പത്തനംതിട്ട: കോടതി ഉത്തരവ് നിലനില്‍ക്കെ സ്വകാര്യവസ്തുവില് ജനപ്രതിനിധികളടക്കം കടന്നുകയറി തോട് നിര്‍മിക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തതായി പരാതി. കുന്നന്താനം ആഞ്ഞിലിത്താനം സ്വദേശിയായ പി.സി. ജോയി പല്ലാട്ടിനാണ് മര്‍ദനമേറ്റത്. മല്ലപ്പള്ളി ടൗണില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 46 സെന്റു സ്ഥലത്താണ് കടന്നുകയറ്റമുണ്ടായത്. വസ്തു വാങ്ങിയപ്പോള്‍ തന്നെ അളന്നു തിരിച്ചു കൃഷി നടത്തിയിരുന്നു. ഈ വസ്തുവില്‍ ചില ഇടതുപക്ഷ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കടന്നുകയറി ആക്രമണം നടത്തിയതായി പി.സി. ജോയി പത്രസമ്മേളനത്തില്‍ പറഞ്ഞു. വസ്തുവില്‍ കടന്നുകയറി തോട് തീര്‍ക്കുകയും അതിരുകള്‍ നശിപ്പിക്കുകയും അഞ്ചു സെന്റ് സ്ഥലത്തെ മണ്ണു മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു.പോലീസില്‍ നല്കിയ പരാതിയും നടപടി ഉണ്ടായില്ല. ഇതിന്റെ പേരില്‍ സിപിഎം ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദിച്ചതായും ജോയി പറഞ്ഞു. തുടര്‍ന്ന് തിരുവല്ല മുന്‍സിഫ് കോടതിയില്‍ നിന്നു നിരോധന ഉത്തരവ് വാങ്ങി. ഹൈക്കോടതി തനിക്ക് സംരക്ഷണം നല്കാന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഉത്തരവ് നിലനില്‍ക്കെ…
Read MoreCategory: Alappuzha
ബെവ് ക്യൂ ആപ്പിന് ആളില്ല, ബാറുകളിൽ കച്ചവടം പൊടിപൊടിക്കുന്നു, സർക്കാരിന്റെ ഔട്ടലെറ്റുകൾ പൊടിപിടിക്കുന്നു
ഡൊമനിക് ജോസഫ്മാന്നാർ:സംസ്ഥാന സർക്കാർ മദ്യവിതരണത്തിനായി കഴിഞ്ഞ ജൂണ്‍ മുതൽ ഏർപ്പെടുത്തിയ മൊബൈൽ ആപ്പ് ആർക്കും വേണ്ടാതായി. തുടക്കത്തിൽ ഒരു ദിവസം നാല് ലക്ഷം പേർക്ക് വരെ ആപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ 25,000 ൽ താഴെ ആൾക്കാർ മാത്രമെ ആപ്പ് ഉപയോഗിക്കുന്നുള്ളു. സന്പൂർണ ലേക്ഡൗണിന് ശേഷം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് മദ്യശാലകൾ എന്ന് തുറക്കുമെന്നത് സംബന്ധിച്ചായിരുന്നു. ഏറെ തയ്യാറെടുപ്പുകൾ നടത്തിയശേഷമാണ് സംസ്ഥാനത്ത് മദ്യശാലകളിൽ നിന്നും മദ്യം ആപ്പുവഴി വിതരണം ചെയ്യുവാൻ തീരുമാനിച്ചത്.മദ്യം ബുക്ക് ചെയ്യുന്പോൾ കൂടുതലും ബാറുകളിലേക്കാണ് ലഭിക്കുന്നതെന്നും വീടിന് സമീപത്തുള്ള സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്ന ആക്ഷേപം ആപ്പിനെ കുറിച്ച് ഉയർന്നു.തുടർന്ന് ആപ്പ് പരിഷ്ക്കരിച്ച് പിൻകോഡ് സഹിതം ബുക്ക് ചെയ്യുന്പോൾ പത്ത് കിലോമീറ്റവരെ അകലത്തിലുള്ള ബാറുകളുടെയും ബിവറേജസ് ഒട്ട്ലെറ്റുകളുടെയും പേരുകൾ വരുന്നതിൽ നിന്ന് സൗകര്യപ്രദമായത് തെരെഞ്ഞെടുക്കാമെന്ന തരത്തിലായി.ഇത്തരം മാറ്റങ്ങളും മറ്റും ആപ്പിൽ മാറി മാറി പരീക്ഷിച്ച്…
Read Moreതദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിൽ അണിയറ ചര്‍ച്ചകള്‍ സജീവം; അവശേഷിക്കുന്നത് ഒരുമാസം
