പത്തനംതിട്ട: ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ചിറ്റാറിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന ആര്. രാജേഷ് കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. മത്തായിയുടെ കേസില്‍ റാന്നി കോടതിയില്‍ പോലീസ് അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ പേരിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. നടപടികള്‍ പരമാവധി വൈകിപ്പിക്കാനുള്ള പോലീസ്, വനവകുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന് മത്തായിയുടെ കുടുംബം ആരോപിച്ചു. മത്തായിയുടെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്യാതെ 23 ദിവസമായി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് കുടുംബം.റാന്നി കോടതിയില്‍ അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടില്‍ വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ഉത്തരവാദികളായ വനപാലകര്‍ക്കെതിരെ നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ സംബന്ധിച്ച വിവരണം റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളായ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍…
Read MoreCategory: Alappuzha
കണ്ടെയ്ൻമെന്റ് സോണുകളിൽ പണപ്പിരിവിനു നിരോധനം;സർക്കാർചിട്ടി തുടരുന്നത് പൊതുജനങ്ങളെ വലയ്ക്കുന്നു
ആലപ്പുഴ: ധനകാര്യസ്ഥാപനങ്ങൾ വീടുകൾ തോറും കയറിയിറങ്ങി പണപ്പിരിവ് നടത്തുന്നതിനുള്ള നിരോധനം നിലനിൽക്കേ കെഎസ്ഫ്ഇ പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെ ചിട്ടികൾ തുടരുന്നത് ചിറ്റാളൻമാരായ പൊതുജനങ്ങളെ വലയ്ക്കുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടി കന്പനികൾ, മൈക്രോ ഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങൾ വീടുകൾ കയറിയുള്ള പണപ്പിരിവ് നടത്താൻ പാടില്ലെന്നാണ് കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. കണ്ടെയ്ൻമെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മാസ്ക്ക്, ഷീൽഡ്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച് പണപ്പിരിവ് നടത്താമെന്നും ഉത്തരവിൽ പറയുന്നു. പണപ്പിരിവിന് ആളെത്താനും പൊതുജനങ്ങൾക്ക് നേരിട്ടെത്തി പണമടയ്ക്കാനും സാധിക്കാത്ത സാഹചര്യത്തിൽ ഭൂരിഭാഗം ആളുകൾക്കും ചിട്ടി മുടങ്ങുകയാണ്. ഫൈൻ കൂടാതെ ചിട്ടി അടച്ചു തീർക്കാൻ ഈ മാസം 31വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പണം അടയ്ക്കാത്ത പക്ഷം ചിട്ടി നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക്. സാധാരണക്കാരായ ചിറ്റാളൻമാർക്ക് ഇതു വലിയ വെല്ലുവിളി തന്നെയാണ്.…
Read Moreമദ്യം നല്‍കാമെന്നു പ്രലോഭിപ്പിച്ചു യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നംഗസംഘം പിടിയില്‍
അടൂര്‍: യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മദ്യം നല്‍കിയശേഷം മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഇളമ്പള്ളില്‍ കടുവിനാല്‍ ബിജു വര്‍ഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. കൊടുമണ്‍ ചക്കാലമുക്ക് ഇലവിനാല്‍ ബിപിന്‍ ബാബു(27), കളരിയില്‍ രഞ്ജിത്ത് (26), ഏനാദിമംഗലം കുന്നിട ഉഷാഭവനത്തില്‍ ഉമേഷ് കൃഷ്ണന് (31) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ 13നു രാത്രി 7.30ഓടെയാണ് സംഭവം. അടൂര്‍ നഗരത്തിലെ ബാറില്‍ നിന്ന് മദ്യം വാങ്ങാനെത്തിയതാണ് യുവാവ്. ബാര്‍ അടച്ചതിനേ തുടര്‍ന്ന് മദ്യം ലഭിക്കാതെ വന്നപ്പോള്‍ മടങ്ങാനൊരുങ്ങിയ ബിജു വര്‍ഗീസിനെ സംഘം പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി ആദ്യം മദ്യം നല്കി. ശേഷം ഒരു രാത്രി മുഴുവന്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് മര്‍ദിക്കുകയും പണവും സ്വര്‍ണവും അപഹരിച്ചശേഷം പിറ്റേന്ന് പുലര്‍ച്ചെ ടൗണില്‍ ഇറക്കിവിട്ടുവെന്ന പരാതിയിലാണ ്കേസ്. കൈവശമുണ്ടായിരുന്ന 2800 രൂപയും സ്വര്‍ണ മോതിരവും അപഹരിച്ചശേഷം ബിജു…
Read Moreകരൾ കുത്തിക്കീറി,സിയാദ് മരണത്തിന് കീഴടങ്ങി; ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ സിപിഎം പ്രവർത്തകന് ദാരുണാന്ത്യം; കായംകുളത്ത് ഹർത്താൽ
ആലപ്പുഴ: ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയിൽ ഇന്ന് സിപിഎം ഹർത്താൽ. എംഎസ്എം സ്കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദ് ( 36) ആണ് കൊല്ലപ്പെട്ടത്. സിപിഎം എംഎസ്എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനും കൂടിയാണ് സിയാദ്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് കായംകുളം ഫയർ സ്റ്റേഷന് സമീപം സിയാദിനെ ആക്രമികൾ വെട്ടിക്കൊന്നത്. കുത്തേറ്റ് വീണ ഇയാളെ ഉടൻ തന്നെ കായംകുളം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.
