ആലപ്പുഴ: ട്രോള്‍ വീഡിയോ നിര്‍മിക്കാന്‍ ബൈക്ക് യാത്രക്കാരെ വാഹനം ഇടിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലസ് കേസെടുത്തു. ആലപ്പുഴ മഹാദേവിക്കാട് സ്വദേശികളായ സജീഷ്(22), ആകാശ്(20) എന്നിവര്‍ക്കെതിരെ തൃക്കുന്നപ്പുഴ പോലീസാണ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തത്. ആഡംബര ബൈക്കുകൾ കസ്റ്റഡിയിലെടുത്ത പോലീസ് നേരത്തെ യുവാക്കളുടെ ലൈസന്‍സും വാഹനങ്ങളുടെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുന്‍പാണ് യുവാക്കള്‍ വയോധികനും യുവാവും സഞ്ചരിച്ച ബൈക്കില്‍ തങ്ങളുടെ വാഹനം ഇടിപ്പിച്ചത്. സംഭവത്തിന് ശേഷം ഇവര്‍ സ്ഥലത്തു നിന്നും രക്ഷപെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
Read MoreCategory: Alappuzha
പത്തനംതിട്ടയിൽ കുടിവെള്ളവിതരണം താറുമാറായിട്ട് രണ്ടാഴ്ച; ടാങ്കര്‍ വാഹനങ്ങള്‍ക്കു ചാകര
പത്തനംതിട്ട: നഗരസഭ പ്രദേശത്ത് ജലവിതരണം താറുമാറായിട്ട് രണ്ടാഴ്ചയായി. നഗരമധ്യത്തിലും മറ്റു വാര്‍ഡുകളിലും ജലവിതരണം കാര്യക്ഷമമല്ല. പൈപ്പ് പൊട്ടലിന്റെ പേരില്‍ പമ്പിംഗ് കുറച്ചതാണ് ജലവിതരണം പ്രതിസന്ധിയിലാക്കിയത്. പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടാന്‍ റോഡ് കുഴിക്കാന്‍ പൊതുമരാമത്ത് അനുമതിയും നല്‍കുന്നില്ല. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും പോകുന്നതെന്നതിനാല്‍ ഇതു മാറ്റിയിടാതെ പമ്പിംഗ് സുഗമമാകില്ലെന്നാണ് ജലഅഥോറിറ്റിയുടെ നിലപാട്.ജലവിതരണം പ്രതിസന്ധിയിലായതോടെ നഗരത്തിലെ കുടിവെള്ള വില്പനക്കാര്ക്കാണ് കൊയ്ത്തായത്. ടാങ്കറുകളില്‍ വെള്ളം ശേഖരിച്ച് വീടുകളിലെത്തിക്കുമ്പോള്‍ 2000 ലിറ്ററിന് 800 രൂപയ്ക്കു മുകളിലേക്കാണ് വില. കിലോമീറ്ററുകളനുസരിച്ച് വില വ്യത്യാസമുണ്ടാകും. 2000 ലിറ്റര്‍ വെള്ളം ആവശ്യമില്ലാത്തവരും അതിന്റെ പണം നല്‍കേണ്ടിവരും. നഗരത്തിലെ ഫ്ളാറ്റുകളും സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ജലവിതരണം നിലച്ചിരിക്കുകയാണ്.പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലെ നഗരസഭ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരുന്നു. ജല അഥോറിറ്റി ഓഫീസില്‍ എത്തിയ അംഗങ്ങള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി. സതീദേവിയെ ഉപരോധിച്ചു. അസിസ്റ്റന്റ് എന്‍ജിനീയറുടെ മറുപടി തൃപ്തികരമല്ലാതിരുന്നതിനാല്‍ എക്സിക്യൂട്ടീവ്…
Read Moreചൂട് കൂടിയതോടെ വാനരക്കൂട്ടം നാട്ടിന്‍പുറങ്ങളില്‍! കാണിച്ചുകൂട്ടുന്നത് ഇങ്ങനെയൊക്കെ…
കോഴഞ്ചേരി: ചൂട് കൂടിയതോടെ വാനരക്കൂട്ടം നാട്ടിന്‍പുറങ്ങളില്‍. വെള്ളവും ഭക്ഷണവും തേടിയുള്ള ഇവയുടെ യാത്ര കൃഷിയിടങ്ങള്‍ക്കു ഭീഷണിയായി. കാട്ടുപന്നിയുടെ ശല്യം മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വാനരക്കൂട്ടത്തിന്റെ വരവ്. വിളവ് എത്താറായതും അല്ലാത്തതുമായ ഫലങ്ങള്‍ തിന്നൊടുക്കുകയാണ് ഇവ. നാളികേരമാണ് ഏറെയും നഷ്ടപ്പെടുന്നത്. തോട്ടപ്പുഴശേരി അയിരൂര്‍ പഞ്ചായത്തുകളിലെ കുറിയന്നൂര്‍ ചള്ളക്കുഴി തടിയൂര്‍ ഭാഗങ്ങളില്‍ വാനരക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. വാഴക്കുലകള്‍, ചേമ്പിലകള്, ചേമ്പിന്റെ തണ്ടുകള്‍ ഇവയൊക്കെയും ഭക്ഷണമാക്കുന്നു. തരം കിട്ടിയാല്‍ വീടുകളുടെ ഉള്ളില്‍ കടന്ന് അടുക്കളകളില്‍ നിന്ന് ഭക്ഷണം മോഷ്ടിക്കുകയും ചെയ്യും. വാനരക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന്് വീടുകളില്‍ നിന്ന്്് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകേളമംഗലത്ത് വീണ്ടും പൈപ്പ് പൊട്ടി! പൈപ്പ് പൊട്ടിയത് 52-ാം തവണ; ആലപ്പുഴയിൽ ദിവസങ്ങളോളം ശുദ്ധജലവിതരണം തടസപെടും
എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകഴി കേളമംഗലത്ത് വീണ്ടും പൊട്ടി. 52-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്. അമ്പലപ്പുഴ-എടത്വ റോഡില്‍ കേളമംഗലം പാലത്തിനോടു ചേര്‍ന്നുള്ള ഭാഗത്താണ് ഇന്നലെ രാത്രി 8.30 ന് പൈപ്പ് പൊട്ടിയത്. ഇതേതുടര്‍ന്ന് ആലപ്പുഴ ശുദ്ധജലവിതരണം ദിവസങ്ങളോളം തടസപ്പെടും. പൈപ്പ് പൊട്ടിയപ്പോള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡിന് ഇരുവശങ്ങളിലുമുള്ള കടയിലേക്ക് മണ്ണും ഗ്രാവലും കയറി. റോഡിന്റെ വടക്ക് വശത്തെ മുല്ലശ്ശേരില്‍ സുധാകരന്റെ പലചരക്കുകടയില്‍ വെള്ളവും മണ്ണും കയറി പഞ്ചസാര ഉള്‍പെടെ നിരവധി സാധനങ്ങള്‍ നശിച്ചു. കട അടച്ച സമയമായതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല. റോഡിന്റെ തെക്കുവശത്തേ ചെന്താമരാക്ഷന്റെ ഉടമസ്ഥയിലുള്ള ക്വാളിറ്റി ഹോളോബ്രിക്സ് കടയില്‍ മണ്ണ് കയറി ഇഷ്ടിക ഉള്‍പ്പെടെ മണ്ണിനടിയിലായിട്ടുണ്ട്. റോഡിന്റെ നടുഭാഗം പൂര്‍ണമായും ഇടിഞ്ഞു താണിരിക്കുകയാണ്. 50 മീറ്റര്‍ എങ്കിലും പൊളിച്ച് പണിതാല്‍ മാത്രമേ റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കുകയുള്ളു. രാത്രിയില്‍ പൊലിസും ഫയര്‍ഫോഴ്സും…
Read Moreഭീകരവാദത്തിന്റെ പുതിയ സ്നേഹപ്രകടനം! ലൗജിഹാദിനെതിരെ ബിജെപി ന്യൂനപക്ഷ മോര്‍ച്ച കാമ്പെയ്ന്
പത്തനംതിട്ട: ഭീകരവാദത്തിന്റെ പുതിയ സ്നേഹപ്രകടനമാണ് ലൗ ജിഹാദെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍. ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച ലൗ ജിഹാദിനെതിരെയുള്ള കാമ്പെയ്ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ന്യുനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജിതോമസ് അധ്യക്ഷത വഹിച്ചു.സീറോ മലബാര്‍ സഭയുടെ സിനഡ് പ്രമേയം പാസാക്കിയതിലൂടെ കെന്നഡി കരിമ്പിന്‍കാലായില്‍ മുഖ്യപ്രഭാഷണം നടത്തി . ബിജെപി ജില്ല പ്രസിഡന്റ് അശോകന് കുളനട, മേഖലാ ജനറല്‍ സെക്രട്ടറി ഷാജി ആര് നായര്‍, ന്യുനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ജോസഫ് പടമാടന്, ബിജെപി സംസ്ഥാന സമിതി അംഗം ടി ആര്. അജിത് കുമാര്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ ബിജു മാത്യു,ഷാജി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreവിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ സംഘര്‍ഷം! കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി പ്രതിഷേധം; സംഭവം മാവേലിക്കരയില്‍