പത്തനംതിട്ട: ഡിസംബര്‍ എട്ടിനു തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട ജില്ലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി അവശേഷിക്കുന്നത് ഒരുമാസം മാത്രം. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കണം. 12നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രികകള്‍ 19വരെ നല്‍കാം. സൂക്ഷമപരിശോധന 20നു നടക്കും.23 വരെ പത്രിക പിന്‍വലിക്കാം. പത്തനംതിട്ടയിലെ 53 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകള്‍ എന്നിവിടങ്ങളിലായി 1042 ജനപ്രതിനിധികളാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത് 1459 പോളിംഗ് ബൂത്തുകള്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് 1326 പോളിംഗ് ബൂത്തുകളും നഗരസഭകളില്‍ 133 ബൂത്തുകളുമാണുള്ളത്. ജില്ലാ പഞ്ചായത്തില്‍ 16 മണ്ഡലങ്ങളാ (ഡിവിഷനുകള്‍) ണുള്ളത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ 106 മണ്ഡലങ്ങളുണ്ട്. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 വീതം മണ്ഡലങ്ങളും…
Read Moreപുരയിടത്തിനു കുറുകെ വൈദ്യുത ലൈൻ; വീടുനിർമാണം പൂർത്തിയാകാൻ അയൽവാസി കനിയണം
അമ്പലപ്പുഴ: വിധവയായ യുവതിക്ക് റീബിൽഡ് പദ്ധതിയിൽ കിട്ടിയ വീട് ഉയരണമെങ്കിൽ അയൽവാസി കനിയണം. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കർത്താമഠം തോട്ടത്തിൽ ഗീതയുടെ വീടിൻ്റെ നിർമാണമാണ് അടുത്ത സ്ഥല ഉടമയുടെ പിടിവാശി മൂലം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. പുരയിടത്തിന് കുറുകെ കടന്നുപോകുന്ന വൈദ്യുതി ലൈനാണ് വീട് നിർമാണത്തിനു തടസമായത്. ഇത് പുരയിടത്തിന്റെ ഒരു വശത്തേക്ക് മാറ്റിയാൽ മാത്രമെ വീട് കെട്ടിപ്പൊക്കാനാകൂ. എന്നാൽ അയൽപുരയിടത്തിലൂടെ കടന്നുവരുന്ന ലൈൻ നീക്കാൻ ഉടമ അനുമതി നൽകാത്തതാണ് ഇപ്പോൾ നേരിടുന്ന തടസം. പോസ്റ്റ് നീക്കിയിടാൻ വൈദ്യുതി ബോർഡ് ജീവനക്കാർ പരിശോധന നടത്തുകയും അതിനുള്ള തുക നൽകുകയും ചെയ്തിരുന്നു. പ്രദേശത്തെ 12 വീടുകളിലേക്കുള്ള വൈദ്യുതി കമ്പികളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവർ സ്ഥലം വാങ്ങുമ്പോൾ പുരയിടത്തിന് മധ്യഭാഗത്തുനിന്നിരുന്ന വൈദ്യുത പോസ്റ്റ് ഇവരുടെ ചെലവിലാണ്മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചത്. വീട് നിർമാണത്തിനായി ഉണ്ടായിരുന്ന കൂര പൊളിച്ചുനീക്കിയതോടെ…
Read Moreശല്യക്കാരായി കണ്ടെത്തുന്ന കാട്ടുപന്നിയെ വെടിവയ്ക്കാം; കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന് താത്കാലിക അനുമതി
ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തു ശല്യക്കാരായി കണ്ടെത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വനംവകുപ്പിന്റെ താത്കാലിക അനുമതി. കോട്ടാങ്ങല്‍ പഞ്ചായത്ത് കര്‍ഷക ജാഗ്രതാസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. കൃഷിയിടങ്ങളില്‍ നിരന്തരം കൃഷി നാശം വരുത്തുന്നതും മനുഷ്യജീവനു ഭീഷണി വരുത്തുന്നതുമായ കാട്ടുപന്നികളെ വെടിവച്ച് കൊന്നുകളയുന്നതിന് അനുമതി വനംവകുപ്പാണ് നല്‍കിയിട്ടുള്ളത്. പഞ്ചായത്തിലെ തോക്ക് ലൈസന്‍സികളായ ജോസ് പ്രകാശ്, കുരുവിള ജോര്‍ജ്, ഫോറസ്റ്റ് ഓഫീസര്‍മാരായ എം. ഷിനില്‍, എ.എസ്. നിതിന്‍ എന്നിവരും ഇതിനു നേതൃത്വം നല്‍കും. കാട്ടുകുരങ്ങ് ശല്യം ഒഴിവാക്കാന്‍ കൂട് സ്ഥാപിക്കല്‍, നാഗപ്പാറ ടൂറിസം പദ്ധതിം നടപ്പിലാക്കല്‍ എന്നിവയ്ക്കും വനംവകുപ്പ് അനുകൂലമായ സമീപനമെടുക്കുമെന്ന് പ്രതീകഷിക്കുന്നതായി പഞ്ചായത്തംഗം ജോസി ഇലഞ്ഞിപ്പുറം പറഞ്ഞു. “കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണം’,ആവശ്യം സ്ഥിരമായ നടപടിക്കല്ലപത്തനംതിട്ട: കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തിലാക്കണമെന്ന്് കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരുവര്‍ഷത്തേക്കു മാത്രം. ശല്യമേറെയുള്ള പ്രദേശങ്ങളില്‍ ഇക്കാലയളവില്‍ കാട്ടുപന്നിയെ കൊന്നൊടുക്കിയാല്‍ കര്‍ഷകര്‍ക്ക് ശല്യമൊഴിവാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര പരിസ്ഥിതി വനംമന്ത്രാലയത്തിലേക്ക് ശിപാര്‍ശ…
Read Moreവാളയാർ പീഡനം; കോടതി വിട്ടയച്ച പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹതയെന്ന് വാളയാർ നീതി സമരസമിതി
പാലക്കാട്: പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ പെണ്‍കുട്ടികൾ മരണപ്പെട്ട കേസിലെ പ്രതികളിലൊരാളായിരുന്ന ചേർത്തല വയലാർ കടപ്പള്ളി പ്രദീപ്കുമാർ (36) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാളയാർ നീതി സമരസമിതി ആരോപിച്ചു. സാന്പത്തികവിഷമം മൂലവും കുറ്റബോധം മൂലവുമാണ് ആത്മഹത്യയെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ ദിവസങ്ങളിൽ വാളയാറിൽ നടന്ന സമരത്തിൽ കേസിലെ ആറാമതൊരു വ്യക്തിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കുട്ടികളുടെ അമ്മ നടത്തിയിരുന്നു. ഇയാളിലേക്ക് അന്വേഷണം എത്താതിരിക്കാൻ പ്രദീപ്കുമാറിനെ ഇല്ലാതാക്കിയതായാണ് സംശയമെന്ന് സമരസമിതി ആരോപിച്ചു.മൂത്ത കുട്ടി മരിച്ചകേസിലെ മൂന്നാം പ്രതിയും ഇളയ പെണ്‍കുട്ടി മരിച്ച കേസിലെ രണ്ടാം പ്രതിയുമായിരുന്നു പ്രദീപ് കുമാർ. 2019 ഒക്ടോബർ അഞ്ചിന് വിചാരണകോടതി ഇയാളെ വെറുതെ വിട്ടു. പ്രതികളെ കുറ്റവിമുക്തരാക്കിയത് വിവാദമായിരുന്നു. ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രദീപ്കുമാറിന്റെ മരണം. കേസിലെ ആറാമനെ രക്ഷിക്കാനായി മറ്റ് പ്രതികളെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇവർക്ക് സംരക്ഷണം നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പ്രതികൾക്ക് ശിക്ഷ…
Read Moreമോഹം കൊണ്ടാൽ! ജയിച്ചവർ വീണ്ടും മത്സരരംഗത്തേക്ക്; അണികൾക്കിടയിൽ മുറുമുറുപ്പ്