Read Moreഅമ്പലപ്പുഴയിൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് പോലീസ് പിടിയിൽ
അന്പലപ്പുഴ: കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ യുവാവ് പോലീസ് പിടിയിൽ. പുറക്കാട് സ്വദേശി സജി (37) യെയാണ് അന്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ പതിനാലുകാരി കുളിക്കുന്നതിനിടെയാണ് ഇയാൾ ഒളിഞ്ഞു നോക്കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreമത്തായിയുടെ മരണത്തിൽ കുടുംബത്തിന് നീതി കിട്ടണം;കുറ്റക്കാർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തണമെന്ന്തോമസ് ഉണ്ണിയാടൻ
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ യുവകർഷകൻ പി.പി. മത്തായി മരിച്ച സംഭവത്തിൽ ഐപിസി 302 -ാം വകുപ്പുപ്രകാരം കൊലപാതകക്കുറ്റം ചുമത്തി തന്നെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടൻ. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി സത്യഗ്രഹം അനുഷ്ഠിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന്വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമാണ്. കസ്റ്റഡി മരണത്തിൽ 302 വകുപ്പുപ്രകാരം പ്രാഥമികമായി തന്നെ കേസെടുക്കാനാകും. മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടി മാത്രമാണെന്ന് ഉണ്ണിയാടൻ പറഞ്ഞു. മത്തായിയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പോലീസും വനംവകുപ്പും ചേർന്ന് നാടകങ്ങൾ മെനയുന്പോൾ നീതിയുക്തമായ അന്വേഷണത്തിന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്തായിയുടെ മരണത്തിൽ നീതിയുക്തമായ നടപടികൾ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നലെ വിവിധ…
Read Moreമത്തായിയുടെ മൃതദേഹവുമായി 22 ദിവസം; തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയില്‍ കുടുംബം
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായി (പൊന്നു 41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ചിട്ട് ഇന്ന് 22 ദിവസം. കഴിഞ്ഞ ജൂലൈ 28നു വൈകുന്നേരം നാലോടെയാണ് മത്തായിയെ ചിറ്റാറിലെ വനപാലകര്‍ അരീയ്ക്കക്കാവിലെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്. കുടപ്പന വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൂട്ടിക്കൊണ്ടുപോയതെന്നു പറയുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ മത്തായിയെ കൊണ്ടുപോകുകയും പിന്നീട് രാത്രി എട്ടോടെ കുടപ്പനയിലെ കുടുംബവീടിനോടു ചേര്‍ന്ന കിണറ്റില്‍ മൃതദേഹം കാണപ്പെടുകയും ചെയ്ത സംഭവത്തിലാണ് ഇന്നും അന്വേഷണനടപടികള്‍ എവിടെയുമെത്താത്തത്. രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് 31ന് മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് കൈമാറിയതാണ്. അന്നു മുതല്‍ റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ് മൃതദേഹം. മത്തായിയുടെ ഭാര്യ ഷീബ അന്ന് എടുത്ത തീരുമാനത്തിനാണ് ഇന്നിപ്പോള്‍ ജനപിന്തുണ ഏറിയിരിക്കുന്നത്. കര്‍ഷകനായ മത്തായിയെ എന്തിനു കസ്റ്റഡിയിലെടുത്തെന്നോ എങ്ങനെ മരിച്ചുവെന്നോ വ്യക്തമായിട്ടില്ല. വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയ ഒരാള്‍…
Read Moreകോവിഡ് 19: പത്തനംതിട്ടയിൽ രോഗികൾ കുറഞ്ഞത് പരിശോധനകള്‍ കുറഞ്ഞതു മൂലം; പ്രതിദിന പരിശോധനകളുടെ എണ്ണം കൂട്ടുന്നു
പത്തനംതിട്ട: ലാബിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ പത്തനംതിട്ടയില്‍ സ്രവസാമ്പിളുകളുടെ പരിശോധന രണ്ടുദിവസം കുറച്ചതോടെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായത്. ഇന്നലെ രണ്ടുപേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. ഞായറാഴ്ച ജില്ലയില്‍ സ്രവശേഖരണം ഉണ്ടായിരുന്നില്ല. 11 ആന്റിജന്‍ പരിശോധന മാത്രമാണ് നടന്നത്. ഇന്നലെ 1,368 സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തു. ഇതില്‍ 655 എണ്ണവും ആര്‍ടിപിസിആര്‍ പരിശോധനയ്ക്കാണ്. റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ 656 പേരെയാണ് വിധേയരാക്കിയത്. എല്ലാ ഫലങ്ങളും പുറത്തുവിട്ടിട്ടില്ല. ട്രൂനാറ്റ് പരിശോധനയില്‍ 57 പേരെയും വിധേയരാക്കി. സ്വകാര്യ ലാബുകളില്‍ ഇന്നലെ 231 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതേവരെ ജില്ലയില്‍ 52,795 പേരില്‍ പരിശോധന നടന്നു. 