പത്തനംതിട്ട: സിപിഎം പത്തനംതിട്ട ലോക്കല്‍ കമ്മിറ്റി വിഭജനം തത്കാലം വേണ്ടെന്നു തീരുമാനം. പത്തനംതിട്ട നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ ലോക്കല്‍ കമ്മിറ്റി വിഭജിക്കാനായിരുന്നു തീരുമാനം. വിഭജനത്തിനെതിരെ വ്യാപക പരാതികളുയര്ന്നതിനേ തുടര്‍ന്നാണ് നടപടി വേണ്ടെന്നുവച്ചത്. കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ഘടകത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്ദേശിക്കപ്പെട്ടയാളെ സംബന്ധിച്ചാണ് പരാതികളേറെയും സംസ്ഥാന കമ്മിറ്റിക്ക് അടക്കം ലഭിച്ചിട്ടുള്ളത്. ഇതിലേറെയും കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുമാണ്. പത്താംവാര്‍ഡിലെ എസ്ഡിപിഐ വിജയം, എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്കുള്ള തള്ളപ്പെട്ടതടക്കമുള്ള വിഷയങ്ങളും പിന്നാലെ എസ്ഡിപിഐയ്ക്ക് നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചതുമെല്ലാം പരാതികളായെത്തി. ഇക്കാര്യങ്ങളില്‍ എസ്ഡിപിഐയെ സഹായിച്ചയാളെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചതോടെയാണ് വിഭജന നീക്കംതന്നെ പാളിയത്. നിലവിലെ ലോക്കല്‍ സെക്രട്ടറിയ്ക്കെതിരെയും പരാതികളുണ്ടായി. വിഭജനം തത്കാലം ഉപേക്ഷിച്ചതിനേ തുടര്‍ന്ന് തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ നല്കാന് അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ചിറ്റാറിലെ ബന്ധം ന്യായീകരിക്കാനാകാതെ നേതൃത്വം ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് മെംബറെ പ്രസിഡന്റായി…
Read MoreCategory: Alappuzha
രാത്രികാല റോഡ് നിർമാണ പ്രവർത്തനം കാണാൻ മന്ത്രി എത്തി; വരുന്നൂ…30 വർഷത്തേക്ക് കേടുപാടില്ലാത്ത റോഡ്! വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയുടെ പ്രത്യേകത ഇങ്ങനെ…
ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിംഗ് ഉപയോഗിച്ച് നിര്‍മിക്കുന്ന ആലപ്പുഴ കളക്ട്രേറ്റ്-ബീച്ച് റോഡിന്റെ നിര്‍മാണം ആരംഭിച്ചു. വൈറ്റ് ടോപ്പിങ്ങിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള ജര്‍മന്‍ മെഷീന് ഉപയോഗിച്ചുള്ള മില്ലിംഗ് ജോലികൾ കാണുന്നതിനും പരിശോധിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വെള്ളിയാഴ്ച രാത്രി 9 മണിയോടെ കലക്ടറേറ്റിനു മുന്നിൽ എത്തി. റോഡുപണി നേരിട്ട് കണ്ട ശേഷം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യയില്‍ ആലപ്പുഴയിൽ 12 കിലോമീറ്റർ നഗര പിഡബ്ല്യുഡി റോഡുകള്‍ പണിയുമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ നഗരത്തിൽ ഒരു കിലോമീറ്ററിന് 10 കോടി രൂപ ചെലവഴിച്ച് അവര്‍ വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ റോഡ് വീതി കുറവായതിനാൽ അത്രയും തുക ആവശ്യമായി വരില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ആലപ്പുഴ നഗരത്തിൽ 41 കിലോമീറ്റർ ആണ് പിഡബ്ല്യുഡി റോഡ്.…
Read Moreനടപ്പന്തലിലെ മൂന്നു കടകളിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് അമ്പലപ്പുഴ ക്ഷേത്രം താത്കാലികമായി അടച്ചു
