മ​നഃ​സാ​ന്നി​ധ്യം കൈ​വിട്ടില്ല! രാധാമണിയമ്മ​യു​ടെ ധീ​ര​ത​യ്ക്ക് പോ​ലീ​സി​ന്‍റെ ബി​ഗ് സ​ല്യൂ​ട്ട്; സംഭവത്തെക്കുച്ച് പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ ആ​ക്ര​മി​ച്ച് മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ ചെ​റു​ക്കാ​ൻ ധൈ​ര്യം​കാ​ട്ടി​യ വ​യോ​ധി​ക​യ്ക്ക് പോ​ലീ​സി​ന്‍റെ ആ​ദ​രം. തെ​ള്ളി​യൂ​ർ അ​നി​ത​നി​വാ​സി​ൽ രാ​ധാ​മ​ണി​യ​മ്മ (70)യെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ആ​ദ​രി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് അ​ഡീ​ഷ​ണ​ൽ എ​സ്പി ആ​ർ. രാ​ജ​ൻ, ഇ​വ​രു​ടെ തെ​ള്ളി​യൂ​രി​ലു​ള്ള വീ​ട്ടി​ലെ​ത്തി ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​നു​മോ​ദ​ന പ​ത്രം കൈ​മാ​റി. ഏ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ക​ഴി​ഞ്ഞ 31 നാ​ണ് സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ രാ​ധാ​മ​ണി​യ​മ്മ​യെ എ​തി​രെ ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​ഴു​ത്തി​ൽ ക​ട​ന്നു​പി​ടി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ക​ച്ചു​പോ​യ അ​വ​ർ, മ​നഃ​സാ​ന്നി​ധ്യം കൈ​വി​ടാ​തെ മോ​ഷ്ടാ​വി​ന്‍റെ കൈ​യി​ൽ മു​റു​കെ പി​ടി​ച്ചു നി​ർ​ത്തു​ക​യും മാ​ല പ​റി​ച്ചു ക​ട​ന്നു​ക​ള​യാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കി​ൽ നി​ന്നും താ​ഴെ വീ​ണ മോ​ഷ്ടാ​വ് വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടാ​നാ​യി. ‌ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന ബി​നു തോ​മ​സാ​ണ് കോ​യി​പ്രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​തും ഹ​ര​മാ​ണ്…

Read More

തോട്ടപ്പള്ളിയിൽ കരിമണൽഖനനം: സമരനാടകവുമായി സംഘടനകളും പാർട്ടികളും

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ ക​രിമ​ണ​ൽ ഖ​ന​നം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സ​മ​ര നാ​ട​ക​ങ്ങ​ളു​മാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്.​ പൊ​ഴി​മു​റി​ക്ക​ലി​ന്‍റെ മ​റ​വി​ൽ ഒ​രാ​ഴ്ച മു​ൻ​പാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ ക​രി​മ​ണ​ൽ ഖ​ന​നം ആ​രം​ഭി​ച്ച​ത്.​ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു​പോ​ലെ ത​ന്നെ ഇ​ത്ത​വ​ണ​യും ഖ​ന​ന ചു​മ​ത​ല പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ.​എം.​എം.​എ​ല്ലി​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ദി​വ​സേ​ന sൺ ​ക​ണ​ക്കി​ന് ക​രി​മ​ണ​ലാ​ണ് ഇ​വി​ടെ നി​ന്ന് ക​ട​ത്തു​ന്ന​ത്.​ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ രീ​തി​യി​ൽ കെ.​എം.​എം.​എ​ല്ലി​ന് ഖ​ന​ന​ച്ചു​മ​ത​ല​യും മ​ണ​ൽക്ക​ട​ത്തും ന​ൽ​കി​യ​തി​നെ​തി​രെ സി.​പി.​എം ഒ​ഴി​കെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ധീ​വ​ര​സ​ഭ​യും മാ​സ​ങ്ങ​ളോ​ളം പ്ര​ത്യ​ക്ഷ സ​മ​രം ന​ട​ത്തി​യി​രു​ന്നു.​ എ​ങ്കി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ച് ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ൽ മാ​സ​ങ്ങ​ളോ​ള​മാ​ണ് കെ.​എം.​എം.​എ​ൽ മ​ണ​ൽ ക​ട​ത്തി​യ​ത്.​മ​ണ​ൽ ക​ട​ത്തി​ന് എ​ല്ലാ ഒ​ത്താ​ശ​യും ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​രിന്‌റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു. ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നും ക​ട​ത്തി​നു​മെ​തി​രെ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച് മാ​സ​ങ്ങ​ളോ​ളം സ​മ​രം ന​ട​ത്തി​യെ​ങ്കി​ലും ഇ​തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കേ​സ് വ​ന്ന​ത​ല്ലാ​തെ മ​റ്റൊ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ല്ല. സ​മ​ര നാ​ട​ക​ത്തി​ന്‍റെ…

