകുളം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
Read Moreമരുന്ന് നിറുകയില്‍ കയറി ശ്വാസം നിലച്ച കുരുന്നിന് രക്ഷകരായി ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യു ടീം; ഹരിപ്പാട് നടന്ന സംഭവം ഇങ്ങനെ…
ഹരിപ്പാട്: മരുന്ന് നിറുകയില്‍ കയറി ശ്വാസം നിലച്ച കുരുന്നിന് രക്ഷകരായി ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യു ടീം. റെസ്ക്യു അംഗങ്ങളായ സലീം ചെറുതനയും അനൂപ് ചെറുതനയുമാണ് സാഗര്‍ നിവാസില്‍ സാഗര്‍-ശാലു ദമ്പതികളുടെ 40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ രക്ഷകരായത്. മരുന്ന് നിറുകയില്‍ കയറി ശ്വാസം നിലച്ച കുരുന്നിനെ മിനിറ്റുകള്‍ കൊണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് ഇവർ രക്ഷകരായത്. സ്വന്തം ജീവന് പോലും മറന്ന് 24 കിലോമീറ്റര്‍ കേവലം എട്ട് മിനിറ്റിനുള്ളില്‍ പിന്നിട്ടാണ് ഇവർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. രാത്രി എട്ടിനാണ് കുഞ്ഞിന് മാതാപിതാക്കള്‍ മരുന്ന് നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിന്റെ ശ്വാസം നിലക്കുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വണ്ടാനത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ചില്ലെങ്കില്‍ ജീവന് അപകടമുണ്ടായേക്കാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. തുടര്‍ന്ന് ഈ ദൗത്യം സലീം, അനൂപ് എന്നിവര്‍ ഏറ്റെടുക്കുകയായിരുന്നു.…
Read More