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് കോവിഡ് വ്യാപനം രൂക്ഷം. ക്ഷേത്രം തത്കാലികമായി അടച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നാലു ദിവസത്തേക്ക് ക്ഷേത്രം അടച്ചത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ നടപ്പന്തലിലെ മൂന്നു കടകളിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ പ്രദേശം മൈക്രോ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെയാണ് നാല് ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ കോവിഡ് ബാധിതരുണ്ടായാൽ ക്ഷേത്രം അടച്ചിടുന്നത് നീളും. ഭക്തർക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്ര ചടങ്ങുകളും പൂജകളും പതിവുപോലെ നടക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
Read Moreതുറന്നതിനു പിന്നാലെ ആലപ്പുഴ ബൈപ്പാസിൽ ഇടിയോടിടി; ടോൾബൂത്ത് തകർന്നു; ഭാവിയിലും അപകടം ഉണ്ടായേക്കാമെന്ന് പറയുന്നതിന്റെ കാരണം ഇങ്ങനെ…
ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൂട്ടിയിടി നടന്ന ആലപ്പുഴ ബൈപാസിലെ കൊമ്മാടിയിലെ ടോള്‍ ബൂത്തും തകര്‍ത്ത നിലയില്‍. ഇന്നുപുലര്‍ച്ചെ പോയ ഏതോ വാഹനമിടിച്ചാണ് ബൂത്ത് തകര്‍ന്നിരിക്കുന്നത്. വാഹനം ഏതെന്ന് കണ്ടെത്തിയിട്ടില്ല. കൃത്യമായ കാമറാ സംവിധാനമില്ലാത്തതിനാലാണ് അതു കണ്ടെത്താന്‍ കഴിയാത്തതിനു പിന്നില്‍. അതേസമയം ഭാരം കയറ്റിപ്പോയ വാഹനങ്ങളേതെങ്കിലുമായിരിക്കും ഇടിച്ചതെന്നാണ് കരുതുന്നത്. വശങ്ങളിലേക്കു തള്ളിനില്ക്കുന്ന തരത്തിലുള്ള സാധനങ്ങളുമായി പോയ ലോറികളിലേതെങ്കിലുമായിരിക്കും ഇടിച്ചതെന്നു പോലീസ് അധികൃതരും പറയുന്നു. ഇതിനിടെ ബൈപാസ് നാടിനു സമര്‍പ്പിച്ചു ആദ്യ മണിക്കൂറില്‍ തന്നെ കൂട്ടയിടിയായിരുന്നു. മൂന്നു കാറുകളാണ് ഇടിച്ചത്. ആര്‍ക്കും പരിക്കില്ല. കൊമ്മാടിയില്‍ നിന്നും കളര്കോടേക്ക് പോയ വാഹനങ്ങള്‍ മേല്‍പ്പാലത്തില്‍ വച്ചാണ് ഇടിച്ചത്. മുന്നേ പോയ ലോറി ബ്രേക്ക് ചെയ്തപ്പോള്‍ പിറകെ വന്ന കാറുകള്‍ ഇടിക്കുകയായിരുന്നു. കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇതിനു പുറമെ മറ്റിടങ്ങളിലും അപകടമുണ്ടായി.ഒപ്പം വേറെ ഫോട്ടോകളും ബൈപാസിലെ അപകടമെന്ന രീതിയില്‍ പ്രചരിക്കുന്നുമുണ്ട്.…
Read Moreഅടച്ചിട്ട മുറിയിൽ ഒരു മണിക്കൂർ ചർച്ച! ലക്ഷ്യം എസ്എൻഡിപി യോഗത്തെ അനുനയിപ്പിക്കുകയോ ? മനസു തുറക്കാതെ വെള്ളാപ്പള്ളി
ചേർത്തല: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി എംഎൽഎയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. എസ്എൻഡിപി യോഗത്തെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും എത്തിയതെന്നാണ് സൂചന. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെള്ളാപ്പള്ളിയും യുഡിഎഫും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. യുഡിഎഫിനെക്കാളും എല്‍ഡിഎഫുമായിരുന്നു വെള്ളാപ്പള്ളി അടുപ്പം പാലിച്ചിരുന്നത്. അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം നേതാക്കള്‍ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് എല്ലാവരെയും കാണുന്ന കൂട്ടത്തിൽ എത്തിയതാണെന്ന് ഇരുവരും വെള്ളാപ്പള്ളിയെ അറിയിച്ചു. സംവരണ വിഷയത്തിൽ പിന്തുണ ലഭിക്കാത്തത് ഉൾപ്പെടെ ചർച്ചയായതായാണ് വിവരം. അതേസമയം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളിയും മാധ്യമങ്ങളോടു പ്രതികരിച്ചില്ല.