Read More

കായംകുളത്തെ വാടകവീട്ടിലിരുന്ന് വാറ്റിയത് കൊല്ലം കാരൻ; കർണാടകക്കാരൻ കായംകുളത്തേക്ക് കൊണ്ടുവന്നത് 3960ലിറ്റർ വി​ദേ​ശമദ്യം; എല്ലാം വലയിലാക്കി കായംകുളം എക്സൈസ്

കാ​യം​കു​ളം: എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ കോ​ട​യും വി​ദേ​ശ മ​ദ്യ​വും പി​ടി​കൂ​ടി. പു​തു​പ്പ​ള്ളി പ്ര​യാ​ർ വ​ട​ക്ക് കാ​ട്ടി​ൽ വീ​ട്ടി​ൽ ലി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ചാ​രാ​യം വാ​റ്റു​ന്ന​തി​നു​ള്ള 150 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി​യ​ത്.​ ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ക്ലാ​പ്പ​ന വ​ട​ക്കും​മു​റി​യി​ൽ കൊ​ല്ല​ശ്ശേ​രി വ​ട​ക്ക​തി​ൽ സു​നി​ൽ എ​ന്ന​യാ​ളാ​ണ് വ്യാ​ജ വാ​റ്റ് നി​ർ​മ്മി​ച്ച​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​ കാ​യം​കു​ളം റേ​ഞ്ച് ഓ​ഫീ​സി​ലെ പി ​ഒ കൊ​ച്ചു കോ​ശി സ​ജി​മോ​ൻ, ബൈ​ജു, ഡ്രൈ​വ​ർ ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​യം​കു​ളം ആ​ർപി എ​ഫ് ഓ​ഫീസി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ർ​ണാ​ട​കയി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 3960 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും പി​ടി​കൂ​ടി . ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി പാ​ണ്ടിപാ​ട്ട്‌ എ​രി​പ്പാ​ച്ചി ഭാ​സ്ക​ർ എ​ന്ന​യാ​ളു​ടെ പേ​രി​ൽ എ​ക്സൈ​സ് കേ​സെ​ടു​ത്തു.

Read More

ലോ​ക്ഡൗ​ൺ: ആലപ്പുഴ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ; സ​മ​യ​ക്ര​മ​വും ഉ​ത്ത​ര​വും പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ഡൗ​ണിന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി. മാം​സം, കോ​ഴി​ക്ക​ട, കോ​ൾ​ഡ് സ്‌​റ്റോറേജ് എ​ന്നി​വ​യ്ക്ക് ഞാ​യ​ർ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പൊ​ടി​ക്കു​ന്ന മി​ല്ലു​ക​ൾ​ക്കും ത​ടി മി​ല്ലു​ക​ൾ​ക്കും തി​ങ്ക​ൾ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. തു​ണി, സ്വ​ർ​ണം, ചെ​രു​പ്പ് ക​ട​ക​ളി​ൽ വി​വാ​ഹ​ ക്ഷ​ണ​പ​ത്രം ഹാ​ജ​രാ​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കു മാ​ത്രം പ്ര​വേ​ശ​നം ന​ൽ​കി (മ​റ്റു​ള്ള​വ​ർ​ക്ക് ഹോം ​ഡെ​ലി​വ​റി മാ​ത്രം) കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ​ര​മാ​വ​ധി ജീ​വ​ന​ക്കാ​രെ കു​റ​ച്ച് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ആ​ക്രി ക​ട​ക​ൾ​ക്ക് തി​ങ്ക​ൾ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട്…