മാവേലിക്കര: വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി പ്രതിഷേധം. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രണ്ട് മണിക്കൂറോളം തട്ടാരമ്പലത്തിനുസമീപം റോഡ് ഉപരോധിച്ചു. ഇന്നലെ വൈകിട്ട് 4മണിയോടെയായിരുന്നു സംഭവം. പത്തു പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും നാല് പ്രതികളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയില്‍ രഞ്ജിത് (33) ശനിയാഴ്ച ഉച്ചയോടെയാണു മരിച്ചത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി എത്തിച്ച മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം നടത്തിയതോടെ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു. ഒടുവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരുമായി സംസാരിച്ച് നല്കിയ ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് മരിച്ച രഞ്ജിത്തിന്റെ സംസ്കാര കര്‍മങ്ങള്‍ നടന്നത്. മാവേലിക്കരയില്‍ കഴിഞ്ഞ 26 നാണു സംഘര്‍ഷമുണ്ടായത്.വിവാഹ വീടിനു മുന്‍വശത്തു കൂടിയുള്ള റോഡില്‍ വീട്ടിലെത്തിയവര്‍ കൂടി…
Read Moreകാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി! ഹൈവേ പോലീസ് സാഹസികമായി കാർ കസ്റ്റഡിയിലെടുത്തു; പ്രതികൾ രക്ഷപ്പെട്ടു; സംഭവം കായംകുളം മൂന്നാം കുറ്റിയിൽ
കായംകുളം: കെ പി റോഡിൽ മൂന്നാം കുറ്റി പെട്രോൾ പമ്പിനു സമീപം കാറിൽ കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവ് ഹൈവേ പോലീസ് പിടികൂടി .ഇന്ന് പുലർച്ചെ 3 മണിയോട് കൂടിയാണ് സംഭവം. ഹൈവേ പോലീസ് കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടു. ഹൈവേ പൊലീസിനെ കണ്ട് വാഹനം അമിതവേഗതയിൽ പാഞ്ഞെങ്കിലും പൊലീസ് സംഘം പിന്തുടരുകയും ജീപ്പ് കുറുകെയിട്ട് സാഹസികമായി കാർ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു . പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു .വള്ളികുന്നം പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Read Moreതാൽക്കാലിക ഒഴിവുകളിൽ നേതാക്കളുടേ ബന്ധുക്കളെ തിരുകിക്കയറ്റാൻ നീക്കം! തർക്കം രൂക്ഷമാകുന്നു…
തുറവൂർ. ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് തർക്കം രൂക്ഷമാകുന്നു . തുറവൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ഹോമിയോ ആശുപത്രി, സിദ്ധ ആശുപത്രി,ആയുർവേദ ആശുപത്രി, തുടങ്ങിയ സ്ഥലങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് തർക്കം തുടരുന്നത്. മുൻ ഇടതുപക്ഷ ഭരണസമിതി നിയമിച്ചിരുന്ന താൽക്കാലിക ജീവനക്കാരെ മാറ്റി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കമാണ് തർക്കത്തിൽ കലാശിക്കുന്നത്. കോൺഗ്രസിലെ തന്നെ തർക്കമാണ് നിയമനങ്ങൾതടസപ്പെടാൻ കാരണം. നേതാക്കളുടേ ബന്ധുക്കളെ തിരി കി കയറ്റുവാനുള്ള നീക്കമാണ് തർക്കത്തിന് കാരണമായിരിക്കുന്നത്. പള്ളിത്തോട്ഹോമിയോ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായി ഒരു മണ്ഡലം പ്രസിഡന്റി ന്റെ ഭാര്യയെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റി നുംബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനും നവ മാദ്ധ്യമം വഴി രാജി നൽകിയിരിക്കുകയാണ് മണ്ഡലം പ്രസിഡൻ്റ് . നേതൃത്വം ഇടപെട്ട് നേതാവിന്റെ ഭാര്യയുടെ നിയമനം ഉറപ്പു നൽകിയതോടെ രാജി പിൻവലിച്ചു .സാധാരണയായി ജോലി ഒഴിവ്…