Read Moreരാക്ഷസൻപാറ ഇനിയെത്ര നാൾ? ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരമൊരു നീക്കം ദുരൂഹമെന്ന് സ്ഥലവാസികള്‍; എതിർപ്പുമായി പരിസ്ഥിതി സംഘടനകൾ
കോന്നി: അദാനിയുടെ വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പാറ ഖനനം ചെയ്യുന്നതിനു കൂടലിലെ രാക്ഷസന് മല ഇടിച്ചു നിരത്തുന്നതിന് അനുമതി ആയേക്കും. ഇതിനുള്ള അന്തിമാ നുമതിയും ഉടന്‍ ലഭിക്കുമെന്നാണ് സൂചന. കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ ഇന്നലെ ഹിയറിംഗ് നടന്നിരുന്നു. ശക്തമായ എതിര്‍പ്പ് അനുമതി നല്കുന്നതിലുണ്ടായെങ്കിലും ഇതു വകവയ്ക്കാതെ മുന്നോട്ടുനീങ്ങാനാണ് വകുപ്പുകള്‍ തയാറെടുക്കുന്നത്. പാറ ഖനനത്തിനു സംസ്ഥാന സര്‍ക്കാര്‍ അനുക്കൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും പരിസ്ഥിതി വകുപ്പുകളുടെയും അനുമതിയാണ് അന്തിമമായി വേണ്ടത. ് ഇതിനാകട്ടെ ജനങ്ങളുടെ താല്പര്യം അറിയേണ്ടതുണ്ട്. എന്നാല്‍ ജനങ്ങള്‍ പൂര്‍ണമായി ഇനിയൊരു ക്രഷര്‍ യൂണിറ്റിനെ എതിര്‍ക്കുകയാണെങ്കിലും പ്രാദേശികമായ എതിര്‍പ്പ് ഇല്ലെന്നറിയിക്കാനാണ ്ഇന്നലെ കോന്നിയില്‍ ഹിയറിംഗ് നടത്തിയത്. സ്ഥലം എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ അടക്കം പാറമട വരുന്നതിനെതിരെ കത്തു നല്‍കിയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ ്നടപടിക്രമങ്ങളുടെ ഭാഗമായി ഹിയറിംഗ് നടത്തിയത്. ജനഹിത പരിശോധനയിലെ…
Read Moreമരണത്തിൽ നിന്ന് അമ്മൂമ്മയെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ കൊച്ചുമകന് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം
അമ്പലപ്പുഴ: മരണത്തിൽ നിന്ന് അമ്മുമ്മയെ കൈപിടിച്ചുയയർത്തിയ കൊച്ചുമകന് ധീരതയ്ക്കുള്ള രാഷ്്ട്രപതിയുടെ പുരസ്കാരം.പുന്നപ്ര തെക്ക് പഞ്ചായത്ത് 17- ാം വാർഡ് പുത്തൻപുരക്കൽ റോബർട്ടിന്റെയും ജിൻസി മോളുടെയും മകൻ റോജിൻ (13) നാണ് ധീരതയ്ക്കുള്ള പുരസ്കാരം നേടിയത്. അമ്മുമ്മ മറിയമ്മയ്ക്കൊപ്പം വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ ഹൗസ് ബോട്ടിന്റെ ഓളത്തിൽ വള്ളം മറിഞ്ഞ് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. തുഴഞ്ഞ് ജലനിരപ്പിനു മുകളിലെത്തിയ റോജിൻ അമ്മൂമ്മയെ കാണാതായതോടെ വീണ്ടും മുങ്ങി അമ്മൂമ്മയുടെ കൈ പിടിച്ച് മറിഞ്ഞ വള്ളത്തിനടുത്തെത്തി. തുടർന്ന് ഇരുവരും വള്ളത്തിൽ പിടിച്ച് റോജിന്റെ ശ്രമഫലമായി വള്ളം തീരത്തടുപ്പിച്ച് മറിയമ്മയെ കരയിലെത്തിക്കുകയായിരുന്നു. ഇതായിരുന്നു റോജിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 2019 ജനുവരി 27ന് രാവിലെ ചെമ്പുമ്പുറത്തെ സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ അപ്പൂപ്പന്റെ കുഴികാഴ്ചയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. ഹൗസ് ബോട്ടിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
Read Moreമകൾ അവനൊപ്പം പോയിക്കഴിഞ്ഞ് അഞ്ചാംമാസം എത്തിയത് അവളുടെ മരണ വാർത്ത; റ്റിഞ്ചു മൈക്കിളിന്റെ മരണത്തിൽ അന്വേഷണം വഴിമുട്ടിയതായി മാതാപിതാക്കൾ