Read More

രാധാമണിയമ്മയോടാ അവന്‍റെ അഭ്യാസം..! മാല പറിക്കാനെത്തിയ പ്രതിയെ മലർത്തിയടിച്ച് വയോധിക; അഭിനന്ദിച്ച് പോലീസും നാട്ടുകാരും

തി​രു​വ​ല്ല: വീ​ട്ട​മ്മ ധൈ​ര്യം കാ​ട്ടി​യ​പ്പോ​ള്‍ കു​ടു​ങ്ങി​യ​ത് നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക​ള്ളി​കാ​ട്ടി​ല്‍ ബി​നു തോ​മ​സ് ആ​ണ് (30) ഇ​ന്ന​ലെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. റാ​ന്നി – വെ​ണ്ണി​ക്കു​ളം റോ​ഡി​ല്‍ തെ​ള്ളി​യൂ​രി​ല്‍ എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യാ​യ രാ​ധാ​മ​ണി​യ​മ്മ(70)യു​ടെ മാ​ല അ​പ​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബി​നു​വി​നു കു​രു​ക്കാ​യ​ത്. ബാ​ങ്ക് എ​ടി​എ​മ്മി​ല്‍ പോ​യ​ശേ​ഷം വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ത​ന്‍റെ അ​രി​കി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി വ​ഴി ചോ​ദി​ക്കു​ന്ന​തി​നി​ടെ മാ​ല പ​റി​ക്കാ​നു​ള്ള ശ്ര​മം തി​രി​ച്ച​റി​ഞ്ഞ രാ​ധാ​മ​ണി​യ​മ്മ വി​ട്ടു​കൊ​ടു​ത്തി​ല്ല. പ്രാ​യാ​ധി​ക്യ​മൊ​ക്കെ മ​റ​ന്ന് മോ​ഷ്ടാ​വു​മാ​യി അ​വ​ര്‍ മ​ല്‍​പ്പി​ടി​ത്തം ന​ട​ത്തി. ഇ​തി​നി​ടെ ബൈ​ക്ക് മ​റി​ഞ്ഞ് മോ​ഷ്ടാ​വ് നി​ല​ത്തു​വീ​ണു. ര​ക്ഷ​യി​ല്ലെ​ന്നു വ​ന്ന​പ്പോ​ള്‍ ബൈ​ക്കും ഹെ​ല്‍​മ​റ്റും ഉ​പേ​ക്ഷി​ച്ച് കി​ട്ടി​യ മാ​ല​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. മാ​ല​യു​ടെ ഒ​രു​ഭാ​ഗം രാ​ധാ​മ​ണി​യ​മ്മ​യു​ടെ കൈ​വ​ശ​വും ഉ​ണ്ടാ​യി​രു​ന്നു.ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ അ​പ്പോ​ള്‍​ത​ന്നെ തെ​ര​ച്ചി​ല്‍ തു​ട​ങ്ങി. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ആ​ളെ തി​രി​ച്ച​റി​ഞ്ഞ നാ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍…