1108 ഫലങ്ങളാണ് ഇന്നലെ വരെ വരാനുള്ളത്. കോഴഞ്ചേരിയില്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടു ചേര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈ മാസാവസാനത്തോടെ അനുമതിയാകുമെന്നാണ ്പ്രതീക്ഷ. ഐസിഎംആര്‍ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള സംവിധാനങ്ങളില്‍ നിന്ന് അനുമതി…
Read Moreമത്തായിയുടെ മരണം; നടപടികള്‍ വൈകുന്നത് വനംവകുപ്പിന്റെ സമ്മര്‍ദത്തില്‍
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച യുവകര്ഷകന് പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടിക തയാറാക്കുന്നതിലും അറസ്റ്റിലും പോലീസ് കാലതാമസം വനംവകുപ്പിന്റെ സമ്മര്‍ദത്തിലെന്ന് സൂചന. മത്തായിയുടെ മരണം നടന്നിട്ട് നാളെ മൂന്നാഴ്ച പിന്നിടുമ്പോഴും നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. വനപാലകര്‍ക്കെതിരേ നരഹത്യ, നിരതദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞദിവസം പോലീസ് അന്വേഷണസംഘം റാന്നി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 21ന് കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വീണ്ടും വരുമെന്നതിനാല്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താനുള്ള ശ്രമമാണ് പോലീസ് ആരംഭിച്ചത്. എന്നാല്‍ ഇതിനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദം ശക്തമാണ്. ചിറ്റാര്‍ വിഷയത്തില്‍ വനപാലകര്‍ക്കെതിരേ കേസെടുക്കരുതെന്ന ആവശ്യവുമായി വിവിധ വനപാലകസംഘടനകള് ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കേസിലെ പ്രതികളെ കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഉള്പ്പെട്ടയാളുകളുടെ പേരുവിവരം വനംവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും കൈമാറിയിരുന്നില്ലത്രേ. മത്തായിയെ കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായതോടെ രണ്ട് ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്പെന്‍ഡ്…
Read Moreമത്തായിയുടെ മരണം;നടപടികൾ വൈകുന്നു, എല്‍ഡിഎഫ് പ്രതിരോധത്തില്‍
പത്തനംതിട്ട: ചിറ്റാറിലെ യുവകര്ഷകന് പി.പി. മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകിപ്പിക്കുന്നതിലൂടെ എല്‍ഡിഎഫ് പ്രതിരോധത്തില്‍. മരണം നടന്ന് 18 ദിവസം പിന്നിടുമ്പോഴും മൃതദേഹം സംസ്കരിക്കാതെ കുടുംബം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. പ്രതിപക്ഷകക്ഷികളും വിവിധ കര്‍ഷക സംഘടനകളും പ്രദേശവാസികളും പ്രക്ഷോഭരംഗത്തിറങ്ങിക്കഴിഞ്ഞു.കുറ്റാരോപിതരായ വനപാലകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തുടക്കത്തില്‍ ഉറപ്പു നല്‍കിയിരുന്ന എല്‍ഡിഎഫ് ജനപ്രതിനിധികള്‍ അടക്കം ഇപ്പോള്‍ കടുത്ത പ്രതിരോധത്തിലാണ്. മത്തായി വനപാലകരുടെ കസ്റ്റഡിയിലാണ് മരിച്ചതെന്നു വ്യക്തമാകുമ്പോഴും സ്വാഭാവികമായി നടത്തേണ്ട നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് കേസെടുക്കുന്നതു നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ഭരണകക്ഷിയുടേതെന്നാണ് ഇപ്പോഴത്തെ ആരോപണം. സിപിഐയുടെ നിയന്ത്രണത്തിലാണ് വനംവകുപ്പ്. പാര്‍ട്ടി അനുഭാവ സംഘടനയില്‍പ്പെട്ടവരാണ് മത്തായിയെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍. വനപാലകരുടെ സംഘടന ശക്തമായി നടപടിക്കെതിരെ രംഗത്തുണ്ട്. വനംമന്ത്രിയെയും ഇവര്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. മത്തായി ആത്മഹത്യ ചെയ്തതാണെന്നും നടപടി വേണ്ടെന്നും മന്ത്രി നിലപാട് അറിയിച്ചതും പത്തനംതിട്ടയിലെത്തിയ മന്ത്രി മത്തായിയുടെ വീട് സന്ദര്‍ശിക്കില്ലെന്നും സംസ്കാരം നടത്തേണ്ടത് കുടുംബത്തിന്റെ ചുമതലയാണെന്നുമൊക്കെ…
Read More