പത്തനംതിട്ട: കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് വീട്ടിൽ റ്റിഞ്ചു മൈക്കിളിന്റെ ദുരുഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വഴിമുട്ടിയതായി മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.കുളത്തൂർ സ്വദേശിയുമായി 2017 മേയ് എട്ടിന് റ്റിഞ്ചുവിന്റെ വിവാഹം കഴിഞ്ഞിരുന്നതാണ്. എന്നാൽ കോട്ടാങ്ങൽ സ്വദേശിയായ റ്റിജിൻ ജോസഫ് റ്റിഞ്ചുവിനെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും 2019 ജൂലൈ ഒന്‍പതിന് അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് റ്റിജിൻ. ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയതാണ്. അഞ്ചുമാസത്തോളം റ്റിജിന്റെ വീട്ടിൽ കഴിഞ്ഞ റ്റിഞ്ചു ഇക്കാലയളവിൽ മാതാപിതാക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. പുഷ്പഗിരി ആശുപത്രിയിൽ നഴ്സുമായിരുന്നു. 2019 ഡിസംബർ 15നു റ്റിഞ്ചു തൂങ്ങിമരിച്ചുവെന്ന വാർത്തയാണ് തങ്ങൾ കേൾക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. പെരുന്പെട്ടി പോലീസിൽ തങ്ങൾ നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് പിതാവ് മൈക്കിൾ പറഞ്ഞു. കേസ് അന്വേഷിച്ച പോലീസ് സബ് ഇൻസ്പെക്ടറെ ആരോപണ വിധേയനായ ആളെ ഉപദ്രവിച്ചുവെന്ന…
Read Moreകേരളാ പോലീസിനും നാടിനും അഭിമാനിക്കാം… കയറിക്കിടക്കാൻ ഒരു തുണ്ടുഭമിക്കായ് അപേക്ഷയുമായെത്തിയ കുട്ടിപ്പോലീസിന് ഭൂമി നൽകി എഎസ്ഐ
കായംകുളം: സ്വന്തമായി വീട് നിർമിക്കാൻ ഭൂമിയില്ലാതെ പ്രയാസപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റിന് വീട് നിർമിക്കാൻ ഭൂമി ദാനം ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്റെ മാതൃക. കായംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹാരിസാണ് തന്റെ ഭൂമിയുടെ ഒരു ഭാഗം ഭൂരഹിതനായ കുട്ടിപ്പോലീസിന് പകുത്തുനൽകി കേരളാ പോലീസിനും നാടിനും അഭിമാനമായത്. കായംകുളംബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും സ്റ്റുഡന്റ് പോലീസ് കേഡറ്റുമായ രാഹുൽ തനിക്കു വീടുവയ്ക്കാൻ ഒരു തുണ്ട് ഭൂമിവേണമെന്ന അപേക്ഷയുമായി ജില്ലാ ഭരണകൂടത്തെയും ജില്ലാ പോലീസ് മേധാവിയെയും സമീപിച്ചു. അപേക്ഷ പരിഗണിച്ച ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ഭൂമി കണ്ടെത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശം കായംകുളം ഡിവൈഎസ്പി അലക്സ് ബേബിക്കും സിഐ മുഹമ്മദ് ഷാഫിക്കും നൽകി. ഈ വിവരമറിഞ്ഞ കായംകുളം സ്റ്റേഷനിലെ എഎസ്ഐയും, ജനമൈത്രിയുടെ ചുമതലക്കാരനുമായ ഹാരിസ് തന്റെ വള്ളികുന്നത്തെ ഭൂമിയിൽ നിന്നും അഞ്ചുസെന്റ് വസ്തു…
Read Moreപാവപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരം! മരുമകനെ തലയ്ക്കടിച്ചു വീഴ്ത്തി ഭാര്യയെ തട്ടിക്കൊണ്ടുപോയി; ഭാര്യാപിതാവിനെതിരേ കേസ്
മാവേലിക്കര: മരുമകനെ തലയ്ക്കടിച്ചു വീഴ്ത്തി മകളെ കടത്തിക്കൊണ്ടുപോയ പിതാവിനും സഹോദരനും എതിരേ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9.45ന് പുന്നംമൂട് ഓവർ ബ്രിഡ്ജിനു സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ പോനകം കാവുളളതിൽ തെക്കേതിൽ സന്തോഷിനെ (30) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 13ന് സന്തോഷും പോനകം കോട്ടയ്ക്കാത്തേത്ത് ബാബുവിന്റെ മകൾ സ്നേഹയും ക്ഷേത്രത്തിൽ വച്ചുവിവാഹിതരായിരുന്നു. സ്നേഹയുടെ വീട്ടുകാരുടെ അനുവാദമില്ലാതെയാണ് വിവാഹം നടന്നത്. ഇന്നലെ രാവിലെ ക്ഷേത്രദർശനം നടത്തി ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവരെ ബാബുവും മകൻ ജിനുവും മറ്റ് രണ്ടുപേരും ചേർന്ന് തടഞ്ഞു നിർത്തി. ഇവരെ ബൈക്കിൽ നിന്ന് ചവിട്ടിവീഴ്ത്തിയ ശേഷം സന്തോഷിനെ ചുടുകട്ടകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരുടെ പിന്നാലെയെത്തിയ ബന്ധുക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം സ്നേഹയെ ബലമായി പിടിച്ചുകൊണ്ടുപോയി. സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത മാവേലിക്കര പോലീസ് സ്നേഹയെ വൈകിട്ട് ബാബുവിന്റെ വീട്ടിൽ…
Read More