Read More

പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്..! പു​ക​വ​ലി​ക്കാ​രാ​യ കോ​വി​ഡ് ബാ​ധി​ത​രി​ൽ മ​ര​ണ​സാ​ധ്യ​ത കൂ​ടുതല്‍; ജ​സ്റ്റീ​സ് പി.​കെ.​ഷം​സു​ദീ​ൻ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധ പു​ക​വ​ലി​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തെ കൂ​ടു​ത​ൽ ക്ഷ​യി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യും കേ​ര​ള ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ജ​സ്റ്റീ​സ്സ്.​പി.​കെ.​ഷം​സു​ദ്ദീ​ൻ.‌ കേ​ര​ള ശാ​ന്തി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ക​വ​ലി​ക്കാ​രാ​യ കോ​വി​ഡ് ബാ​ധി​ത​രി​ൽ മ​ര​ണ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ന​വ​ധി രോ​ഗ​ങ്ങ​ൾ പു​ക​വ​ലി​യി​ലൂ​ടെ ഉ​ണ്ടാ​കാ​മെ​ങ്കി​ലും സ്ഥാ​യി​യാ​യ ശ്വാ​സം മു​ട്ട​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളി​ലും പ്ര​ക​ട​മാ​ക്കു​ന്ന​ത്.​ മു​തി​ർ​ന്ന​വ​ർ പു​ക​വ​ലി​ക്കു​ന്ന​ത് മൂ​ലം വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും കോ​വി​ഡ് രോ​ഗം പി​ടി​പെ​ടു​ന്നു​ണ്ട്. പു​ക​വ​ലി നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി കി​റ്റ് ലൈ​ൻ കേ​ര​ള​ത്തി​നു സ​മ്മാ​നി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ജ​സ്റ്റീ​സ് പ​റ​ഞ്ഞു.‌ കേ​ര​ള ശാ​ന്തി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രേ​സ് വെ​ൽ കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​ർ പ​ത്ത​നം​തി​ട്ട ഡ​യ​റ​ക്ട​ർ ഫാ. ​സാം പി.​ജോ​ർ​ജ്…

Read More

ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് ഹൗ​സ് ബോ​ട്ടു​ക​ൾ ക​ത്തി​ന​ശി​ച്ചു; തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് ഹൗ​സ് ബോ​ട്ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. കൊ​യി​നോ​ണി​യ ക്രൂ​യി​സി​ന്‍റെ ബോ​ട്ടു​ക​ളാ​ണ് ക​ത്തി​യ​ത്. പു​ന്ന​മ​ട ക​ന്നി​ട്ട​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ണ്ട് ബോ​ട്ടു​ക​ളും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ബോ​ട്ടു​ക​ൾ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ള്ളി നീ​ക്കി​യ​തി​നാ​ൽ അ​വ​യി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോ​വി​ഡി​നൊ​പ്പം എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും; ചേ​ര്‍​ത്ത​ല​യി​ല്‍ ആ​ശ​ങ്ക​ക​ള്‍ വി​ട്ടൊ​ഴി​യു​ന്നി​ല്ല

ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ കോ​വി​ഡി​നൊ​പ്പം എ​ലി​പ്പ​നി​യും ഡ​ങ്കി​പ്പ​നി​യും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​ക​ള്‍ വി​ട്ടൊ​ഴി​യു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച താ​ലൂ​ക്കി​ൽ 344 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റി​വാ​യി. ഇ​തി​നി​ട​യി​ല്‍ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ച് വി​ട്ട​മ്മ മ​രി​ച്ചു. ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്ക് ഡ​ങ്കി​പ്പനി സ്ഥി​രീ​ക​രി​ച്ച​തും ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച വാ​ർ​ഡു​ക​ളി​ൽ ഫോ​ഗി​ങ്ങ് അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റും പ്ര​തി​രോ​ധ പ്ര​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്‌. കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞു വ​ന്നി​രു​ന്ന ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച 37 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ 328 രോ​ഗി​ക​ളാ​ണു​ള്ള​ത്. വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഇന്നുമു​ത​ൽ വാ​ർ​ഡു​ക​ളി​ൽ ആ​ന്‍റിജ​ൻ പരിശോധന ആ​രം​ഭി​ക്കു​ന്നു​ണ്ട്.