അമ്പലപ്പുഴ: മത്സരിച്ച് ജയിച്ചവർ വീണ്ടും മത്സരരംഗത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് അണികൾക്കിടയിൽ മുറുമുറുപ്പ്. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലാണ് പലതവണ മത്സരിച്ച് വിജയിച്ചവർ വീണ്ടു സീറ്റ് മോഹവുമായി രംഗത്തെത്തിയത്. ഇതോടെ യുവനേതാക്കൾ റിബൽ സ്ഥാനാർഥികളായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ നിന്നും മത്സരിച്ച് ജയിച്ചവർ ജയസാധ്യതയുള്ള മറ്റ് വാർഡുകൾ ലക്ഷ്യമിട്ടതോടെ യുവനേതാക്കളെ ഒഴിവാക്കുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്. മോഹം കൊണ്ടാൽ!പ്രസിഡൻറ് സ്ഥാനം മോഹിച്ചാണ് പലതവണ വിജയിച്ചവർ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നത് എന്നാണ് ആക്ഷേപം. പൊതുരംഗത്ത് മികവ് തെളിയിച്ചിട്ടുള്ള പലരേയും ഒഴിവാക്കി ആരോപണവിധേയരായ ചിലർക്ക് സീറ്റ് നൽകാനുള്ള തീരുമാനവും അണികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഇത് വിജയസാധ്യതയുള്ള വാർഡുകൾ നഷ്ടപ്പെടാൻ ഇടയാകുമെന്നാണ് അണികൾക്കിടയിലെ ആരോപണം. ഒരു സമുദായ സംഘടനയുടെ ആസ്തിവകകൾ മറിച്ചുവിറ്റതിൻെറ പേരിൽ ആരോപണവിധേയനായ ഒരു യുവനേതാവ് ബ്ലോക്ക് തലത്തിൽ മത്സരിക്കാനുള്ള ശ്രമവും കോൺഗ്രസിൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിട്ടുണ്ട്. സമുദായ അംഗങ്ങളുടെ…
Read Moreതീർത്ഥാടകർ കുറഞ്ഞു; ശബരിമലയിലേക്ക് വ്യാപാരികളില്ല, ഓപ്പണ്‍ ലേലത്തിന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: മണ്ഡല, മകരവിളക്കുകാലം മുതല്‍ ശബരിമലയില്‍ കടകള്‍ നടത്തുന്നതിന് ആളില്ല. ലേലം എടുക്കാന്‍ ആളില്ലാത്തതാണ് പ്രശ്നം. കോവിഡ് പ്രതിസന്ധി കാരണം തീര്‍ഥാടകര്‍ കുറഞ്ഞാല്‍ വരുമാനം നഷ്ടമാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍ ലേലത്തില്‍ നിന്നു വിട്ടുനിന്നത്. ശനിയാഴ്ച ഓപ്പണ്ലേലം കൂടി നടത്തി നോക്കാനാണ് ബോര്‍ഡ് തീരുമാനം.സന്നിധാനം മുതല്‍ ഇലവുങ്കല്വരെ ഇ ടെന്‍ഡറിലൂടെ ലേലം നിശ്ചയിച്ചപ്പോള്‍ ഒരു ഹോട്ടല്‍ മാത്രമാണ് ഏറ്റെടുക്കാന്‍ ആളുണ്ടായത്. ഇതോടെയാണ് 159 കടകളുടെ നടത്തിപ്പ് റീ ടെന്‍ഡര്‍ ചെയ്തു. റീ ടെന്‍ഡറില്‍ മൂന്ന് കടകള്‍ കൂടി കരാര്‍ ഉറപ്പിച്ചു. 156 കടകള്‍ ഓപ്പണ്ലേലം നടത്താനാണ് തീരുമാനം. കടകള്‍ ലേലത്തില്‍ പോകാതിരുന്നാല്‍ ദേവസ്വം ബോര്‍ഡിനു കോടികളുടെ നഷ്ടമുണ്ടാകും. കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായ പ്രതിസന്ധി കാരണം നഷ്ടത്തിലായ വ്യാപാരികള്‍ ഇത്തവണത്തെ കട ലേലത്തിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിനു പരിഹാരം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരുവര്‍ഷം കൂടി തങ്ങള്‍ക്കു കടകള്‍ വിട്ടുതരണമെന്നാവശ്യത്തിലാണ്…