Read Moreഊമയും ബധിരയുമായ ഭാര്യ, നിത്യരോഗിയായ മകൻ! അന്തിയുറങ്ങാൻ വീടില്ലാതെ ശിവനേശൻ
അമ്പലപ്പുഴ: ഒരു തുണ്ടുഭൂമിക്കും ചോർന്നൊലിക്കാത്ത വീടിനും വേണ്ടി ഊമയും ബധിരയുമായ ഭാര്യയ്ക്കും നിത്യരോഗിയായ മകനുമായി ശിവനേശൻ കാണാത്ത അധികാരികളില്ല. എന്നാൽ സർക്കാർ വിവിധ പദ്ധതികൾ കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഈ കുടുബം തെരുവിൽ അന്തിയുറങ്ങുകയാണ്. മൽസ്യത്തൊഴിലാളിയായ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ആലിശേരി പുരയിടത്തിൽ ശിവനേശന്റെ കുടുബമാണ് വെയിലും മഴയുമേറ്റ് പുന്ന പ്രചള്ളി മൽസ്യലേല ഹാളിന്റെ തിണ്ണയിൽ കഴിയുന്നത്. കഴിഞ്ഞ 14 വർഷമായിട്ട് ഈ കുടുബം മാറി മാറി വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ മെന്റൽ റിട്രാക്ഷൻ എന്ന രോഗത്തിന് അടിമയായ ഏക മകന്റെ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവഴിച്ചതോടെ വൻ കടക്കെണിയിലായി. പുന്ന പ്രതെക്ക് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിലും മൂന്ന് സെന്റ് സ്ഥലം വാങ്ങിയാൽ വീട് നൽകാമെന്നാണ് അധികൃതർ പറയുന്നത്. ഈ കുടുബത്തിന്റെ ദയനീയവസ്ഥ 2020 ജൂലൈയിൽ മാധ്യമവാർത്തയായിരുന്നു. അന്ന് സിപി.എം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,…
Read Moreചിറ്റമ്മനയമെന്ന്..! ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിന്റെയും രാഷ്ട്രീയ പകപോക്കൽ; കുടിവെള്ളം കിട്ടാതെ ജനം
തുറവൂർ: ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിന്റെയും രാഷ്ട്രീയ വടംവലിയിൽ വെള്ളം കിട്ടാതെ ജനം ദുരിതത്തിൽ. അരൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ഇനിയും ശാശ്വത പരിഹാരമായിട്ടില്ല. കടലിനും കായലിനുoഇടയിൽ കിടക്കുന്ന ഈ പ്രദേശം വെള്ളം മൂലം എന്നും കലഹമാണ്. ശക്തിയായ വേലിയേറ്റമുണ്ടാകുമ്പോൾ കടലിൽ നിന്നും ഉപ്പ് വെള്ളം കയറി പരമ്പരാഗത കുടിവെള്ള ശ്രോതസുകൾ മലിനമാകും. പിന്നെ കടുത്ത ശുദ്ധജല ക്ഷാമം. ഒപ്പം മാറാതെ വെള്ളക്കെട്ടുo .വർഷകാലമായാൽ പെയ്ത്ത് വെ ള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാതെ കനത്ത വെള്ളക്കെട്ടിലാകും ഈ മണ്ഡലം. അങ്ങനെ എന്നും വെള്ളം കൊണ്ട് കലഹമാണിവിടെ. ഈ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത ശുദ്ധജല ക്ഷാമമാണ് തീരദേശ മേഖലയിൽ അനുഭവപ്പെടുന്നത്. തീരദേശ മേഖലയിൽ തുറവൂർ: കുത്തിയതോട്;കോടംതുരുത്ത്;എഴുപുന്ന;അരൂർ പഞ്ചായത്തുകളിലാണ് ഏറേ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതു് .ഇതിൽ തന്നെ പള്ളിത്തോട് തീരമേഖലയിൽ വടക്കേക്കാട് കോളനി, ഇണ്ടംതുരുത്ത്;തെരുവിൻ ചിറ എന്നിവിടങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയാണു്. മണ്ഡലത്തിലെ…
Read More