Read More

കോവിഡ് രോഗ പ്രതിരോധത്തിനായി വിതരണം ചെയ്യാനിരുന്ന ഔഷധം നിരോധിക്കപ്പെട്ടത്;  പഞ്ചായത്തിന് മരുന്നത് നൽകിയത് വ്യാജ മരുന്ന് നിർമ്മാണത്തിന് കേസിൽപ്പെട്ട കമ്പനിയും

അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ ​പ്ര​തി​രോ​ധ​ത്തി​നാ​യി അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്യാ​നി​രു​ന്ന ഔ​ഷ​ധം നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ഡ്ര​ഗ് ക​ൺ​ട്രോ​ള​റു​ടെ അ​നു​മ​തി ഇ​ല്ലാ​ത്ത​താ​ണെ​ന്നും ജി​ല്ലാ ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ നേ​തൃ​ത്വം . ഈ ​വി​വ​രം മു​മ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ന്നും ഔ​ഷ​ധം വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്കം വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. കേ​ര​ള ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​ത്ത ഔ​ഷ​ധം ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ന്മാ​റ​ണ​മെ​ന്നും വ്യാ​ജ ഔ​ഷ​ധ നി​ർ​മാണം ന​ട​ത്തു​ന്ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഡോ. ​എ. സൈ​നു​ലാ​ബ്ദി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1000 കു​ടും​ബ​ങ്ങ​ളി​ലാ​ണ് മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം ന​ട​ത്താ​നി​രു​ന്ന​ത്. ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ഹാ​രി​സ് നി​ർ​വ​ഹി​ച്ചി​രു​ന്നു.…

Read More

ഇത്തവണയും കടത്തുന്നത് ആയിരക്കണക്കിന് ലോഡ് കരിമണല്‍! ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ

അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​നവി​ഷ​യ​ത്തി​ൽ സി​പി​ഐ പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ൾ വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സി​പി​ഐ സം​സ്ഥാ​ന​ത​ല നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കു​ന്നു. കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി പൊ​ഴിമു​റി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ എം​എം​എ​ല്ലി​നാ​ണ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തുപോ​ലെ ഇ​ത്ത​വ​ണ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ലോ​ഡ് ക​രി​മ​ണ​ലാ​ണ് ക​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞവ​ർ​ഷം വ​ള​രെ ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പൊ​ഴിമു​റി​ക്ക​ൽ ചു​മ​ത​ല കെഎം​എം​എ​ല്ലി​നു കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ നീ​ണ്ട ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും ക​ണ​ക്കി​ലെ​ടു​ക്കാ​തെ നൂ​റു​ക​ണ​ക്കി​നു ടി​പ്പ​റു​ക​ളി​ലും ടോ​റ​സു​ക​ളി​ലു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ട​ണ്‍ ക​രി​മ​ണ​ലാ​ണ് ക​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ ഇ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച സ​മ​ര​ത്തി​നു പി​ന്നാ​ലെ സിപി​എം ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളും സ​മ​ര​വു​മാ​യെ​ത്തി.​ അ​ന്നും ഭ​ര​ണ​ക​ക്ഷി​യി​ലു​ണ്ടാ​യി​രു​ന്ന സി​പി​ഐ​യും ശ​ക്ത​മാ​യി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും ഇ​ത​വ​ഗ​ണി​ച്ച് ക​രി​മ​ണ​ലെ​ടു​ക്കാ​ൻ സി​പി​എം ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞവ​ർ​ഷം ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സി​പി​ഐ നേ​താ​വ് പി. ​പ്ര​സാ​ദ് ഇ​പ്പോ​ൾ മ​ന്ത്രി​യാ​ണ്. പൊ​തുമേ​ഖ​ല​യി​ലും സ്വ​കാ​ര്യമേ​ഖ​ല​യി​ലും ഖ​ന​നം…

Read More