Read Moreകുമ്മനം രാജശേഖരനെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരൻ മുഴുവൻ പണവും നൽകി; ഒത്തുതീര്‍പ്പാക്കിയതില്‍ പാര്‍ട്ടി ഇടപെടല്‍
പത്തനംതിട്ട: ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയതിനു പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍. കിട്ടാനുള്ള മുഴുവന്‍ പണവും ലഭിച്ചതോടെ പരാതിക്കാരനായ ഹരികൃഷ്ണന് ആറന്മുള പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കുകയായിരുന്നു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീര്‍പ്പാക്കിയത്. മുഴുവന്‍ പണവും ലഭിച്ചെന്നും എഫ്ഐആര്‍ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണന് പറഞ്ഞു. 24 ലക്ഷം രൂപയാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഹരികൃഷ്ണനു നല്‍കിയതെന്നു പറയുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരംതേടി അന്വേഷണ സംഘം ബാങ്കുകള്‍ക്ക് കത്തയച്ചതിനു പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായത്. പാലക്കാട് സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഭാരത് ബയോടെക്നോളജീസ് എന്ന കമ്പനിയില്‍ നിക്ഷേപിച്ച പണം സംബന്ധിച്ചാണ് പരാതി ഉണ്ടായത്. കുമ്മനം രാജശേഖരന്റെ കൂടി അറിവോടെയാണ് താന്‍ നിക്ഷേപം നടത്തിയതെന്നായിരുന്നു ഹരികൃഷ്ണന്റെ…
Read Moreപത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണും കൗണ്സിലര്മാര്ക്കുമെതിരേ ആക്രമണം; 20 പേര്‍ക്കെതിരേ കേസ്
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലെ ദേശീയാരോഗ്യ ദൗത്യം ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവേളയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരേ കേസ്. എല്‍ഡിഎഫ്, യുഡിഎഫ് വിഭാഗങ്ങളില്പെട്ടവര്ക്കെതിരേ കേസുണ്ട്.നഗരസഭയുടെ ഉദ്ഘാടന വേദിയിലേക്ക് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും മുന്‍ നഗരസഭാധ്യക്ഷരുടെയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉദ്ഘാടന വേദിയിലെ കൈയാങ്കളിക്കിടെ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. വേദിയില്‍ കുഴഞ്ഞുവീണ ചെയര്‍പേഴ്സണെ ആശുപത്രിയിലാക്കുകയായിരുന്നു.പരിക്കേറ്റ ചെയര്‍പേഴ്സണെയും കൗണ്‍സിലര്‍മാരെയും ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രില്‍ സന്ദര്‍ശിച്ചു. നഗരസഭാധ്യക്ഷ റോസിലിന് സന്തോഷിനെ പൊതുവേദിയില്‍ കൈയേറ്റംചെയ്ത അക്രമികള്‍ക്കെതിരേ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. നഗരമധ്യത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നഗരസഭാധ്യക്ഷയ്ക്കും കൗണ്‍സിലര്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇതുപോലൊരു സംഭവം ഉണ്ടാകുന്നത് അപമാനകരമാണ്. നിയമ പരിപാലനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി അംഗം പി.മോഹന്‍രാജ്,…
Read More